സീതയെ തേടി (മാലാഖയുടെ കാമുകൻ) 2330

ഞാൻ ഒന്നും കൂടി അവിടെ കിടന്നു മച്ചിലേക്കു നോക്കി..

ഒരു പഴയ തറവാട് ആണ് ഞങ്ങളുടെ.. ഞങ്ങളുടെ എന്ന് പറഞ്ഞാൽ എന്റെ അച്ഛന്റെ…

ഒരു സാധാരണ/ അസാധാരണ കുടുംബത്തിലെ അംഗം ആണ് ഞാൻ..

എന്റെ പേര് ജീവൻ കോശി നൈനാൻ എന്നാണ്.. വയസ് 31 കഴിഞ്ഞു. കാണാൻ എങ്ങനെ എന്ന് ചോദിച്ചാൽ ഇരുനിറം..
വലിയ ഭംഗി ഒന്നും പറയാനില്ല.. ഒരു സാധാരണക്കാരൻ.. ആറു അടിയോളം പൊക്കം..

നല്ല ഭംഗി ഉണ്ട് എന്നും ഹനുമാന്റെ ശക്തി ആണ് എന്റെ മോന് എന്നും അമ്മ പറയും..
എന്നാലും കാക്കക്കും തൻകുഞ്ഞു പൊൻകുഞ്ഞു എന്നൊക്കെ അല്ലെ?

എന്ന് കരുതി അമ്മ കാക്ക ഒന്നും അല്ല.. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് അതിസുന്ദരി ആണ് എന്റെ അമ്മ..

58 വയസായിട്ടു പോലും ആ സൗന്ദര്യത്തിനു ഒരു കുറവും വന്നിട്ടില്ല..
അറിഞ്ഞിട്ട പേരും.. സീതാദേവി.

സീതാദേവിയെ പോലെ തരുണി ആണ് എന്റെ അമ്മ എന്ന് എന്നും ഞാൻ അഭിമാനത്തോടെ ഓർക്കും..

എന്നാൽ അച്ഛൻ ഒരു കൃഷിക്കാരൻ ആണ്. പറയുമ്പോൾ വലിയ കൃഷിക്കാരൻ എന്ന് ഭാവിക്കും എന്നാൽ ഒരു ചുക്കും അറിയില്ല..

എല്ലാം പണിക്കാരെ വച്ചാണ് ചെയ്യുന്നത്..

അച്ഛന്റെ അപ്പൻ കൊടുത്ത സ്ഥലവും കെട്ടിപിടിച്ചു ഇന്നും ഇരിക്കുന്നു..അതൊരു ആറു ഏക്കറോളം വരും…
നല്ല വരുമാനവും ഉണ്ട് കേട്ടോ.. മൊത്തം കാപ്പിയും കുരുമുളകും ആണ്..

ഏതോ വലിയ കുടുംബം ആണ് എന്ന് പറഞ്ഞു വൻ അഹങ്കാരവും ആണ് എന്റെ ഗ്രേറ്റ് ഫാദറിന്..

സംഗതി സത്യമാണ്..ഏതോ വലിയ തറവാട്ടുകാർ ആണ്.
ഒരു കാര്യവും ഇല്ല.. പണ്ട് അപ്പന്റെ അപ്പൻ അവിടുന്നൊക്കെ തെറ്റി വന്നു.. ഒരു കൊച്ചു ടൗണിലേക്ക്..

ഇവിടെ മോശം ഒന്നും ഉണ്ടായിട്ടല്ല എന്നാലും കോട്ടയത്ത് നിന്നും ഇവിടെ വന്നത് കുറച്ചു മോശം ആയില്ലേ എന്ന് എന്നും എനിക്ക് തോന്നാറുണ്ട്..

എന്റെ തറവാട് വൻ സെറ്റപ്പ് ഒക്കെ ആണെന്ന് ദിവസവും ഇവിടെ ഇരുന്നു പറയും..

എന്നിട്ടു ഇവിടെ എന്ത് കാര്യം? അപ്പന്മാർ ആണെങ്കിൽ കുറച്ചു കാര്യപ്രാപ്തി വേണം.. ഇത് അതൊന്നും ഇല്ല..

വലിയ ബ്രാൻഡ് ഷർട്ട് ഒക്കെ ഇട്ടേ നടക്കു.. എന്നാൽ എനിക്ക് ഓർമ്മവച്ച കാലം മുതൽ എനിക്കൊന്നും വാങ്ങി തന്നിട്ടില്ല..

ഏട്ടന് കൊടുക്കുമായിരുന്നു.. ഏട്ടനെ എല്ലാവർക്കും നല്ല ഇഷ്ടമാണ്..

അമ്മയുടെ നിറം അതുപോലെ ഏട്ടന് കിട്ടിയിട്ടുണ്ട്..
എന്നാൽ എനിക്ക് ചെറുപ്പത്തിൽ വല്ലാതെ അസുഖം വന്നു കുറെ അതികം മരുന്ന് കയറ്റി…

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.