സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

അന്ന് പിന്നെ അതൊന്നും ആലോചിക്കാൻ സമയം കിട്ടിയില്ല.. നല്ല തിരക്ക് ആയിരുന്നു.

രാത്രി പുറത്തു പണി എല്ലാം കഴിഞ്ഞു ഇരിക്കുമ്പോൾ ഏട്ടത്തി അവിടെ വന്നു.

ഞാൻ ഒന്ന് ചിരിച്ചു..

അവൾ ചിരിച്ചില്ല… അത് പിന്നെ ഏട്ടന്റെ അല്ലെ ഭാര്യാ എന്ന് ഞാൻ ചിന്തിച്ചു..

“ജീവ് എന്നല്ലേ പേര്?”

അവൾ എന്നോട് ചോദിച്ചു..

“അതെ ഏട്ടത്തി…”

“മ്മ്മ്… “

എന്ന് പറഞ്ഞു എന്നെ ഒന്ന് ഇരുത്തി നോക്കിയിട്ടു അവർ അകത്തേക്ക് പോയി.. സുന്ദരി ആണ്.

എന്നാലും ഇവർ എന്നോട് ഇനി മിണ്ടാൻ പോലും വരില്ല എന്ന് ഉറപ്പായിരുന്നു..

രണ്ടു ദിവസം കൂടി നല്ല തിരക്ക് ആയിരുന്നു..

അപ്പോഴേക്കും എന്റെ ഒരു കൂട്ടുകാരൻ ബാംഗ്ലൂരിൽ നിന്ന് വിളിച്ചു.. എന്റെ പണി പോയി എന്ന സന്തോഷ വാർത്ത വിളിച്ചു പറഞ്ഞതാണ്..

ലീവ് നീട്ടിയപ്പോൾ അതും കാരണം സബ്മിറ്റ് ചെയ്യാൻ പറ്റിയില്ല.. അവർ ടെർമിനറ്റ് ചെയ്തു..

നല്ല കാര്യം.. എന്നും പറഞ്ഞു ഞാൻ ചെയ്ത കാര്യം പൂർത്തി ആക്കി..

അമ്മയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു..
അമ്മ സങ്കടത്തോടെ അച്ഛനോട് പറഞ്ഞു അവന്റെ പണി പോയി എന്ന്..

“കളക്ടർ ഉദ്യോഗം ഒന്നും അല്ലല്ലോ.. അല്ലെങ്കിലും അവനെക്കൊണ്ട് ആർക്കും ഒരു ഗുണവും ഇല്ല…”

ഇത്ര ദിവസം കിടന്നു മരിച്ചു പണി എടുത്ത എന്നെപ്പറ്റിയുള്ള അഭിപ്രായം ആണ്..

അമ്മ എന്നെ നോക്കിയപ്പോൾ ഞാൻ കണ്ണടച്ച് കാണിച്ചു..

ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യം അല്ല.. എന്നുള്ള രീതിയിൽ ഏട്ടത്തി അവിടെ ഇരിക്കുന്നുണ്ടായിരുന്നു..

***

ഒരു ദിവസം രാത്രി ഞാൻ ഒരു കുളത്തിന്റെ കരയിൽ ഇരിക്കുകയായിരുന്നു..

അവിടെ ഇരുന്നു എല്ലാവരും എന്നെ സ്നേഹിക്കുന്നത് സ്വപ്നം കാണൽ പതിവാണ്…

എന്റെ ഫോൺ ശബ്‌ദിച്ചപ്പോൾ ഞാൻ അതെടുത്തു ചെവിയിൽ വച്ചു..

“ഹലോ ഏട്ടാ….”

ഒരു നേർത്ത ശബ്ദം.. ശബ്ദത്തിന്റെ ഉടമയെ എനിക്ക് മനസിലായി..

ആതിര..

“ഹായ്.. ഹലോ.. എന്താ?”

ഞാൻ ഒന്ന് തപ്പി…

“ഏട്ടനോട് ഒരു കാര്യം പറയാൻ ഉണ്ടെന്നു പറഞ്ഞില്ലേ?”

“‘മ്മ്മ് എന്താ അത്?”

“എനിക്ക് ഏട്ടനെ ഇഷ്ടമാണ്…”

“ങേ? എന്താ??”

സത്യത്തിൽ ഞാൻ ഞെട്ടിപോയി..
ഇതുവരെ എന്നെ ഒരു പെണ്ണും കാര്യമായി പരിഗണിച്ചിട്ടില്ല.. അപ്പൊ ധാ ഒരു സുന്ദരി ഇങ്ങോട്ടു ഇഷ്ട്ടം ആണെന്ന് പറയുന്നു…

“എനിക്ക് ഏട്ടനെ ഇഷ്ടമാണ് എന്ന്…”

അവൾ അത് പറഞ്ഞു ഒന്ന് ചിരിച്ചു..

ഞാൻ പെട്ടെന്ന് സാധാരണ ജീവ് തന്നെ ആയി..

“എന്റെ മോളെ.. എന്ത് കണ്ടിട്ടാണ് എങ്ങനെയൊക്കെ ഇഷ്ടപ്പെടുന്നത്? ആർക്കും വേണ്ടാത്തവൻ ആണ് ഞാൻ…”

“ഇപ്പൊ എന്റെ മോളെ എന്ന് വിളിച്ചില്ലേ? അത് മനസ്സിൽ നിന്നല്ലേ വന്നത്…? ആ മനസ് മതി എനിക്ക്….”

അവൾ മെല്ലെ പറഞ്ഞപ്പോൾ എന്റെ രോമങ്ങൾ ഒക്കെ എണീറ്റ് നിന്നു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.