സീതയെ തേടി (മാലാഖയുടെ കാമുകൻ) 2330

പിറ്റേന്ന് ഞാൻ ക്ലാസ്സിൽ പോകുന്നതിനു മുൻപേ ഒരു ബേക്കറിയിൽ പോയി കുറച്ചു പാക്കറ്റ് ബോൺവില്ലി ചോക്ലേറ്റ് വാങ്ങി..

അത് പൊതിഞ്ഞു വച്ചു..

രണ്ടു മണിക്ക് പതിവ് പോലെ അവൾ വന്നു..

റിസപ്ഷനിൽ നിന്ന അവൾ എന്നെ നോക്കാതെ മുകളിലേക്ക് കയറിപ്പോയി..

ഞാനും ബുക്ക് എടുത്തു അതിന്റെ ഇടയിൽ ചോക്ലേറ്റ് ബാറുകൾ വച്ചു..

6 എണ്ണം ഉണ്ടായിരുന്നു.. എന്നിട്ടു മുകളിലോട്ടു ചെന്നു..

ക്ലാസ്സിൽ മുഖം കുനിച്ചു ഇരിക്കുകയാണ് പുള്ളിക്കാരി..

ഞാൻ ഇന്നലെ വിളിച്ചില്ല.. നേരിട്ടു സോറി പറയുന്നതാണ് നല്ലത് എന്ന് തോന്നി..

ഇളം മഞ്ഞ ചുരിദാറിൽ അവളുടെ സൗന്ദര്യം കൂടിയത് പോലെ..
മുടി വലിച്ചു കെട്ടി വച്ചിരിക്കുന്നു..

ഞാൻ അവളുടെ മുൻപിൽ ചെന്ന് നിന്നു.. ഒരു അനക്കവും ഇല്ല..

ഞാൻ ബുക്ക് തുറന്നു ഒരു ചോക്ലേറ്റ് ബാർ എടുത്തു അവളുടെ ബുക്കിന്റെ മുകളിൽ വച്ചു..

അനക്കം ഇല്ല..

ഒന്ന് കൂടി എടുത്തു അതിന്റെ മുകളിൽ വച്ചു..

വീണ്ടും അനക്കം ഒന്നും ഇല്ല…

ബാക്കി ഓരോന്നു എടുത്തു അതിന്റെ മുകളിൽ എല്ലാം അടുക്കി വച്ചു…

അവൾ വേഗം അതൊക്കെ എടുത്തു ബാഗിൽ കുത്തി നിറച്ചു… തല കുനിച്ചു പിടിച്ചു ഇരിക്കുകയാണ്..

“ചോക്ലേറ്റ് പ്രാന്തി…”

എന്ന് പറഞ്ഞു ഞാൻ ചൂണ്ടു വിരൽ കൊണ്ട് അവളുടെ താടിയിൽ തൊട്ടു മുകളിലേക്ക് അവളുടെ മുഖത്തിനെ പൊക്കി..

“കള്ളി.. ചിരിക്കുകയാണ് അല്ലെ?”

അവളുടെ മന്ദഹസിക്കുന്ന മുഖം കണ്ടിട്ട് ചോദിച്ചതാണ്…

അവൾ എന്നെ നോക്കി കണ്ണുകൾ വിടർത്തി ചിരിച്ചു…

നമ്മുടെ നിവിൻ പൊളി പറഞ്ഞത് പോലെ.. “എന്റെ സാറേ…..”

ചുറ്റുമുള്ളത് പോയിട്ട് ആരെങ്കിലും പുറകിൽ നിന്ന് കുത്തിയാൽ പോലും അറിയാത്ത ഒരു അവസ്ഥ..

“ദേഷ്യം മാറിയോ?”

ഞാൻ അവളോട് ചോദിച്ചു…

“ദേഷ്യം ഇല്ലായിരുന്നു..
പിന്നെ അവളെ കാണിക്കാൻ ആയിരുന്നല്ലോ എന്ന് ആലോചിച്ചപ്പോൾ ഒരു….
ഒന്നുമില്ലേലും നമ്മൾ നല്ല ഫ്രണ്ട്‌സ് അല്ലെ? “

അവൾ അത് പറഞ്ഞു തല താഴ്ത്തി… എനിക്ക് സങ്കടം തോന്നി.. ഒരു പാവം പെണ്ണ്..

“ഇന്നലെ നിന്റെ ആ പോക്ക് കണ്ടിട്ട് ചേച്ചി എന്നെ പിടിച്ചു ചോദ്യം ചെയ്തു…
നിന്നെ കിസ് ചെയ്തോ എന്ന ചോദിച്ചേ…”

ഞാൻ ചിരിയോടെ അത് പറഞ്ഞു..
അവൾ ചിരിച്ചു…

“ആ ചേച്ചിക്ക് പപ്പയെ ഒക്കെ അറിയാം..
സംസാരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്.. എന്നാൽ എന്നെ ഇതുവരെ കണ്ടിട്ടുണ്ടാകില്ല…”

ഓ അപ്പോൾ അങ്ങനെ ആണ് അവൾ കാര്യങ്ങൾ ഒക്കെ അറിഞ്ഞത്..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.