സീതയെ തേടി (മാലാഖയുടെ കാമുകൻ) 2330

തന്റെ കാമുകനെ പിടിച്ചു അകത്തിട്ട, അതും അയാൾ ജയിലിൽ വച്ച് മരിക്കുകയും ചെയ്തു.. കാമുകനെ തനിക്ക് നഷ്ടപ്പെടുത്തിയ പോലീസ് ഓഫീസറിന്റെ കുടുംബത്തെ മൊത്തം കൊന്ന ശേഷം അവസാനം ഒറ്റപ്പെടൽ എന്താണെന്നു കാണിച്ച ശേഷം അവളെയും കൊല്ലുക…

വല്ലാത്തൊരു പ്ലാൻ….

എന്നാൽ അവൾ എവിടെയാണെന്ന് ചോദിച്ചപ്പോൾ നിരഞ്ജന ഒന്നും പറഞ്ഞില്ല. പോലീസ് കസ്റ്റഡിയിൽ ആണ് എന്നാൽ ന്യൂസ് പുറത്തു വിടുന്നില്ല എന്നായിരുന്നു മറുപടി..

കാരണം, വളരെ വലിയ ഒരു ഗ്രൂപ്പ് ആണ് ഇത്.. സാത്താനിക് ബാക്ഗ്രൗണ്ട് ഉള്ള ഒരാളുടെ പ്ലാനിംഗ് തെറ്റി അവൾ പിടിയിൽ ആയി എന്നറിഞ്ഞാൽ അത് മറ്റുള്ളവർ ചിലപ്പോൾ ഇടപെടാതിരിക്കില്ല.

അതായത് അവൾക്കു പൂർത്തിയാക്കാൻ പറ്റാത്ത കാര്യം മറ്റുള്ളവർ പൂർത്തിയാക്കില്ല എന്ന് പറയാൻ പറ്റില്ലല്ലോ..

“അവൾ ഇനി പുറം ലോകം കാണില്ല…”

എന്ന് പറഞ്ഞപ്പോൾ നിരഞ്ജന എന്ന പോലീസുകാരിയുടെ മറ്റൊരു മുഖം ആയിരുന്നു ഞാൻ അവിടെ കണ്ടത്…

ഒരു കുടുംബത്തിനെ മൊത്തം ഇല്ലാതാക്കി ബാക്കി ആയവളെ കൂടി തീർക്കാൻ നേരിട്ടു വന്ന അവളെ നിയമത്തിന് വിട്ടു കൊടുക്ക് എന്ന് പറയാൻ എനിക്കും ആകില്ലല്ലോ….

അനിയന് വേണ്ടി കരയുകയൊക്കെ ചെയ്യും.. എന്നാൽ പോലീസ് ഡ്രസ്സ് ഇട്ടാൽ പുള്ളിക്കാരി വേറെ ലെവൽ ആണ്.. എടുക്കുന്ന തീരുമാനങ്ങൾ ഒരു മാറ്റവും വരില്ല..
ആ ചാപ്റ്റർ അവിടെ അവസാനിച്ചു… അവളെ തേടി ആരും വന്നില്ല..

ഇൻ ഫാക്ട്.. അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നതുപോലെ ആയി കാര്യങ്ങൾ. എനിക്ക് ഒരു ആക്സിഡന്റ് പറ്റി. അത്രയേ ഉള്ളു..

ഇനി അവൾ ഈ പ്ലാൻ വേറെ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ….?
വരുന്നത് വരും… ലെറ്റസ്‌ ഫേസ്‌ ഇറ്റ്…
ഇതാണ് ലോകത്തിന്റെ ഒരു നിയമം.. ആരും ഇല്ലാതെ എന്നെ ഇവിടെ എത്തിച്ചു… ഇപ്പോൾ ഇതാ ഞാനും ഒരു നിമിത്തം ആയിരിക്കുന്നു….

****

വീട്ടിൽ കിടക്കുന്നത് അത്ര നല്ല എളുപ്പമുള്ള കാര്യം അല്ലായിരുന്നു.

എന്നെ അകത്തൊരു റൂമിലേക്കാണ് കൊണ്ടുപോയത്.

ഗായത്രിക്ക് എന്നോടുള്ള സ്നേഹത്തിന്റെ ആഴം മനസിലാക്കിയ ദിവസങ്ങൾ…

**

ഒരു മിനി ആംബുലൻസിൽ എന്നെ വീട്ടിൽ കൊണ്ടുവന്നു… ഒപ്പം ചേച്ചി ഉണ്ടായിരുന്നു. പുറകെ ഗായത്രി.

അവൾ ഹോസ്പിറ്റലിൽ നിന്നും അകെ കുളിക്കാനും ഡ്രസ്സ് മാറാനും ആണ് വീട്ടിൽ പൊയ്ക്കൊണ്ടിരുന്നത്.

അവളുടെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു..

എന്റെ വീട്ടിൽ അറിയിക്കേണ്ട എന്നത് നിരഞ്ജനയുടെ തീരുമാനം ആയിരുന്നു.

വീട്ടിൽ എത്തി ഗായത്രിയും ചേച്ചിയും എന്നെ താങ്ങി അകത്തു കൊണ്ടുപോയി കിടത്തി.

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.