സീതയെ തേടി (മാലാഖയുടെ കാമുകൻ) 2330

എന്നാൽ റൂമിൽ എത്തി പാക്കറ്റ് തുറന്നു നോക്കിയ എനിക്ക് ആ സന്തോഷം ഒക്കെ പോയി..

ഏട്ടന് മൂവായിരം രൂപയുടെ ഒക്കെ ലൂയിസ് ഫിലിപ്പ്, വാൻഹുസെൻ ഒക്കെ വാങ്ങുന്ന അച്ഛൻ എനിക്ക് വാങ്ങിയിരിക്കുന്നത് 520 രൂപയുടെ ഷർട്ട്..

അതും, എന്റെ സൈസ് 38 ആണ്.. നല്ല ശരീരം ഉള്ളതുകൊണ്ട് 40ഉം പാകം ആകും..

അച്ഛൻ വാങ്ങിയത് 42 സൈസ്.. പള്ളിയിൽ അച്ചൻ വെള്ള ഡ്രെസ്സ് ഇട്ടതു പോലെ..

സങ്കടം തോന്നി…

അവനു പള്ളിയിൽ ഇടാൻ ഫുൾ സ്യൂട്ട്.. മറ്റു സാധനങ്ങൾ എല്ലാം… ഞാൻ വെറും ശശിയും..

പിന്നെ ആരോടും പരാതി ഇല്ലായിരുന്നു.. ദൈവം ഒന്നും തന്നില്ലെങ്കിലും നാണംകെട്ടു ക്ഷമിക്കാൻ ഉള്ള കഴിവ് നന്നായി തന്നിട്ടുണ്ട്..

കല്യാണം ഒക്കെ കിടിലൻ ആയി നടന്നു.. പള്ളിയിൽ പോകാനൊന്നും പറ്റിയില്ല.. തിരക്ക് ആയിരുന്നു..
പിന്നെ നിങ്ങൾ വിചാരിക്കും അമ്മയുടെ പേര് സീതാദേവി എന്നല്ലേ പിന്നെ എങ്ങനെ പള്ളിയിൽ വച്ച് കല്യാണം വന്നു എന്ന്?

അച്ഛൻ ക്രിസ്ത്യാനി ആണ്.. അമ്മ നായരും. അച്ഛന്റെ ഒപ്പം ഇറങ്ങി വന്നവൾ ആണ് അമ്മ..

അത് കൊണ്ടാണ് എതിർത്ത് ഒന്നും പറയാത്തത് എന്ന് മനസിലായില്ലേ?

കാര്യങ്ങൾ അങ്ങനെ ആണ്..

അപ്പോൾ കല്യാണത്തിന് എനിക്ക് പോകാൻ കഴിഞ്ഞില്ല.. എന്നാൽ ഒരു ഫോട്ടോ എടുക്കാൻ പോലും എന്നെ വിളിച്ചില്ല എന്നതാണ് സത്യം…

ഞാൻ പാചകക്കാരോട് കൂടെ കൂടി.. ബിരിയാണി ആയിരുന്നു..
എല്ലാം കഴിഞ്ഞു ഒരു മൂലയ്ക്ക് ഒരു കസേര ഇട്ടു ഇരിക്കുമ്പോൾ ആണ് ആതിര അങ്ങോട്ടു വന്നത്…

“എനിക്കൊരു കാര്യം പറയാനുണ്ട്….”

“എന്താ?”

ഞാൻ അല്പം പേടിയോടെ ചോദിച്ചു.. പെണ്ണുങ്ങൾ എന്റെ അടുത്ത് സംസാരിക്കാറില്ല..

“ഏട്ടന്റെ ഫോൺ നമ്പർ ഒന്ന് തരുമോ?”

ഞാൻ അകെ വിറച്ചു.. ഇവൾ എന്തിനാണ് എന്റെ നമ്പർ ചോദിക്കുന്നത് എന്ന് ആലോചിച്ചു..

എന്നാലും ഞാൻ നമ്പർ കൊടുത്തു.. അവളുടെ കയ്യിലും അന്നത്തെ കാലത്തെ സെറ്റപ്പ് ഫോൺ ആണ്.. നോക്കിയ N90..

അവളൊക്കെ ഭാഗ്യം ഉള്ളവൾ ആണ് അല്ലെങ്കിലും..

“ഞാൻ വിളിക്കാം.. ഒരു കാര്യം പറയാൻ ഉണ്ട്…”

എന്ന് പറഞ്ഞു അവൾ മെല്ലെ തിരിഞ്ഞു നടന്നു…

കാണാൻ നല്ല ഭംഗി ആണ് ഈ പെണ്ണിനെ.. ശരീര സൗന്ദര്യം അത്രക്കൊന്നും ഇല്ല.. എന്നാലും മുഖം ലക്ഷ്മി ദേവിയുടെ പോലെ ആണ്..

വലിയ വിശ്വാസിയും ആണ്.. അവൾക്കു എന്താ പറയാനുള്ളത് എന്ന് ആലോചിച്ചു എനിക്ക് ടെൻഷൻ കൂടി വന്നു…..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.