സീതയെ തേടി (മാലാഖയുടെ കാമുകൻ) 2345

സീതയെ തേടി

Author: മാലാഖയുടെ കാമുകൻ

 

ഹലോ. ധാരാളം ആളുകൾ ചോദിച്ചിരുന്നു ഈ കഥ. അവർക്ക് വേണ്ടി ഇത് വീണ്ടും സൈറ്റിൽ ഇടുന്നു. ഒത്തിരി സ്നേഹത്തോടെ, എംകെ

സീതയെ തേടിയുള്ള യാത്ര

നിരത്തിലൂടെ കുതിച്ചു പായിക്കുകയായിരുന്നു ഞാൻ എന്റെ ബിഎംഡബ്ല്യൂ S1000R… നൂറും കടന്നു വണ്ടി മുരൾച്ചയോടെ കുതിച്ചു പാഞ്ഞു..

അടുത്തുള്ളൊരു ജംഗ്ഷനിൽ വണ്ടി നിർത്തി.. പെണ്ണുങ്ങൾ ഒക്കെ എന്നെ നോക്കി നിൽക്കുന്നു..

ആൺകുട്ടികൾ എന്റെ വണ്ടിയെ അസൂയയോടെ നോക്കുന്നു…

“ഹേയ് ബേബി…”

ഞാൻ തിരിഞ്ഞു നോക്കി.. അതാ അവൾ.. എന്റെ കാമുകി.. ഒരു ഫാഷൻ ചാനൽ മോഡലിനെപോലെ ചാടി ചാടി വന്നു എനിക്ക് ഒരു ഉമ്മയും തന്നു ബൈക്കിന്റെ പുറകിലേക്ക് ഏണിയിൽ കയറുന്നതുപോലെ കയറി..

അവളുടെ കൈകൾ എന്നെ ചുറ്റി വരിഞ്ഞു…

“ബേബി ലെറ്റസ്‌ ഗോ…”

“ഓക്കേ ഹണി…”

എന്ന് പറഞ്ഞു ഞാൻ ക്ലച്ച് വിട്ടു ആക്സിലറേറ്റർ ആഞ്ഞു ഞെരിച്ചു…

ബൈക്ക് ഒരു ഇരമ്പലോടെ മുൻപും പൊക്കി ചാടിയപ്പോൾ എന്റെ ഹണി.. എന്റെ ഗേൾഫ്രണ്ട് നടുവും ഇടിച്ചു റോഡിൽ വീണു..

ബൈക്ക് കണ്ട്രോൾ ചെയ്യാൻ കഴിയാതെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടി എന്നെയും കൊണ്ട് മറിഞ്ഞു വീണു..

ഞാൻ അങ്ങനെ കിടക്കുകയാണ്.. അവൾ എണീറ്റ് ഓടി വന്നു
“യു സ്റ്റുപ്പിഡ് ഡോർക്…..”

എന്ന് അലറിക്കൊണ്ട് എന്റെ അടുത്ത് വന്നു.. ഞാൻ ഒരു അനക്കവും ഇല്ലാതെ കിടക്കുന്നു…

അവൾ ഒരുനിമിഷം നിന്ന ശേഷം നിലത്തിരുന്നു എന്നെ കുലുക്കി വിളിച്ചു..

“ബേബി.. വെക് അപ്പ് ബേബി.. , എണീക്കു ബേബി…”

എനിക്ക് അനക്കം ഒന്നും ഇല്ല..

“ഡാ.. എണീക്കടാ… നിനക്ക് ജോലിക്കു പോകണ്ടേ?”

ങേ? ഇവളുടെ ശബ്ദത്തിന് എന്താ ഒരു മാറ്റം?

“ഡാ ജീവേ… നീ എണീക്കുന്നോ അതോ വെള്ളം കോരി ഒഴിക്കണോ???”

ശബ്ദം കനത്തു.. ഞാൻ കണ്ണ് തുറന്നു നോക്കി.. എവിടെ? എന്റെ ഫാഷൻ ചാനൽ മോഡൽ? എവിടെ എന്റെ 20 ലക്ഷത്തിന്റെ ബൈക്ക്???

ലോകം തെളിഞ്ഞു വന്നു.. ഞാൻ കിടക്കുന്നതു എന്റെ റൂമിൽ ആണെന്നും എന്നെ കുലുക്കി വിളിക്കുന്നത് എന്റെ അമ്മ ആണെന്നും ബോധ്യം വന്നു..

