സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

രാധമ്മ ആരോടോ സംസാരിക്കുന്നതു കേട്ടു.. കുറച്ചു കഴിഞ്ഞു റൂമിലേക്ക് വന്ന ആളുകളെ കണ്ടു ഞാൻ അതിശയിച്ചു..

ആതിരയും അവളുടെ അച്ഛൻ രമേശും..

ഞാൻ അവരെ കണ്ടു ചിരിച്ചു..

എന്നെ കണ്ടു ചിരിച്ചു കൊണ്ട് വന്ന രണ്ടുപേരുടെയും കണ്ണുകൾ എനിക്ക് കഞ്ഞി കോരിത്തന്നിരുന്ന ഗായത്രിയിൽ വീണു..

“ദേവദത്തന്റെ മകൾ അല്ലെ ഇത്? ഇവൾ എങ്ങനെ ഇവിടെ?”

രമേശ് ഏട്ടൻ ആശ്ചര്യത്തോടെ ചോദിച്ചു..

“ഞാൻ കെട്ടാൻ പോകുന്ന പെണ്ണാണ് ഏട്ടാ.. ഗായത്രി..”

അത് കേട്ടു രണ്ടുപേരും ഞെട്ടി.. ആതിരയുടെ കണ്ണുകൾ അവളെ അടിമുടി നോക്കി എന്തൊക്കെയോ ഭാവങ്ങൾ കൊണ്ട് നിറഞ്ഞു..

“ഓഹ്‌… “

എന്ന് കേട്ടത് വിശ്വസിക്കാൻ ആകാതെ ഏട്ടൻ അവളെ നോക്കിയപ്പോൾ അവൾ ചിരിച്ചു..

ഞാൻ ചായ എടുക്കാം എന്ന് പറഞ്ഞു പത്രം എടുത്തു പുറത്തേക്കു നടന്നു..

ആതിരയുടെ കണ്ണുകൾ അവളെ പിന്തുടർന്നു.. ആതിര സുന്ദരി ആണ്.. എന്നാൽ ഗായത്രി അതി സുന്ദരിയും..

രമേശ് ഏട്ടൻ കുറച്ചു നേരം സംസാരിച്ചു.. ആതിരയുടെ ഭർത്താവ് ഗൾഫുകാരൻ ആണ്..
നാട്ടിൽ ഇല്ല..

ഗായത്രി കൊണ്ടുവന്ന ചായ കുടിച്ചു അവർ കുറച്ചു നേരം കൂടി ഇരുന്നു..

ഗായത്രി എന്നെ നന്നായി പരിചരിക്കുന്നത് അസൂയ ഉണ്ടാക്കി എന്ന് അവളുടെ മുഖഭാവം വ്യക്തമാക്കി.. രമേശ് ഏട്ടന്റെ അവസ്ഥയും മോശം ആയിരുന്നില്ല..

എനിക്ക് വീടില്ല, വീട്ടുകാർ ഇല്ല എന്ന് പറഞ്ഞു മകളെ കല്യാണം കഴിപ്പിച്ചു തരാത്ത ആൾ ആണ് പുള്ളി.. എന്നാൽ ഈ സ്ഥലത്തെ എന്നല്ല പൊതുവെ അറിയപ്പെടുന്ന വൻ പണക്കാരന്റെ മകൾ ആണ് എന്നെ ഭർത്താവിനെപോലെ പരിചരിക്കുന്നത് എന്നത് അത്ഭുതം ഉണ്ടാക്കിയില്ലെങ്കിലേ ഉള്ളു…

“അന്നത്തെ കാര്യത്തിൽ മോനു വിഷമം ഉണ്ട് എന്നെനിക്കറിയാം… അതൊന്നും കാര്യമാക്കണ്ട കേട്ടോ…” രമേശേട്ടൻ പറഞ്ഞു..

“വിഷമം ഉണ്ടായിരുന്നു.. ഇവളെ കാണും വരെ.. പിന്നെ അന്ന് നിങ്ങൾ ഇവളെ എനിക്ക് തരാത്തത് ഭാഗ്യം ആയി എന്നെ ഞാൻ കരുതുന്നുള്ളു..

അല്ലെങ്കിൽ എന്റെ ഗായത്രിയെ എനിക്ക് കിട്ടില്ലായിരുന്നല്ലോ?

സ്നേഹിക്കപ്പെടാനും വീട്ടുകാർ വേണം എന്ന ചിന്താഗതി തന്നെ മാറ്റി തന്ന പെണ്ണ് ആണ് ഇവൾ….”

ഞാൻ അഭിമാനത്തോടെ പറഞ്ഞു..

അത് കൊള്ളേണ്ട ആൾക്ക് നന്നായി കൊണ്ടു.. ആതിര കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി..

രമേശേട്ടൻ ഒരു നിമിഷം തല താഴ്ത്തി.. ശേഷം ഒന്ന് പുഞ്ചിരിച്ചു..

“വരട്ടെ…”

എന്ന് പറഞ്ഞു പുറത്തേക്കു നടന്നു…

“അത്രയ്ക്ക് വേണമായിരുന്നോ ജീവ്?”

ഗായത്രി ചോദിച്ചു..

“കുറഞ്ഞു പോയി എന്നെ ഞാൻ പറയുള്ളു.. അന്ന് കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിയതാണ് അവൾക്കു വേണ്ടി….”

ഗായത്രി ഒന്നും മിണ്ടിയില്ല… എന്റെ മുടിയിൽ വിരൽ ഓടിച്ചു എന്നെ പ്രേമപൂർവം നോക്കി…

***

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.