സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

അവൾ ചിരിച്ചു…

“ജീവ്….”

“മ്മ്മ്?”

“വിഷമം ആയോ?”

“ഏയ് എന്നാലും കുറെ അധികം വഴിപാടുകൾ ഉണ്ടോ?”

അവൾ ഡ്രയർ മേശയിൽ വച്ചു… എന്റെ നേരെ വന്നു ബെഡിൽ കാല് മടക്കി ഇരുന്നു എന്റെ കൈ എടുത്തു അവളുടെ നെഞ്ചിൽ വച്ചു..

“ജാതകദോഷം ഉള്ള കുട്ടിയാ ഞാൻ.. ഞാൻ കാരണം ജീവിനു ഒന്നും പറ്റരുത്‌… ഒന്ന് സഹിക്കണം..? പ്ളീസ്? എന്നും കാണാനുള്ള കൊതി കൊണ്ടല്ലേ? നീ ഇല്ലാതെ എനിക്ക് പറ്റില്ല… ചത്ത് പോകും ഞാൻ….”

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. ആദ്യമായി ആണ് അവളുടെ കണ്ണുകൾ നിറഞ്ഞു ഞാൻ കാണുന്നത്…

“ഗായു.. മോളെ.. ചുമ്മാ പറഞ്ഞതല്ലെടി.. നിന്റെ സ്നേഹം മാത്രം മതി എനിക്ക്…”

അത് പറഞ്ഞു ഞാൻ എണീറ്റ് അവളുടെ നെറ്റിയിൽ ചുംബിച്ചു…

“ഇതൊക്കെ കഴിയട്ടെ… ഉറക്കില്ല ഞാൻ….”

അതും പറഞ്ഞു അവൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി…

“ഇതെന്റെ ഡയലോഗ് അല്ലെ മോളെ?”

ഞാൻ ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചപ്പോൾ അവൾ കുലുങ്ങി ചിരിച്ചു..

“പിന്നെ…..?”

എന്റെ നെഞ്ചിൽ വിരലുകൾ കൊണ്ട് കോറി അവൾ പറഞ്ഞു..

“മ്മ്മ്?”

“ഞാൻ മാത്രം അല്ല ഇങ്ങനെ വഴിപാടുകൾ എടുത്തത്…”

“പിന്നെ?”

ഞാൻ അതിശയത്തോടെ ചോദിച്ചു..

അവൾ എണീറ്റ് ഡ്രയർ മേശയിൽ നിന്നും എടുത്തു വീണ്ടും ഓൺ ആക്കി മുടിയിൽ കാണിച്ചു..

“ചേച്ചി കൂടി ഉണ്ട്…!”

അവൾ അതും പറഞ്ഞു ഒരു കള്ളച്ചിരി ചിരിച്ചു…

ഞാൻ തലയിൽ കൈ വച്ചു…

ഞാൻ എന്റെ ഫോൺ എടുത്തു നോക്കി.. പ്രതീക്ഷ തെറ്റിയില്ല.. സിദ്ധാർത്ഥിന്റെ ഒരു മെസേജ്..

“അളിയാ.. പണി പാളി.. തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി പാട്ടും പാടി ആദ്യരാത്രി ആഘോഷിക്കാൻ ചെന്ന അവൾ എന്നെ ചവുട്ടി താഴെ ഇട്ടു.. ഏതൊക്കെയോ അമ്പലം കറങ്ങിയിട്ടു മതി ബാക്കി എല്ലാം എന്ന്…

ഞാൻ ഇനി ഏതൊക്കെയോ അമ്പലത്തിൽ കിടന്നു ഉരുളണം പോലും…

പിന്നെ നിന്റെ അവസ്ഥ ഇതുതന്നെ ആയതു കൊണ്ട് ഒരു ചെറിയ സമാധാനം.. ഹിഹി അപ്പൊ ശരി.. ആദ്യ രാത്രി ഗുഹാവാദ…!”

അത് വായിച്ചു ഞാൻ പൊട്ടിച്ചിരിച്ചു…

ഗായത്രി എന്നെ നോക്കി ചോദ്യ ഭാവത്തിൽ… ഒന്നുമില്ല എന്ന് ഞാൻ കണ്ണടച്ച് കാണിച്ചു..

“എന്നാപ്പിന്നെ കിടക്കാം..”

എന്ന് പറഞ്ഞു ഞാൻ ബ്ലാങ്കെറ് വലിച്ചു ദേഹത്ത് ഇട്ടു…

“ഡീ?”

“മ്മ്മ്?”

“ഒന്ന് വന്നു കെട്ടിപിടിക്കഡീ… ഇനി അതും പാടില്ല എന്നുണ്ടോ?”

“അതിനെന്താ മുത്തേ….”

അവൾ ഡ്രയർ മേശയിൽ വച്ച് ലൈറ്റ് ഓഫ് ആക്കി. ചാടി ബെഡിൽ കയറി ബ്ലാങ്കറ്റിന്റെ ഉള്ളിൽ കയറി..

ചെരിഞ്ഞു കിടന്ന എന്റെ ദേഹത്തേക്ക് പറ്റിച്ചേർന്നു കിടന്ന ശേഷം അവൾ എന്റെ വലത്തേ കൈ എടുത്തു നിവർത്തി വച്ച് അവളുടെ തല അതിന്റെ മുകളിൽ വച്ചു…

കൈകൾ എന്റെ കക്ഷത്തിന്റെ അടിയിൽ കൂടി കയറ്റി വരിഞ്ഞു മുറുക്കി വലത്തേ കാല് എടുത്തു എന്നെ ചുറ്റിയ ശേഷം മുഖം എന്റെ കഴുത്തിൽ പൂഴ്ത്തി…

“ഇങ്ങനെ കിടന്നാൽ കണ്ട്രോൾ പോയാലോ?”

ഞാൻ അവളുടെ മുടികെട്ടിന്റെ ഉള്ളിലേക്ക് മുഖം പൂഴ്ത്തിയ ശേഷം ചോദിച്ചു..

“ചവുട്ടി നിലത്തിടും ഞാൻ…”

“എന്റെ ആഫ്രോഡൈറ്റി… കണ്ടില്ലേ നീ ഇത്”

എന്ന് ഞാൻ അറിയാതെ പറഞ്ഞുപോയി..

അവൾ കുണുങ്ങി ചിരിച്ചു….

***

ആ ജീവിതം അവിടെ തുടങ്ങുന്നു…

ഇനി മരണത്തിന്റെ ദേവനും, നരകത്തിലെ രാജാവും ആയ ഹേഡീസ് വന്നാൽ പോലും എന്റെ ജീവൻ കാക്കാൻ അതിശക്തയും മരണം ഇല്ലാത്തവളും ആയ ആഫ്രോഡൈറ്റി ഉണ്ടാകും എന്ന വിശ്വാസത്തിൽ ഞാൻ ഉറക്കത്തിലേക്കു വീണു..

ഇനി സങ്കടങ്ങൾ എല്ലാം മാറ്റി സന്തോഷത്തിന്റെ ദിനങ്ങളിലേക്ക്…

അവസാനിച്ചു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.