സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

അതുപോലെ ഞാൻ ചെയ്തുകൊണ്ടിരുന്ന ഡിഗ്രിയും മുൻപോട്ടു പോയി…

ഒരു ദിവസം ഞാനും ഗായത്രിയും ഒന്ന് ചുറ്റിയ ശേഷം വീട്ടിൽ ചെന്നു.. അവളുടെ വീട്ടിൽ.

സെക്യൂരിറ്റി ഗേറ്റ് തുറന്നു തന്നപ്പോൾ ഞാൻ അകത്തേക്ക് ബൈക്ക് ഓടിച്ചു കയറ്റി..

അവളുടെ അച്ഛൻ ഇല്ലായിരുന്നു..

ബൈക്കിൽ നിന്നും ഇറങ്ങി അവൾ എന്നെ നോക്കി..

“പോകട്ടെ?”

ഞാൻ അവളോട് ചോദിച്ചു..

“വാ… “

അവൾ എന്റെ കൈ പിടിച്ചു വലിച്ചു…

ഞാൻ എതിരൊന്നും പറയാതെ ബൈക്കിൽ നിന്നും ഇറങ്ങി… അവളുടെ ഒപ്പം ചെന്നു.. അവൾ എന്നെ കൊണ്ടുപോയത് അവളുടെ റൂമിലേക്ക് ആണ്..

കതക് അടഞ്ഞു..

ഞാൻ അവളെ ചോദ്യ രൂപത്തിൽ നോക്കി…

“ഇരിക്ക്… “

ഞാൻ ബെഡിൽ ഇരുന്നപ്പോൾ അവൾ മേശ തുറന്നു എന്തോ എടുത്തു എന്റെ മുൻപിൽ വന്നു..

ഒരു കൊച്ചു ബോക്സ്..

അവൾ നിലത്തു മുട്ടുകുത്തി കൈകൾ എന്റെ കാൽമുട്ടിൽ വച്ച് എന്നെ നോക്കി..

“ജീവ് നിനക്ക് എന്നെ ഇഷ്ടമാണോ?”

അവൾ എന്റെ കണ്ണുകളിൽ നോക്കി അത് ചോദിച്ചപ്പോൾ ഞാൻ പകച്ചുപോയി..

“ഗായത്രി.. ഞാൻ…..”

അവൾ എണീറ്റ് എന്നെ ഒരു തള്ളു തള്ളിയപ്പോൾ ഞാൻ മലർന്നു ബെഡിൽ വീണു…

നഗ്നയായ ആഫ്രോഡൈറ്റി എന്നെ നോക്കി ചിരിച്ചു…

ഞാൻ എണീക്കാൻ നോക്കിയപ്പോൾ അവൾ എന്റെ ദേഹത്തേക്ക് പടർന്നു കയറി… ഒരു നിമിഷം പോലും കളയാതെ അവളുടെ ചെഞ്ചുണ്ടുകൾ എന്റെ ചുണ്ടിൽ അമർന്നു…

ഒരു നിമിഷം ഞാൻ തരിച്ചു കിടന്നപ്പോൾ അവൾ എന്റെ ചുണ്ടുകളിൽ അവളുടെ ദന്തങ്ങൾ ഇറക്കിയ ശേഷം ചുണ്ടുകളെ അവളുടെ വായിൽ ആക്കി..

എന്റെ കണ്ണുകൾ അടഞ്ഞു പോയി..

ഇളം ചൂടുള്ള റോസാപ്പൂവ് ദേഹത്ത് കിടക്കും പോലെ അവൾ എന്റെ ദേഹത്ത് കിടന്നു എന്റെ അധരങ്ങളെ അവളുടെ അധരങ്ങൾ കൊണ്ട് താലോലിച്ചു..

അവൾ ചുംബനം നിർത്തി എന്നെ നോക്കി കിതച്ചു… ഞാൻ കിതച്ചു കൊണ്ട് അവളെ നോക്കി..

“ഇനി നോക്ക്… മുകളിലോട്ട്…. “ അവൾ കൈവിരൽ മുകളിലേക്ക് ചൂണ്ടി…

പുഞ്ചിരിച്ചു നിൽക്കുന്ന ഗ്രീക്ക് ദേവത ആഫ്രോഡൈറ്റി… പ്രേമത്തിന്റെയും ഭംഗിയുടെയും ദേവത…
അവളുടെ മുൻപിൽ അതിശക്തനും യുദ്ധത്തിന്റെ ദേവനും ആയ ഏരീസ് വരെ മുട്ടുകുത്തിയിട്ടേ ഉള്ളു…

അവളുടെ അരഞ്ഞാണം ആരിലും പ്രേമം ജനിപ്പിക്കാൻ കഴിയുന്ന വസ്തു.. അത് അഴിഞ്ഞു ഗായത്രിയുടെ ദേഹത്തേക്ക് വീഴുന്നതായി എനിക്ക് തോന്നി…

ആ ഒരു നിമിഷം അതി ശക്തമായ പ്രണയം എനിക്ക് തോന്നി…

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.