സീതയെ തേടി (മാലാഖയുടെ കാമുകൻ) 2342

അന്നത്തെ കുക്കിംഗ് മൊത്തം ചേച്ചിയും ഗായത്രിയും ചേർന്ന് ആയിരുന്നു.. നല്ല സദ്യ ഉണ്ടാക്കി.. മൂന്ന് തരം പായസം. എല്ലാംകൊണ്ടും ആദ്യമായി ആഘോഷിച്ച എന്റെ ജീവിതത്തിലെ ജന്മദിനം അതി കേമം ആയി..

അന്ന് വൈകുന്നേരം പ്രതീക്ഷിക്കാത്ത കുറച്ചു അതിഥികൾ എത്തി..

സിദ്ധാർത്ഥിന്റെ അച്ഛൻ, അമ്മ, പെങ്ങൾ.. അവരെ സ്വീകരിച്ചു ഇരുത്തിയതും ചായ വെച്ച് കൊടുത്തതും എല്ലാം നിരഞ്ജന തന്നെ ആണ്..

പെങ്ങൾ ഒരു കാന്താരി ആണ്. ഡിഗ്രി പഠനം കഴിഞ്ഞു നിൽക്കുന്നു. സിദ്ധാർഥ് ഈ കാര്യങ്ങൾ ഒക്കെ വീട്ടിൽ പറഞ്ഞിട്ടുണ്ട്.

സിദ്ധാർത്ഥിന്റെ പെങ്ങൾ അപർണ എന്റെ അടുത്ത് വന്നു അന്നത്തെ കാര്യങ്ങൾ ഒക്കെ ചോദിച്ചു.. അവൾ എന്റെ തോളിൽ പിടിച്ചു സംസാരിച്ചപ്പോൾ ഗായത്രി എന്നെ നോക്കി കണ്ണ് ഉരുട്ടി കാണിച്ചു..

എനിക്ക് ചിരി വന്നു…

“ഇവളെ ഞങ്ങൾക്ക് തരുമോ?”

അവളുടെ അച്ഛൻ നിരഞ്ജനയെ കാണിച്ചു പരസ്യമായി എന്നോട് ചോദിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി..

നിരഞ്ജന നാണിച്ചു ഗായത്രിയുടെ പുറകിലേക്ക് ഒന്ന് ഒതുങ്ങി.. ഞാൻ രാധമ്മയെ നോക്കി.. അവിടെ ചിരി ആണ്..

“പപ്പ.. “

ഞാൻ ഗായത്രിയുടെ പപ്പയെ വിളിച്ചു…

“ഇതൊന്നു ഡീൽ ചെയ്യുമോ? എനിക്ക് കല്യാണം നടത്തി ഒന്നും ശീലം ഇല്ല…”

ഞാൻ ചമ്മലോടെ പറഞ്ഞു.. എല്ലാവരും പൊട്ടിച്ചിരിച്ചു… എനിക്കും ചിരി വന്നു..

“ആർക്കും എതിർപ്പ് ഒന്നും ഇല്ല. ഞങ്ങൾ നല്ലൊരു ദിവസം നോക്കി അങ്ങ് വരാം…”

പപ്പ അങ്ങനെ പറഞ്ഞപ്പോൾ എല്ലാത്തിനും ഒരു തീരുമാനം ആയി..

“ഒപ്പം ഞാൻ വേറൊരു കാര്യം കൂടി തീരുമാനിക്കും…”

എന്നെയും ഗായത്രിയെയും നോക്കി പപ്പ ചിരിച്ചു… എനിക്ക് നാണം വന്നു..

എന്റെ ഭാവി ഭാര്യാ എന്ന് പറഞ്ഞ സാധനത്തിനു നാണം എന്ന സാധനം കുറച്ചു കുറവ് ആണ്.. എന്റെ മുൻപിൽ മാത്രമേ അവൾക്കു നാണം ഉള്ളു… അവൾ എന്നെ നോക്കി ചിരിച്ചു..

***

ഞാനും ഗായത്രിയും പിന്നീടുള്ള ദിവസങ്ങൾ വളരെ തിരക്കിൽ ആയിരുന്നു.. അതൊരു അറേബ്യൻ റെസ്റ്ററന്റ് ആക്കാൻ ആണ് ഞങ്ങൾ തീരുമാനിച്ചത്..

നല്ല ഷവര്മയും, ഗ്രിൽഡ് ചിക്കെനും കുബ്ബൂസും അങ്ങനെ അറേബ്യൻ ഫുഡ് മാത്രം.

ഷെഫ്, ജോലിക്കാർ എല്ലാവരെയും സെറ്റ് ആക്കി ലൈസൻസ് കാര്യങ്ങൾ ശരിയാക്കി.

അങ്ങനെ ഒരു ദിവസം എന്റെ ചേച്ചിയെ കൊണ്ട് തന്നെ അത് ഓപ്പൺ ചെയ്യിച്ചു..

“ചേച്ചി’സ് അറേബ്യൻ കിച്ചൻ”

ഈ പേര് സജെസ്റ് ചെയ്തത് ഗായത്രി ആണ്..

അത് എനിക്കും ഇഷ്ടമായി. അങ്ങനെ ഒന്നും ഇല്ലാതിരുന്ന എനിക്ക് ഒരു ബിസിനസ് സ്ഥാപനം കൂടി ആയി..

അത് നല്ല രീതിയിൽ മുൻപോട്ടു പോകുന്നു..

**

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.