സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

“എന്നാലും നീ എന്തറിഞ്ഞിട്ടാ?”

“എനിക്ക് എല്ലാം അറിയാം.. വീട്ടിലെ അവസ്ഥയും അറിയാം… എല്ലാവരും അകത്തു തിരക്കിൽ ആയപ്പോൾ പുറത്തു നിന്ന് വിറകു കീറുന്നതും അതുപോലെ ഏട്ടന്റെ അച്ഛനൊക്കെ വിലകൂടിയ ഡ്രസ്സ് ഇട്ടപ്പോൾ ഏട്ടൻ ഇട്ട വില കുറഞ്ഞ അയഞ്ഞ ഷർട്ടും ഒക്കെ കണ്ടാൽ എല്ലാവർക്കും മനസിലാകും….”

അവൾ ഒന്ന് നിർത്തി…

എനിക്ക് ഒന്നും പറയാൻ പറ്റിയില്ല.. അവൾ സത്യം ഒക്കെ മനസ്സിലാക്കിയിരിക്കുന്നു…

“ഏട്ടന്റെ അമ്മ പോലും ഒന്നും പറയാത്തത് എനിക്ക് അതിശയം ആണ്….”

“ഏയ് അമ്മ ഒരു പാവം ആണ്.. അതിനു അച്ഛനെ മറുത്തു ഒന്നും പറയാനുള്ള കഴിവില്ല…”

“എന്നാലും അവർ ഒരു സ്ത്രീ അല്ലെ? സ്വന്തം മകനെ ജനിപ്പിച്ച അച്ഛൻ തന്നെ ചവുട്ടി തേക്കുമ്പോൾ അവർക്കു എതിർത്തു കൂടെ?”

ആതിരയുടെ സ്വരം പതറി.. പെണ്ണ് കത്തിക്കയറുകയാണ്.. എന്നാൽ അവൾ പറയുന്നത് സത്യം ആയതുകൊണ്ട് എനിക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല..

“ഇതിപ്പോൾ തവിടു കൊടുത്തു വാങ്ങിയതൊന്നും അല്ലല്ലോ എന്റെ ഏട്ടനെ…?!!!”

അവൾ അത് പറഞ്ഞു നിർത്തി കിതച്ചപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു…

“എന്നെ കളിയാക്കുകയാണ് അല്ലെ? “

അവൾ ഇടറിയ സ്വരത്തോടെ ചോദിച്ചു…

“അല്ല ആതിരമോളെ….. തവിടു കൊടുത്തു വാങ്ങിയതാണോ എന്ന് എന്റെയും സംശയം ആണ്…”

അത് പറഞ്ഞു ഞാൻ ഒന്നും കൂടി ചിരിച്ചു.. ഒപ്പം അവളും…

ആ ബന്ധം ശക്തി ആയി…

സത്യത്തിൽ ആരും ആശ്രയം ഇല്ലാതിരുന്ന എനിക്ക് ദേവി തന്നെ വരദാനം ആയിരുന്നു ആതിര..

എന്നെ കാണുമ്പോൾ അവൾ കാണിക്കുന്ന ആവേശവും.. ഇഷ്ടവും എല്ലാം എന്റെ ഹൃദയത്തിനെ ചൂട് പിടിപ്പിച്ചു…

അവളുടെ ഒരു നോട്ടം മതിയായിരുന്നു എന്റെ ഒരു ദിവസം സന്തോഷകരം ആകാൻ…

അവളുടെ ഫാമിലിക്കും എന്നെ ഇഷ്ട്ടം ആയിരുന്നു. അച്ഛൻ രാജനെ ഞാൻ ഏട്ടാ എന്നാണ് വിളിച്ചിരുന്നത്..

അവളുടെ അനിയത്തി ആയാലും നല്ല സ്നേഹം ആയിരുന്നു..
എന്റെ വീട്ടിൽ നിന്ന് കിട്ടുന്നതിലും സ്നേഹം അവളും അവളുടെ കുടുംബവും എനിക്ക് തന്നു..

ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു എനിക്ക്.
ഒരു പേരുകേട്ട സ്വർണകടയിൽ ആണ്.. അതിനു പോകുന്നതിന്റെ തലേ ദിവസം..

അവൾ എന്നോട് ശിവ ക്ഷേത്രത്തിൽ ചെല്ലാൻ പറഞ്ഞു… വലിയ ശിവ ഭക്ത ആണ് അവൾ..

ഞാൻ ചെന്നപ്പോൾ അവൾ അവളുടെ സ്കൂട്ടിയിൽ അവിടെ എത്തിയിരുന്നു..

അവൾ ശിവന് നാരങ്ങാമാല സമർപ്പിച്ചു പ്രാർത്ഥിച്ചു.. ഞാനും..
പേര് ക്രിസ്ത്യൻ ആണെങ്കിലും എനിക്ക് ഒരു ദൈവത്തിലും വലിയ വിശ്വാസം ഇല്ലായിരുന്നു..
ജീവിതം അങ്ങനെ ആണല്ലോ..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.