എല്ലാം സ്വപ്നം ആയിരുന്നു….

ഞാൻ ചാടി എണീറ്റു…

“അമ്മ ആയിരുന്നോ? അയ്യേ…”

“ഡാ കിട്ടും നിനക്ക്.. എണീക്ക്… “

എന്റെ അമ്മ സീതാദേവി കലിപ്പിൽ ആണ്..

“എണീറ്റു അമ്മെ.. കുളിക്കട്ടെ…”

എന്ന് പറഞ്ഞപ്പോൾ സീതാദേവി ഒന്ന് ഇരുത്തി നോക്കിയ ശേഷം റൂമിൽ നിന്നും ഇറങ്ങിപ്പോയി…

146 Comments

  1. Bro super aayitund
    Veendu vayikkan thonni
    Next story vegam poratte

  2. Thnku for diz wonderful story’ ❣️

  3. അവഗണിക്കപ്പെടുന്നവൻ കരുത്താർജിക്കുന്നത് കണ്ട കഥ.മുന്നേ വായിച്ചതാണ്.വീണ്ടും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം

  4. Ithokke aanu kadha. Mna u r amazing ❤️❤️❤️❤️
    Ellaavarkkum nallathu varatte

  5. കൈലാസനാഥൻ

    അതിമനോഹരം, വർണ്ണനാതീതം എന്നീ രണ്ട് വാക്കുകൾ മാത്രമേ പറയുവാനുള്ളൂ. സ്നേഹാദരങ്ങൾ

  6. കിച്ചു

    Pdf ആയിട്ട് ഇട്ടാല്‍ മതിയായിരുന്നു

  7. Ith PDF kutto

  8. പരബ്രഹ്മം

    ഓരോപ്രാവശ്യവും ഈ കഥ വായിക്കുമ്പോൾ കണ്ണ് നിറയുന്നത് എനിക്ക് മാത്രമാണോ ?

    1. Devil With a Heart

      അല്ല എന്ന് തന്നെ പറയേണ്ടി വരും…എത്ര തവണ വായിച്ചാലും മതിയാവില്ല..one of the best from MK ❤️❤️

  9. Wait cheyyuvarunnu…ee story ku vendi

  10. ഇത് ഇടക്ക് വായിക്കാറുണ്ട്… ?

  11. Mk….. അരുന്ധതി കൂടെ ഇടുമോ

  12. ഇത് ഒക്കെ?. ഇനി നെക്സ്റ്റ് ചെസ്സ് നമ്പർ ?

  13. തുമ്പി ?

    Hmm vintage kamukam?❤

  14. ഞാൻ ഗന്ധർവ്വൻ

    Niranjanaye kurichulla bhagagal vayikumpol Commisioner marin thomasine orma verunnu

  15. Feeling Divine?

  16. ❤?

  17. “ANGELIC BEAUTY ” koodi post cheyyamo

  18. ❤️❤️❤️

  19. ചേട്ടോ ഒരുപാട് തവണ വായിച്ച കഥ ആണ് ഇത്. വീണ്ടും വായിച്ചു ?❤‍?❤‍?

  20. സ്നേഹത്തിന്റെ snehithan

    കാമുകാ കളറായിട്ടുണ്ട്ട്ടാ ?????

  21. The story that started it all for me ❤️❤️

  22. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤❤❤

  23. കുറേ നാളായി കാത്തിരിക്കുകയായിരുന്നു…!?

    ❤️❤️❤️❤️❤️

  24. തൃലോക്

    വില്ലത്തിയുടെ കാറിന്റെ നമ്പർ 666 ആണോ നിയോഗം ടച്ച് ഉണ്ടല്ലോ കാമുക്കാ ???

    1. ഇത് നിയോഗത്തിന് മുന്നേ വന്ന സ്റ്റോറി ആണ്?

  25. അരുന്ധതി കൂടി ഇടാമോ? പല തവണ വായിച്ചിട്ടുണ്ടെങ്കിലും ഒന്നുകൂടി വായിക്കാൻ കൊതിയായിട്ടാ.

    1. ബ്രോ അത് ഇത് സൈറ്റിൽ ആണ് ഉള്ളെ എനിക്ക് വായിക്കാൻ ആണ്

Comments are closed.