സീതയെ തേടി (മാലാഖയുടെ കാമുകൻ) 2330

അതാലോചിച്ചപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു..

“എന്താ ചിരിക്കുന്നത്?”

അവളുടെ ചോദ്യം ആണ് എന്നെ ഉണർത്തിയത്…

“ആ ചിത്രം.. ഇറ്സ് മാർവലോസ്…”

ഞാൻ മെല്ലെ പറഞ്ഞു..

“മ്മ്മ്…. ആ ചിത്രത്തിന് ഭംഗി ഇരട്ടി ആകുന്നത് കാണണോ?”

“എങ്ങനെ? “

ഞാൻ പുരികം പൊക്കി അവളെ നോക്കി…

“ഐ വിൽ ലെറ്റ് യു നോ… വിളിക്കുമ്പോൾ വരണം… മാജിക്….”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

“ഫൈൻ.. ഞാൻ വരാം… അതൊന്നു കാണണമല്ലോ…”

ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…

അവൾ ഒന്ന് ചിരിച്ചു.. കൈ നീട്ടി..

“പ്രോമിസ്?”

ഞാൻ ആ കയ്യിൽ കൈ വച്ച് പറഞ്ഞു…

“പ്രോമിസ്…”

“കൂൾ… “ അവൾ പറഞ്ഞു എന്തോ ഓർത്തു ചിരിച്ചു…

ലിനക്സ് ഇൻസ്റ്റാൾ ചെയ്ത ശേഷം ഞാൻ അവൾ ഉണ്ടാക്കിയ ചായയും ഒരു കേക്കും കഴിച്ച ശേഷം യാത്ര പറഞ്ഞു..

അത്ര വലിയ വീട്ടിൽ ഒരു ജോലിക്കാരി ഇല്ല എന്ന കാര്യം എനിക്ക് അത്ഭുതം ആയിരുന്നു.. എല്ലാം അവൾ തന്നെ ആണ് ചെയ്യുന്നത്..

വല്ലാത്തൊരു കുട്ടി…

എന്ന് ഞാൻ ആലോചിച്ചു.. ഒരു സാധാരണ വീട്ടിൽ നിന്ന് വന്ന എന്റെ ഏട്ടത്തി..

എന്റെ അല്ല… ഏട്ടന്റെ ഭാര്യാ…
ഇതുവരെ അടുക്കളയിൽ കയറി എന്തെങ്കിലും ഉണ്ടാക്കുന്നത് ഞാൻ കണ്ടിട്ടില്ല..

ഞാൻ അതൊക്കെ ആലോചിച്ചു പുറത്തിറങ്ങി…

അവളുടെ അച്ഛൻ എങ്ങോട്ടോ പോയിരുന്നു.. കണ്ടില്ല..

അവൾ വേഗം കാറിൽ കയറി ഡോർ തുറന്നു തന്നു..

ടൗണിലേക്ക് അവിടുന്ന് വീട്ടിലേക്ക്..

വഴിയിൽ ട്രാഫിക് കൂടുതൽ ആയിരുന്നു.

ഒരു ജംഗ്ഷനിൽ സിഗ്നൽ വെയിറ്റ് ചെയ്തു നിൽക്കുമ്പോൾ ആണ് വലതു വശത്തു ഒരു വാഗൺആർ കാറ് ഞാൻ ശ്രദിച്ചതു…

അതിൽ നിന്നും രണ്ടു ഉരുണ്ട കണ്ണുകൾ ഗായത്രിയെയും എന്നെയും നോക്കുന്നു…

ആതിര…!

അവളുടെ ഭർത്താവ് ആണ് ഡ്രൈവിംഗ് സീറ്റിൽ.. അവൻ എങ്ങോട്ടോ നോക്കി ഇരിക്കുന്നു..

അവൾ നോക്കുന്നത് ഗായത്രിയെ ആണ്…

അല്ലെങ്കിലും പെണ്ണുങ്ങൾ ഇങ്ങനെ ആണ്.
അവളുടെ ചെക്കൻ എന്നെക്കാളും ഇരട്ടി ഭംഗി ഉണ്ട്..

എന്നാൽ എന്റെ ഒപ്പം ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന പെണ്ണിന് അവളുടെ ഇരട്ടി സൗന്ദര്യം ഉണ്ട്..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.