സീതയെ തേടി (മാലാഖയുടെ കാമുകൻ) 2329

ഞാൻ പുറത്തിറങ്ങി…

അവർ ജീപ്പിൽ കയറി ഇരിക്കുന്നുണ്ടായിരുന്നു..

“ബാക്കിൽ കയറി ഇരിക്ക്…”

അവൾ എന്നോട് പറഞ്ഞപ്പോൾ ഞാൻ ജീപ്പിൽ കയറി..

ബൊലോറോ ആണ്. ആദ്യമായി ആണ് പോലീസ് ജീപ്പിൽ കയറുന്നത്..

ഡ്രൈവർ വണ്ടി എടുത്തു.. വണ്ടി കുറച്ചു ദൂരം പോയ ശേഷം ഒരു നല്ലൊരു വീട്ടിലേക്കു കയറി..

ഒറ്റ നില ആണ്.. എന്നാൽ നല്ല നീളമുള്ള വെള്ള പെയിന്റ് അടിച്ച വീട്. മുൻപിൽ തൂങ്ങി കിടക്കുന്ന ചെടിച്ചട്ടികൾ..

മിറ്റത്തു ചെറിയ ഒരു കുളം, മൊത്തം ഇളം പുല്ലുകൾ കൊണ്ട് മൂടിയ മുറ്റം.. കുറച്ചു പൂക്കളും..

നല്ലൊരു വീട്..

ഒരു അമ്പലം പോലെ ചെറിയ ഒരു റൂമും അതിന്റെ അടുത്ത് പാർക്കിംഗ് ഏരിയ..

അതിൽ ഒരു മഹിന്ദ്ര താർ ജീപ്പ്, പിന്നെ ഒരു ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750 ബൈക്കും കിടക്കുന്നുണ്ട്..

നിരഞ്ജന വണ്ടിയിൽ നിന്നും ഇറങ്ങി..
ഒപ്പം ഞാനും.. ഡ്രൈവർ വണ്ടി എടുത്തു പോയി.

“വാ….”

എന്ന് എന്നെ വിളിച്ചു അവൾ

“രാധമ്മേ…? “

എന്ന് വിളിച്ചു..

അല്പ നിമിഷം കഴിഞ്ഞപ്പോൾ ഒരു അറുപതോളം വയസു തോന്നിക്കുന്ന ഒരു സ്ത്രീ വന്നു വാതിൽ തുറന്നു.. നല്ല ഐശ്വരം തുളുമ്പുന്ന മുഖം..

അവർ നിരഞ്ജനയെ നോക്കി എന്തോ പറയാൻ വന്നപ്പോൾ ആണ് എന്നെ കണ്ടത്..

അവരുടെ മുഖം മാറി കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി…

“നിരഞ്ജൻ മോൻ….”

എന്ന് പറഞ്ഞു അവർ എന്റെ അടുത്തേക്ക് വന്നപ്പോൾ ഞാൻ ഒന്ന് ഞെട്ടി പുറകോട്ടൂ മാറി…

അത് കണ്ടു ചിരിച്ചു കൊണ്ട് നിരഞ്ജന നിൽക്കുന്നുണ്ട്.. എനിക്കൊന്നും മനസിലായില്ല..

അവർ വന്നു എന്റെ കവിളിൽ ഒന്ന് തൊട്ട ശേഷം പൊട്ടി കരഞ്ഞു..

ഞാൻ അതിശയിച്ചു നിരഞ്ജനയെ നോക്കിയപ്പോൾ അവളുടെ കണ്ണിലും നനവ്…

“രാധമ്മ കരയല്ലേ… “

എന്ന് പറഞ്ഞു നിരഞ്ജന അവരെയും പിടിച്ചു അകത്തേക്ക് നടന്നു..

എന്നെയും മുഖം കൊണ്ട് ആഗ്യം കാണിച്ചു അകത്തേക്ക് ചെല്ലാൻ..

അകെ കൺഫ്യൂഷൻ അടിച്ചു നിന്ന ഞാൻ അകത്തേക്ക് ബാഗും തൂക്കി നടന്നു..

രാധമ്മയെ സെറ്റിയിൽ ഇരുത്തി നിരഞ്ജന ഭിത്തിയിലേക്കു കൈ ചൂണ്ടി എന്നെ നോക്കി..

ഞെട്ടി വിറച്ചു പോയി ഞാൻ….

മാല ഇട്ടു വെച്ചിരിക്കുന്ന മൂന്ന് ഫോട്ടോ.. അതിൽ ഒന്ന് ഒരു എന്റെ അച്ഛന്റെ ഒക്കെ പ്രായമുള്ള ഒരാൾ, ഒരു സ്ത്രീ നിരഞ്ജനയെ പോലെ ഉണ്ട്..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.