സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

പുറകിൽ അനക്കം കേട്ടു അവർ തിരിഞ്ഞു.. എന്നെ അവർ പ്രതീക്ഷിച്ചില്ല എന്ന് തോന്നി.. ഒരു പതർച്ച..

ചേച്ചിയും എന്നെ കണ്ടു…..

“ജീവ്…. “

എന്ന് അലറി വിളിച്ചു….

അതോടൊപ്പം അതിൽ ഒരാൾ എന്റെ നേരെ കുതിച്ചു വന്നു..

അയാൾ കോട്ടിന്റെ ഉള്ളിൽ നിന്നും ഒരു നീളൻ ഇരുമ്പു വടി വലിച്ചു എടുത്തു…

അയാൾ എന്റെ അടുത്ത് വന്നു ആഞ്ഞു വടി വീശിയപ്പോൾ ഞാൻ വിറച്ചു കൊണ്ട് നിലത്തേക്ക് അമർന്നു..

ആ വീശിയ വീശലിൽ അടി തെറ്റിയ അയാൾ ഒന്ന് പതറിയപ്പോൾ ഞാൻ അയാളുടെ കൈ പിടിച്ചു താഴ്ത്തി എന്റെ കാൽമുട്ട് അയാളുടെ മർമ്മത്തിൽ തന്നെ കയറ്റി..

എന്റെ ചേച്ചി എന്ന് മാത്രം ആയിരുന്നു എന്റെ ചിന്ത.. അതെന്റെ സിരകളിലേക്ക് കൂടുതൽ ശക്തി പകർന്നു..

അയാൾ അലറി കൊണ്ട് നിലത്തു മുട്ട് കുത്തി ഇരുന്നപ്പോൾ ഞാൻ അതി ശക്തമായി അയാളുടെ താടി എല്ലിലേക്കു കാൽമുട്ട് പൊക്കി കുത്തി..

അയാളുടെ പല്ലുകൾ കൂട്ടി അടിച്ച ശബ്ദം കേട്ടു…

ഒരു അനക്കവും ഇല്ലാതെ ആയാൾ പുറകോട്ടു വീണു..

എന്നെ മൊത്തം വിറക്കുകയായിരുന്നു..

ചേച്ചിയെ അമർത്തി പിടിച്ചിരുന്ന ആൾ ഇതുകണ്ട് എന്റെ നേരെ വരാൻ തിരിഞ്ഞപ്പോൾ അവൾ കാലുകൾ പൊക്കി അവന്റെ കഴുത്തിൽ കൂടി ക്രോസ്സ് ചെയ്തു പിടിച്ചു അവനെ ലോക്ക് ചെയ്തു വച്ചു..

അത് കണ്ടു ഒരു നിമിഷം അങ്ങോട്ടു തിരിഞ്ഞ എന്റെ അടിവയറ്റിലേക്കു എന്തോ ശക്തമായി പാഞ്ഞു കയറി…

“ആഹ്ഹ്ഹ് അമ്മെ…..! “

വേദന കൊണ്ട് പുളഞ്ഞ എന്റെ വായിൽ അതാണ് വന്നത്…

വയറ്റിൽ എന്തോ തിരിയുന്നു.. ഞാൻ താഴ്ത്തേക്കു നോക്കി…

ഒരു കത്തി.. പിടി വരെ എന്റെ വയറിൽ കയറി ഇരിക്കുന്നു…

അത് പിടിച്ച ഒരു വെളുത്ത കൈ… നീളൻ കറുത്ത ചായം അടിച്ച നഖങ്ങളും നീണ്ട വിരലുകളും ഉള്ള ഒരു കൈ…

ഒരു പെണ്ണിന്റെ കൈ….

വലതു വശത്തു നിന്നും വന്നു എന്റെ അടിവയറ്റിൽ കയറിയ കത്തി പിടിച്ച ആ വെളുത്ത പെൺ കൈ കത്തി പിടിച്ചു വീണ്ടും തിരിച്ചു…

വേദന കൊണ്ടു അലറി കരഞ്ഞ എന്നെക്കാളും ഉച്ചത്തിൽ അത് കണ്ടു എന്റെ ചേച്ചി അലറിക്കരഞ്ഞു…

വേദന കടിച്ചു പിടിച്ചു ഞാൻ വലത്തേക്ക് തല ചെരിച്ചു…

എനിക്കൊരു ഞെട്ടൽ വന്നു..

തിളങ്ങുന്ന പൂച്ചകണ്ണുകൾ ആണ് ആദ്യം കണ്ടത്..

ക്രൂര ഭാവത്തോടെ ഒരു പെണ്ണ്… നല്ല പൊക്കം.. വെളുത്ത കളർ… ഒരു കൂർത്ത തൊപ്പി.. കറുത്ത ജാക്കറ്റും…

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.