സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

അവൾ എന്നെ നോക്കി.. അതിശയത്തോടെ…

“ഫൈൻ.. എന്നാൽ കൂട്ടുകാർ തമ്മിൽ സംസാരിക്കു..” എന്ന് പറഞ്ഞു സ്പീഡിൽ അകത്തേക്ക് നടന്നു..

എനിക്ക് ചിരി വന്നു..

സിദ്ധാർഥും വളരെ പതറി നിൽക്കുന്നു.. അവൻ പുറത്തേക്കു ഇറങ്ങിയപ്പോൾ ഞാനും അവന്റെ പുറകെ ഇറങ്ങി…

ഗേറ്റിന്റെ അടുത്ത് എത്തി..

“കണ്ടില്ലേ? ഇതാണ് ഇവളുടെ സ്വഭാവം.. സംസാരിക്കില്ല.. വേഗം എന്നെ ഒഴിവാക്കും….”

സിദ്ധാർഥ് നിരാശയോടെ പറഞ്ഞു…

“എന്തായാലും കൂട്ടുകാരൻ അല്ലെ.. ഒന്ന് ചോദിക്കട്ടെ…? എവിടുന്നാ ഡോക്ടർ ആകാൻ പഠിച്ചത്? “

ഞാൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു..

“ലണ്ടൻ.. ഇംഗ്ലണ്ട്….എന്താ?”

അവൻ നിഷ്കളങ്കതയോടെ അത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു…

“നീയും എന്നെ കളിയാക്കുകയാണോ?”

“ഹെൽ നോ ഡ്യൂഡ്… നിനക്ക് കുറെ കാര്യങ്ങൾ പഠിക്കാനുണ്ട്.. ഞാൻ പഠിപ്പിക്കാം.. എന്തായാലും ഇനി നമുക്ക് ഫ്രണ്ട്‌സ് ആകാം.. പിന്നെ ചെലവ് വേണം എല്ലാത്തിനും…”

“റിയലി?”

അവന്റെ കണ്ണുകൾ തിളങ്ങി..

“നെഞ്ചിൽ ടാറ്റൂ അടിച്ചു നടന്നാൽ അത് പ്രേമം ആകില്ല മച്ചു… അവളെ ഇമ്പ്രെസ്സ് ചെയ്യണം.. ഒരു ഉദാഹരണം പറഞ്ഞാൽ.. ഇന്ന് നീ അവളെ കാണാൻ വേണ്ടി മാത്രം വന്നതാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ അവൾ ഇമ്പ്രെസ്സ് ആയേനെ… എന്നെ കാണാൻ വന്നു എന്ന് പറഞ്ഞത് കൊണ്ടാണ് അവൾക്കു ദേഷ്യം വന്നത്… മനസ്സിലായോ?”

അവൻ തലക്കു കൈ വച്ച് എന്നെ നോക്കി…

“സാരമില്ല.. നമുക്ക് ശരിയാക്കാം.. കാണാംട്ടോ?”

“ശരി… ഞാൻ വിളിക്കാം..”

“ശരി ഡോക്ടറെ…”

അവൻ എന്റെ നമ്പർ വാങ്ങി സേവ് ചെയ്തു..
ശേഷം പോയി വണ്ടിയിൽ കയറി..

ഞാൻ അകത്തേക്ക് നടന്നു..
അവളുടെ റൂമിൽ എത്തി..

ബെഡിൽ യൂണിഫോം പോലും മാറാതെ കുത്തി ഇരുന്നു എന്തോ ആലോചിക്കുന്നുണ്ട്..

“ഡീ?”

“ങേ നീയോ…? അല്ല ചായ വേണോ?”

“ചായ പിന്നെ കുടിക്കാം.. അവൻ പോയി…”

ഞാൻ അവളെ കൺകോണുകൾ കൊണ്ട് നോക്കി.. എന്തോ ഒരു ഭാവം..

“ഓഹ് നിന്റെ കൂട്ടുകാരൻ അല്ലെ? എന്തിനാ വന്നത്?”

“അവന്റെ കല്യാണം വിളിക്കാൻ വന്നതാ…”

അവൾ അവിശ്വസനയോടെ എന്നെ നോക്കി…

അവളുടെ മിഴികൾ ഒന്ന് ഈറൻ അണിഞ്ഞു.. ഒരു സങ്കടകരമായ മന്ദഹാസവും അവിടെ വരിഞ്ഞു..

“എന്താ നിന്റെ കണ്ണ് നനഞ്ഞത്?”

“എന്റെ കണ്ണോ? ഏയ് ഒരു തലവേദന…. അത് മാറിക്കോളും…”

“നീ ആരാടീ എന്റെ?”

“ങേ? എന്താ?”

“ഞാൻ നിന്റെ ആരാ എന്ന്…..?”

“എന്റെ അനിയൻ…! “

“അതാണ്.. ഞാൻ നിന്റെ അനിയൻ ആണ്.. നിന്റെ മനസ്സിൽ എന്താണെന്നു എനിക്ക് നന്നായി അറിയാം….”

“ഉഹ്മ്മ്മ്..”

അവൾ മുഖം കുനിച്ചു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.