സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

അല്ല നിങ്ങളൊക്കെ അതും ചെയ്യും….”

ഞാൻ അത് പറഞ്ഞു ഏട്ടത്തിയെ നോക്കി… അവൾ ഭിത്തിയിൽ ചാരി തല കുനിച്ചു നിൽക്കുകയാണ്..

അമ്മയും അച്ഛനും ഒന്നും മിണ്ടിയില്ല.. എനിക്കും കൂടുതൽ ഒന്നും പറയാൻ ഇല്ലായിരുന്നു..

അവർ ഇറങ്ങുകയാണ് എന്ന് പറഞ്ഞപ്പോൾ

“ശരി അമ്മെ…”

എന്ന് മറുപടി കൊടുത്തത് ഗായത്രി ആണ്..

അച്ഛൻ എന്നെ നോക്കി ഇറങ്ങി.. അമ്മ അടുത്ത് വന്നു എന്റെകവിളിൽ ഒന്ന് തലോടി..

“മോൻ വീട്ടിലേക്ക് വരണം എന്നാണ് അച്ഛന്റെ ആഗ്രഹം…”

“ഒരിക്കലും നടക്കില്ല.. വഴിയിൽ കിടന്നു ചത്താലും അങ്ങോട്ടു വരില്ല…”

“അങ്ങനെ വഴിയിൽ കിടന്നു ചാകുകയും ഇല്ല.. ജീവിനെ സ്നേഹിക്കാൻ ആളുകൾ ഉണ്ട് ഇവിടെ…!”

വേറൊരു ഉറച്ച ശബ്ദം അവിടെ മുഴങ്ങി… ഗായത്രി ആണ്..

“അമ്മ പേടിക്കണ്ട.. ജീവ് എന്റെ ആണ്.. പൊന്നു പോലെ നോക്കും ഞാൻ…! കൂടാതെ അവനൊരു ചേച്ചിയും ഉണ്ട്…”

അവൾ അതും കൂടി പറഞ്ഞു എന്റെ തല അവളുടെ ദേഹത്തേക്ക് അടുപ്പിച്ചു പിടിച്ചു…

ഇവനെ ഞാൻ അമ്മക്ക് പോലും ഇനി വിട്ടുതരില്ല എന്നെ ഭാവത്തോടെ…

അമ്മ ഒന്ന് പുഞ്ചിരിച്ചു എന്റെ കവിളിൽ ഒന്ന് തലോടിയിട്ടു പുറത്തേക്കു പോയി..

ഏട്ടത്തി മെല്ലെ മുൻപോട്ടു വന്നു എന്റെ കാലിൽ തൊട്ടു…

“മാപ്പാക്കണം…..”

അത് മാത്രം പറഞ്ഞിട്ടു അവളും പുറത്തേക്കു പോയി… അതെന്തിനാണ് എന്ന് എനിക്ക് മനസിലായില്ല..

“കിട്ടേണ്ടത് കിട്ടിയപ്പോൾ പെണ്ണ് നന്നായി…”

എന്ന് പറഞ്ഞു ഗായത്രി എന്റെ മുഖം കയ്യിൽ എടുത്തു എന്റെ നെറ്റിയിൽ ചുംബിച്ചു..

“ഇത്രയൊക്കെ എന്നെ സ്നേഹിക്കാൻ എനിക്ക് എന്താണ് ഗായു ഉള്ളത്?”

ഞാൻ നിറഞ്ഞ മിഴിയോടെ അവളോട് ചോദിച്ചു..

“നീ എനിക്ക് വേണ്ടി ജനിച്ചതാണ്… അത് തന്നെ….”
അവൾ അവളുടെ അധരങ്ങൾ എന്നിൽ വീണ്ടും അമർത്തി..

“കതക് അടച്ചിട്ടു ഉമ്മ കൊടുക്ക് പെണ്ണെ…”

എന്നും പറഞ്ഞു ചേച്ചി അങ്ങോട്ട് വന്നു..

“ഈ ചേച്ചി..” എന്നും പറഞ്ഞു ഗായത്രി മുഖം കുനിച്ചു പുറത്തേക്ക് നടന്നു..

“പെണ്ണിന്റെ നാണം കണ്ടില്ലേ?”

നിരഞ്ജന അവളെ നോക്കി ചിരിച്ചു.. ഞാനും..

“നിന്റെ ഏട്ടൻ അപ്പനിട്ടു പണി കൊടുത്തല്ലോ….”

“എന്റെ ഏട്ടൻ അല്ലല്ലോ അതിനു…”

“അത് ശരിയാണ്…..”

ഞങ്ങൾ വീണ്ടും ചിരിച്ചു..

***

പിറ്റേന്ന്… എന്നെ രാവിലെ കഞ്ഞി കുടിപ്പിക്കുകയായിരുന്നു ഗായത്രി..

അധികം കട്ടി ഉള്ള ആഹാരങ്ങൾ കഴിക്കാൻ പാടില്ല.. കുറച്ചു നാളേക്ക്..

എന്റെ കൈ ഫ്രീ ആണെങ്കിലും എനിക്ക് കോരിത്തരുന്ന കാര്യം അവൾക്കു നിർബന്ധം ആണ്..

ഈ പെണ്ണ് എന്നെ സ്നേഹിച്ചു കൊല്ലുകയാണല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തു..

ചേച്ചി പുറത്തു പോയതാണ്.

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.