സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

ഒരു ചെറിയ ക്രൂരമായ ചിരിയോടെ അവൾ എന്റെ വയറ്റിൽ കുത്തിയ കത്തി പിടിച്ചു തിരിക്കുകയാണ്…

കത്തി എവിടെയോ ഉരഞ്ഞു മുറിയുന്ന വേദന…

ആ വേദനയിലും അലറി കരഞ്ഞു കൊണ്ട് കാലുകൾ മുറുക്കി പിടിച്ചിരുന്നവനെ ഒഴിഞ്ഞ ഒരു കൈകൊണ്ടു ഇടിച്ചു വീഴ്ത്തി കയ്യിലെ കെട്ട് അഴിക്കാൻ നോക്കുന്ന ചേച്ചിയെ ഞാൻ കണ്ടു..

ഇവൾ ചേച്ചിയെ കൊല്ലും എന്ന ചിന്ത ഒരു നിമിഷം എന്റെ മനസ്സിൽ കൂടി പാഞ്ഞു…

ഞാൻ വേദന സഹിച്ചു ഒന്ന് തിരിഞ്ഞ ശേഷം അവളുടെ കഴുത്തിന് കുത്തി പിടിച്ചു പൊക്കി..

അവൾ അത് പ്രതീക്ഷിച്ചില്ല..

എന്റെ പിടുത്തം അതി ശക്തം ആയിരുന്നു.. അടിവയറിൽ വല്ലാത്ത വേദന.. പക്ഷെ എന്റെ ചേച്ചിയെ ഇവൾ ഒന്നും ചെയ്യാൻ പാടില്ല എന്ന ചിന്ത എന്റെ കൈകളിലേക്ക് ശക്തി പകർന്നു..

കയ്യിൽ ബലം കൊടുക്കുമ്പോൾ അടിവയറ്റിൽ ശക്തമായ വേദന…

പക്ഷെ വേദന അല്ല ഇവിടെ കാര്യം…

അവൾ കണ്ണുകൾ തുറിച്ചു തല വെട്ടിച്ചു ശ്വാസത്തിന് വേണ്ടി പിടഞ്ഞു..

അവളുടെ കൂർത്ത തൊപ്പി അഴിഞ്ഞു പോകുകയും ബ്രൗൺ കളർ മുടി രണ്ടു വശത്തേക്കും വീഴുകയും ചെയ്തു…

പ്രാണ വേദനയിൽ അവൾ എന്റെ വയറ്റിൽ കുത്തി ഇറക്കിയ കത്തി വലിച്ചു ഊരി വീണ്ടും ആഞ്ഞു കുത്തി…

“ചേച്ചീ…. “

എന്ന് വേദനയിൽ അലറി കരഞ്ഞ എന്റെ കയ്യിൽ നിന്നും അവൾ പിടി വിടുവിച്ചു ചാടി ഇറങ്ങി നിന്ന് ശ്വാസം ആഞ്ഞു വലിച്ചു…

അവൾ സമയം കളയാതെ കത്തി എന്റെ വയറ്റിൽ നിന്നും വലിച്ചു ഊരി..

പൈപ്പിൽ നിന്നും വെള്ളം ചീറ്റുന്നതുപോലെ എന്റെ വയറ്റിൽ നിന്നും ചോര ചീറ്റി വെളുത്ത ടൈലിലേക്ക് ഒഴുകി ഇറങ്ങി..

ഞാൻ മുട്ടുകുത്തി ഇരുന്നു പോയി.. വയറിൽ നിന്ന് ചോര വാർന്നു പോകുന്നത് എനിക്കറിയാൻ കഴിഞ്ഞു..

ഇതൊക്കെ കണ്ട ചേച്ചി കയ്യിലെ കെട്ട് അഴിക്കാൻ പറ്റാതെ അലറി കരഞ്ഞു കൊണ്ട് ഭിത്തിയിലേക്ക് ചാരി…

“നിന്റെ ചേച്ചിയെ നിന്റെ മുൻപിൽ ഇട്ടു ഞാൻ അറുക്കും… “

എന്ന് അതി ശക്തമായി കിതച്ചു കൊണ്ട് പറഞ്ഞു അവൾ എന്നെ കടന്നു മുൻപോട്ടു ഓടാൻ ശ്രമിച്ചു…

എന്നാൽ നിലത്തു തളം കെട്ടി കിടന്ന ചോരയിൽ അവളുടെ കാല് തെന്നി അവൾ മുഖം അടച്ചു നിലത്തു വീണു…

അവളുടെ കയ്യിലെ കത്തി തെറിച്ചു ചേച്ചിയുടെ കാൽച്ചുവട്ടിൽ പോയി കിടന്നു തിരിഞ്ഞു അതിൽ നിന്നും ചോര തുള്ളിതുള്ളി ആയി ഉറ്റി..

ഉടൻ തന്നെ നിരഞ്ജന ആ കത്തി കാലുകൊണ്ട് വലിച്ചു എടുക്കാൻ ശ്രമിച്ചു..

ഇതാണ് എന്റെ അവസാന സാധ്യത എന്ന് മനസിലാക്കിയ ഞാൻ സർവ ശക്തിയും എടുത്തു കൈകുത്തി എണീക്കാൻ നോക്കി..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.