സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

“പിന്നെ.. കൊല്ലാൻ വന്നവൾ മോനെ വേദനിച്ചോ എന്ന് ചോദിച്ചല്ലേ കുത്തുന്നത്? എന്താ ചേച്ചി ഇത്?”

എനിക്ക് ചെറുതായി ദേഷ്യം വന്നു..

“ചേച്ചി.. ചേച്ചിക്ക് ഇങ്ങനെ ഒരു അനിയനെ കിട്ടിയതിൽ അഭിമാനിക്കാം… ചേച്ചിയോടുള്ള സ്നേഹം ആണ്.. നിങ്ങളെ രണ്ടുപേരെയും അവൾ…

എന്നാലും ആർക്കും ഒന്നും സംഭവിച്ചില്ലല്ലോ…” അതോർത്തു സമാധാനിക്കു ചേച്ചി…. “

ഗായത്രി അത് പറഞ്ഞു നിർത്തിയപ്പോൾ ചേച്ചി കണ്ണ് തുടച്ചു.

“ഇങ്ങനെ കരഞ്ഞു പിഴിയാതെ ഒരു ചായ വെച്ച് താ…”

ഞാൻ അവളുടെ മൂക്കിൽ പിടിച്ചു കുലുക്കി…

“ശരി…”

അവൾ എന്റെ മുഖത്ത് ഒരു ഉമ്മ തന്ന ശേഷം എണീറ്റുപോയി…

“എനിക്കിങ്ങനെ ഒരു ചേച്ചി ഇല്ലാതെ പോയല്ലോ?”

ഗായത്രി അല്പം അസൂയയോടെ എന്നെ നോക്കി..

“നിനക്ക് ഞാൻ ഇല്ലേ? സൊ അവൾ നിന്റെയും കൂടെ ചേച്ചി ആണ്…”

അവൾ അടുത്ത് വന്നു നിന്ന് എന്റെ കൈകൾ എടുത്തു ഉമ്മ വച്ചു..

“നീയിങ്ങനെ വയറൊക്കെ കാണിച്ചു അടുത്ത് വന്നു നിന്നാൽ എന്റെ കണ്ട്രോൾ പോകും കേട്ടോ.. അല്ലെങ്കിലേ വേദന ആണ്…”

ഞാൻ അവളുടെ സാരി മാറിയ വയറിൽ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…

“വഷളൻ….”

എന്ന് പറഞ്ഞു അവൾ സാരി നേരെ ഇട്ടു.. നാണത്തോടെ എന്നെ നോക്കി…

***

ഇങ്ങനെ ദിവസങ്ങൾ മെല്ലെ കടന്നു പോയി.. എന്തിനും ഏതിനും രണ്ടു പെണ്ണുങ്ങൾ ചുറ്റിനും. രാധമ്മയെ ഇവർ എന്നെ നോക്കാൻ അടുപ്പിക്കുന്നെ ഇല്ല..

ഇതിനിടയിൽ ഇടയ്ക്കിടയ്ക്ക് വരുന്ന സിദ്ധാർഥ്. അവൻ വന്നു എന്നോട് സംസാരിച്ചുകൊണ്ടു കുറെ നേരം ഇരുന്നിട്ടേ പോകുള്ളൂ..

ഒരു ദിവസം അവൻ വന്നപ്പോൾ നിരഞ്ജന എന്റെ അടുത്തിരുന്നു പോലീസ് കഥകൾ പറയുകയായിരുന്നു. ഗായത്രി അടുക്കളയിൽ രാധമ്മയുടെ ഒപ്പം..

സിദ്ധാർഥ് വന്നപ്പോൾ നിരഞ്ജന ഒന്ന് സൈലന്റ് ആയി..

“അല്ല ഡോക്ടറെ? നല്ല ജിം ബോഡി ഒക്കെ ആണല്ലോ ഇങ്ങനെ വച്ച് പഴുപ്പിക്കാതെ ഒരു പെണ്ണ് കെട്ടാൻ നോക്ക്…”

ഞാൻ അവനോടു പറഞ്ഞു.. ഇടം കണ്ണിട്ടു നിരഞ്ജനയെ നോക്കി.. അവൾ എന്റെ ഗുളികകൾ ഒക്കെ എടുത്തു വെക്കുകയാണ്..

“ഉമ്മ്മ്മ് കെട്ടണം.. എന്നെ താങ്ങാനുള്ള ശേഷി ഉള്ള ഒരുത്തിയെ വേണ്ടേ?”

അവൻ ഇടം കണ്ണിട്ടു നിരഞ്ജനയെ നോക്കി പറഞ്ഞു..

അവൻ ഇപ്പോൾ ആക്റ്റീവ് ആയി.. കൌണ്ടർ അടിക്കാൻ പഠിച്ചു വരുന്നുണ്ട്..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.