സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

ഒരു ദിവസം, പപ്പ, ഞാൻ, ഗായത്രി രാധമ്മ.. ഇത്രയും പേര് സിദ്ധാർത്ഥിന്റെ വീട്ടിൽ പോയി.

സിദ്ധാര്ഥിന്റെയും നിരഞ്ജനയുടെയും കല്യാണം ഉറപ്പിച്ചു..
ഒപ്പം എന്റെയും ഗായത്രിയുടെയും. രണ്ടും ഒരേ ദിവസം നടത്താൻ ആണ് തീരുമാനം ആയത്.

രജിസ്റ്റർ ചെയ്യാൻ ആയിരുന്നു തീരുമാനം. ശേഷം അമ്പലത്തിൽ പോയി പിന്നെ വൈകുനേരം റിസപ്ഷൻ..

തിരക്കിൻറെ ദിവസങ്ങൾ…

കല്യാണത്തിന്റെ ദിവസം..

ആദ്യം രജിസ്റ്റർ ഓഫീസിലേക്ക് ആണ് പോകേണ്ടത്. ഞാനും ചേച്ചിയും ഒരുമിച്ചു ഒരു വണ്ടിയിൽ രജിസ്റ്റർ ഓഫീസിലേക്ക്..

ക്രീം കളർ ഷർട്ടും, സ്വർണ കര ഉള്ള മുണ്ടും എന്റെ വേഷം. ചേച്ചി ക്രീം കളർ കാസവുകട സാരി.. ആവശ്യത്തിന് മാത്രം ആഭരണങ്ങൾ.. എന്റെ ചേച്ചിയും ഒരു അതിസുന്ദരി ആണ്..

എന്റെ കൂട്ടുകാരൻ ആണ് വണ്ടി ഓടിച്ചത്… അവിടെ എത്തിയപ്പോൾ സിദ്ധാർത്ഥിന്റെ വണ്ടിയും ഗായത്രിയുടെ പപ്പയുടെ വണ്ടിയും അവിടെ എത്തിയിട്ടുണ്ടായിരുന്നു..

സിദ്ധാർഥ്, ഗായത്രി ഇവർ രണ്ടുപേരും ഞങ്ങൾ എന്താണോ ഇട്ടതു അത് തന്നെ ആയിരുന്നു..

ഗായത്രി വല്ലാത്തൊരു വശ്യതയോടെ എന്നെ നോക്കി…

രജിസ്റ്റർ കഴിഞ്ഞു അവിടെ തീർക്കാൻ ഉള്ളതൊക്കെ തീർത്തു നേരെ അമ്പലത്തിലേക്ക്.. അവിടെ തൊഴുതു ഇറങ്ങി..

സിദ്ധാർത്ഥിന്റെ വീട്ടിലേക്ക് നിരഞ്ജന പോയി.. ഗായത്രി ഞങ്ങളുടെ വീട്ടിലും വലതുകാൽ വച്ച് കയറി..

റിസപ്ഷൻ വളരെ നന്നായി നടന്നു..

നീല സ്യുട്ട് അണിഞ്ഞു ഞാനും ചുവന്ന പട്ടുചുറ്റി ഗായത്രി ഒരു ദേവിയെപോലെ..

അതെ ചുവന്ന പട്ടുചുറ്റി വേറൊരു ദേവിയെപോലെ എന്റെ ചേച്ചി…

കറുത്ത സ്യുട്ട് അണിഞ്ഞു സിദ്ധാർഥും…

എന്റെ അച്ഛനും അമ്മയും ഏടത്തിയും വന്നിരുന്നു.

ഏട്ടനെ ആ പരിസരത്തു കാണരുത് എന്ന് പറഞ്ഞത് നിരഞ്ജന ആണ്.. ഇടക്കൊക്കെ അവളിലെ പൊലീസുകാരി പുറത്തുചാടും..

എനിക്കും വിശ്വാസം ഇല്ല അവനെ.. എപ്പോഴാണ് ആർക്കാണ് പണി കൊടുക്കുക എന്ന് പറയാൻ പറ്റാത്ത ജാതി ആണ്..

റിസപ്ഷൻ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ സമയം കുറെ വൈകി…

വീട്ടിൽ ഞാനും ഗായത്രിയും രാധമ്മയും പിന്നെ വളരെ കുറച്ചു ബന്ധുക്കളും..

നിരഞ്ജന വിളിച്ചു കരഞ്ഞു… അവൾക്കു മിസ് ചെയ്യുന്നു എന്ന് പറഞ്ഞു..

എന്തായാലും ഭാവിയിൽ ഞങ്ങൾ ഒക്കെ ഈ വീട്ടിൽ ആണ് താമസിക്കുക എന്ന തീരുമാനം നേരത്തെ എടുത്തിട്ടുണ്ട്..

രാധമ്മയോടു പറഞ്ഞു ഞങ്ങൾ റൂമിൽ കയറി.. ഈ പാലുകുടിക്കൽ പരുപാടി ഒക്കെ ബോറിങ് ആയതുകൊണ്ട് അത് വേണ്ട എന്ന് വച്ചു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.