സീതയെ തേടി (മാലാഖയുടെ കാമുകൻ) 2329

“സത്യത്തിൽ നീ ആരാധിക്കുന്നത് ആഫ്രോഡൈറ്റിയെ ആണോ അതോ ലൈസാ ആണോ?”

എനിക്ക് അതിശയം അടക്കാൻ ആയില്ല.. അവൾ ചിരിച്ചു…

“എനിക്ക് അവളോട് നല്ല ദേഷ്യം ഉണ്ടായിരുന്നു.. അന്ന് ഇതൊക്കെ എന്നോട് പറഞ്ഞപ്പോൾ അവളെ അടിക്കുന്നത് ഞാൻ മനസ്സിൽ ആഗ്രഹിച്ചതാണ്…

എന്നാൽ ഇത്ര പെട്ടെന്ന്….”

“എന്റെ പെണ്ണെ.. നീയൊരു സംഭവം തന്നെ…”

ഞാൻ അറിയാതെ പറഞ്ഞു പോയി…

“ജീവിന്റെ ഏട്ടൻ എന്നെ പിടിച്ചപ്പോൾ എന്തോ വിളിച്ചു പറഞ്ഞിട്ടാണ് ഏട്ടനെ അടിച്ചത്… ഓർമ്മയുണ്ടോ?”

അവൾ ചോദിച്ചു..

“അതിനു മുൻപേ ഏട്ടത്തിയോട് എന്തോ പറഞ്ഞല്ലോ?? എന്താ അത്?”

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു..

“എന്താ പറഞ്ഞത്?”

അവൾ ഒന്ന് കൊഞ്ചിക്കൊണ്ടു ചോദിച്ചു…

“മറന്നോ?”

ഞാൻ അവളുടെ പിടക്കുന്ന കണ്ണുകളിലേക്ക് നോക്കി..

അത് കണ്ട് അവളുടെ മുഖം നാണം കൊണ്ട് കുനിഞ്ഞു…

ഞാൻ ചിരിച്ചു..

“തമാശക്ക് പറഞ്ഞതാണോ അതോ?? ആതിര അടുത്തെങ്ങാനും ഉണ്ടായിരുന്നോ?”

അവൾ ഒരു ചിരിയോടെ തല പൊക്കി ചോദിച്ചു…

“നീ ഇതുവരെ അതിൽ നിന്ന് പിടുത്തം വിട്ടില്ല അല്ലെ?”

“മ്മ്മ് എന്നാലും….”

“കാര്യമായി പറഞ്ഞതാണ്…”

ഞാൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു..

“പേടി ഇല്ലേ? എന്നെ സ്നേഹിച്ചാൽ?”

“എന്റെ പെണ്ണെ നിന്നെ സ്നേഹിച്ചിട്ടു മരിക്കുകയാണെങ്കിൽ അതൊരു പുണ്യം അല്ലെ? “

“അങ്ങനെ ഒന്നും പറയല്ലേ….” അവൾ കൈവിരൽ കൊണ്ട് എന്റെ ചുണ്ടുകളെ അമർത്തി..

ഞാൻ അവളുടെ തോളിൽ കൈ ഇട്ടു അവിടെ ഇരുന്നു.. കുറെ നേരം.. അവൾ എന്റെ തോളിൽ തല ചായ്ച്ചു വച്ചു..

ആ സൂര്യാസ്തമയം വളരെ ഭംഗിയേറിയത് ആയിരുന്നു..

***

അവിടെ നിന്നും നേരെ വീട്ടിലേക്ക് ആണ് പോയത്.. ഗേറ്റ് തുറന്നു കിടക്കുന്നുണ്ടായിരുന്നു…

പോലീസ് വേഷത്തിൽ തന്നെ ചേച്ചി ഉമ്മറത്ത് ഇരിക്കുന്നുണ്ട്…

ശ്രദ്ധ മൊബൈലിൽ ആണ്..

ബൈക്ക് നിർത്തി ഞങ്ങൾ ഇറങ്ങി..

“സിഐ നിരഞ്ജന ഇതുവരെ യൂണിഫോമിൽ നിന്നും ഇറങ്ങിയില്ലേ?”

ഞാൻ ചോദിച്ചു..

“ഡാ ചെറുക്കാ.. ചന്തിക്കിട്ട് ഞാൻ പെടക്കും കേട്ടോ.. “

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.