സീതയെ തേടി (മാലാഖയുടെ കാമുകൻ) 2330

കല്യാണത്തിന് ഞാനും എന്റെ ചേച്ചിയും ഒരുമിച്ചാണ് പോയത്..

തേച്ച പെണ്ണിന്റെ കല്യാണം കൂടാതെ ഇരിക്കരുത് എന്ന് പറഞ്ഞു ചേച്ചി എനിക്കൊരു ഷെർവാണി വാങ്ങി തന്നു.. ചേച്ചി ഒരു കരിംനീല സാരിയും ഉടുത്തു..

“സുന്ദരി ചേച്ചി…”

എന്ന് വിളിച്ചു ഞാനൊരു ഉമ്മ കൊടുത്തു അവൾക്കു…

നീല സാരിയിൽ കണ്ടാൽ ആരും നോക്കും…. ചുവന്ന കവിളുകളും ഒതുങ്ങിയ ശരീരവും കറുത്ത കണ്ണുകളും ഉള്ളൊരു സുന്ദരി.. മുടി കുറവാണ്.. തോളിന്റെ ഒപ്പം വെട്ടി നിർത്തിയതാണ്..

“ ഇപ്പോൾ കണ്ടാൽ എന്റെ അനിയത്തി ആണെന്നെ പറയു.. അല്ലെ രാധമ്മേ?”

ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഒന്ന് നാണിച്ചു..

“സിഐ നിരഞ്ജനക്കു നാണം വന്നേ…”

എന്ന് പറഞ്ഞു കളിയാക്കിയപ്പോൾ അവൾ എന്റെ ചെവിക്കു പിടിച്ചു..

ജീപ്പിൽ ആണ് പോയത്.. അവിടെ എത്തി ഇറങ്ങി കുറച്ചു പരിചയക്കാരെ കണ്ടിരുന്നു.. കുടുംബങ്ങൾ ഒക്കെ അറിഞ്ഞിരുന്നു വീട്ടിൽ നടന്ന കാര്യങ്ങൾ.. ഇപ്പോൾ എല്ലാവർക്കും എന്നോട് സഹതാപം ആണ്..

എന്നാൽ ആരുടെയും ഒരു കോപ്പും വേണ്ട എന്ന ആറ്റിട്യൂട് ആണ് എനിക്ക് ഇപ്പോൾ.. എന്റെ ചേച്ചി മാത്രം മതി എനിക്ക്..

ബന്ധുക്കൾ കുറച്ചു പേര് എന്നാലും വന്നു സംസാരിച്ചു..

അതിൽ കൂടുതൽ പേരും കുറ്റപ്പെടുത്തി സംസാരിച്ചത് എന്റെ അമ്മയെ ആണ്.. അമ്മ വലിയൊരു തെറ്റ് ചെയ്തു എന്ന് എനിക്കും അറിയാം..

നേരെ മണ്ഡപത്തിലേക്ക് ഞാനും നിരഞ്ജനയും ചെന്നു.. ആതിര ഒരുങ്ങി നിന്നപ്പോൾ ഒരു ദേവതയെപോലെ തോന്നിച്ചു..
ചെറുക്കനും കിടു ആണ്.. ചേരും..

ഗിഫ്റ് കൊടുത്ത ശേഷം. ഓൾ ദി ബെസ്‌റ് പറഞ്ഞു നിരഞ്ജന ഇറങ്ങി..

“വീട്ടുകാർക്കൊക്കെ തന്നെ നല്ല ഇഷ്ടമല്ലേ? അല്ലെങ്കിൽ വലിയ സീൻ ആണ് കേട്ടോ…”

എന്ന് ഞാൻ ചെക്കനോട് പറഞ്ഞപ്പോൾ അവൾ പകച്ചു എന്നെ നോക്കി.. ഒപ്പം നിന്ന ആതിരയുടെയും അവളുടെ അച്ഛന്റെയും തല കുനിയുകയും ചെയ്തു..

അവൻ ആണെങ്കിൽ എന്താ കാര്യം എന്ന് അറിയാതെ പൊട്ടനെ പോലെ ചിരിച്ചു..

ഞാൻ ചിരിച്ചു കൊണ്ട് ഇറങ്ങി വന്നു.. നിരഞ്ജനയുടെ കയ്യിൽ പിടിച്ചു പുറത്തേക്കു നടന്നപ്പോൾ ആണ് അമ്മയും അച്ഛനും കയറി വന്നത്..

ഞാൻ ഒരു നിമിഷം അവിടെ നിന്നപ്പോൾ

“ഞാൻ വണ്ടിയിൽ ഉണ്ടാകും..”

എന്ന് പറഞ്ഞു നിരഞ്ജന അവരെ ഒന്ന് ഇരുത്തി നോക്കിയ ശേഷം പുറത്തേക്കു നടന്നു..

“മോനെ…”

എന്ന് വിളിച്ചു അമ്മ അടുത്ത് വന്നു… “ശപിക്കരുത്…. “ എന്ന് തല താഴ്ത്തി എന്നോട് പറഞ്ഞു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.