സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

നിരഞ്ജന അതൊന്നും ശ്രദ്ദിക്കാതെ എന്റെ വിരലിലെ ഞൊട്ട വിടുവിക്കുകയാണ്..

“അഹ് ഡോക്ടറെ… “

എന്ന് പറഞ്ഞു ഗായത്രി റൂമിലേക്ക് വന്നു..

“ഗായു.. ഈ ഡോക്ടർമാർ പോലീസിനെ കെട്ടിയാൽ എങ്ങനെ ഉണ്ടാകും?”

ഞാൻ കണ്ണിറുക്കിക്കൊണ്ടു ചോദിച്ചു..

“പിന്നെ സൂപ്പർ അല്ലെ? അതാകുമ്പോൾ പോലീസുകാരിക്ക് അടി കിട്ടിയാലും ചികിൽസിക്കാൻ വീട്ടിൽ ആളുണ്ടാകുമല്ലോ…?”

അവൾ നിരഞ്ജനയെ നോക്കി പറഞ്ഞു..

“ദേ പെണ്ണെ.. കിട്ടും കേട്ടോ നിനക്ക്…”

എന്ന് പറഞ്ഞു അവൾ ചാടി തുള്ളി പുറത്തേക്കു പോയപ്പോൾ ഞങ്ങൾ ചിരിച്ചു..

***

നിരഞ്ജന വീട്ടിൽ വിളിച്ചു പറഞ്ഞതനുസരിച്ചു അമ്മയും അച്ഛനും ഏടത്തിയും കൂടി എന്നെ കാണാൻ വന്നു..

ആക്സിഡന്റ് ആണെന്നാണല്ലോ… കൂടുതൽ ഒന്നും പറഞ്ഞില്ല..

ആദ്യം ഞാൻ അവരെ കാണാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞെങ്കിലും ഗായത്രി അവർ കണ്ടിട്ട് പൊയ്ക്കോട്ടേ എന്ന് പറഞ്ഞു.. ചേച്ചിയും പറഞ്ഞു..

അമ്മ കരഞ്ഞു കൊണ്ടാണ് റൂമിൽ വന്നത്.. ഗായത്രി എന്റെ കട്ടിലിന്റെ തല ഭാഗത്തു നിന്നു..

ഏട്ടത്തി അവളെ കണ്ടു തല കുനിച്ചു.. അന്ന് ഇവൾ നന്നായി കൊടുത്തതാണല്ലോ..

“മോനെ.. “

എന്ന് വിളിച്ചു അമ്മ കരഞ്ഞപ്പോൾ എനിക്ക് ഒന്നും തോന്നിയില്ല എന്നതാണ് സത്യം..

“സുഖമല്ലേ സീതേ?”

ഞാൻ മെല്ലെ ചോദിച്ചപ്പോൾ അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

“മോൻ എന്നോട് ക്ഷമിക്കണം….”

അച്ഛൻ എന്റെ മുഖത്തു നോക്കാതെ പറഞ്ഞു…

“ഞാൻ നിങ്ങളുടെ മോനും അല്ല, ഞാൻ നിങ്ങളുടെ അടുത്തേക്ക് വരുന്നതും ഇല്ല.. പിന്നെ ക്ഷമയുടെ ആവശ്യം ഇല്ല…”

എന്ന് ഞാൻ തീർത്തു പറഞ്ഞു.. അച്ഛൻ മുഖം കുനിച്ചു…

രണ്ടു പേർക്കും നല്ല വിഷമം ഉള്ളതുപോലെ തോന്നി എന്നാൽ അതൊന്നും എനിക്ക് വലിയ കാര്യം ആയി തോന്നിയില്ല..

കുറച്ചു നേരം നിശബ്തത നിറഞ്ഞു..

“നിന്നോട് ചെയ്ത തെറ്റിന് മാപ്പില്ല എന്നെനിക്കു അറിയാം….” അച്ഛൻ തുടർന്നു….

“അവനെ കൂടുതൽ സ്നേഹിച്ചതിനു അവൻ എന്നെയും ചതിച്ചു…”

ഞാൻ അത്ഭുതത്തോടെ അച്ഛനെ നോക്കി..

“അവൻ എന്തോ ബിസിനസ് എന്ന് പറഞ്ഞു അച്ഛന്റെ സ്ഥലത്തിന്റെ ആധാരം വച്ച് ബ്ലേഡിൽ നിന്നും പണം എടുത്തു.. ഇപ്പോൾ സ്ഥലം മൊത്തം പോകുന്ന അവസ്ഥ ആണ്….അവനെ കിട്ടിയാൽ അവർ തല്ലി കാലൊടിക്കും എന്ന് പറഞ്ഞു.. “

ബാക്കി അമ്മയാണ് പറഞ്ഞത്..

അമ്മ അത് പറഞ്ഞപ്പോൾ ഗായത്രി എന്നെ തോണ്ടി… പണി കിട്ടി എന്നായിരിക്കണം..

“അതിനെന്താ അമ്മെ? പൊന്നു മോനു വീടും കൂടി വിറ്റു അതിന്റെ പൈസ കൊടുക്ക്.. എന്നിട്ടു തെരുവിലേക്ക് ഇറങ്ങ്…

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.