സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

“എന്നാൽ അവൾക്കു ഒരു വീക്നെസ് ഉണ്ടെന്നു ഞാൻ ഇപ്പോഴാണ് അറിയുന്നത്….” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

ഞാൻ ചോദ്യ ഭാവത്തിൽ അയാളെ നോക്കി.

“വിച്ച് ഈസ് യു… നിരഞ്ജനയുടെ അനിയൻ… ജീവ് പറഞ്ഞാൽ അവൾ എന്തും ചെയ്യും… എന്തും അനുസരിക്കും… അല്ലെ?”

അയാൾ വീണ്ടും ചിരിച്ചു..

“നിങ്ങൾ എന്താ ഈ പറഞ്ഞു വരുന്നത്?”

അയാൾ ഒരു നിമിഷം എന്നെ നോക്കി…

“ഐ നീഡ് എ ഹെല്പ്….”

അവൻ മെല്ലെ പറഞ്ഞു…

“എന്താണ്? വല്ല കേസ് കാര്യങ്ങൾ ആണെങ്കിൽ ഞാൻ പറഞ്ഞാലും കേൾക്കില്ല… “

“കേസ് അവധിക്കു വച്ചിരിക്കുകയാണ്…അതൊന്നു പറഞ്ഞു ശരിയാക്കാൻ വേണ്ടി ആണ് എനിക്ക് നിന്റെ ഹെല്പ് വേണ്ടത്…”

അവൻ വീണ്ടും ചിരിച്ചു…

“ഇത്ര നാടകീയത വേണോ? നേരിട്ടു കാര്യം പറയൂ…?”

എന്റെ ക്ഷമ നശിച്ചു..

“എനിക്ക് നിന്റെ ചേച്ചിയെ ഇഷ്ട്ടം ആണ്.. ഇഷ്ട്ടം എന്ന് പറഞ്ഞാൽ…. “

അവൻ ഷിർട്ടിന്റെ ബട്ടൺ രണ്ടു മൂന്നെണ്ണം ഊരി…. വെളുത്തു ഷേപ്പ് ഉള്ള വലത്തേ ചെസ്റ് എന്നെ കാണിച്ചു…

എന്റെ വായ പൊളിഞ്ഞു പോയി…

നിരഞ്ജനയുടെ മുഖം ടാറ്റൂ ചെയ്തിരിക്കുന്നു…

“പ്രേമം മൂത്തു വട്ടായതാണല്ലേ?”

ഞാൻ അത് കണ്ടു ചിരിച്ചു.. അവനും ചിരിച്ചു..

“ബൈ ദി വെയ്.. ഞാൻ ഡോക്ടർ സിദ്ധാർഥ്…” അവൻ പുഞ്ചിരിയോടെ പറഞ്ഞു..

ഇവനെ സഞ്ജനക്കു ഇഷ്ടമാണ്.. എന്നാലും ഞാൻ അത് പറഞ്ഞില്ല..

“സാധാരണ ഡോക്ടർമാർ ഈ സൈസ് എടുക്കാത്തത് ആണല്ലോ?”

“എടുക്കേണ്ടി വന്നു മോനെ.. അതാണ് പ്രേമം…” അവൻ ചിരിച്ചു..

അപ്പോഴേക്കും പോലീസ് ജീപ്പ് ഗേറ്റിന്റെ അവിടെ വന്നു നിന്നു.. അതിൽ നിന്നും നിരഞ്ജന ഇറങ്ങി നടന്നു വന്നു…

ദൂരെ നിന്നെ സിദ്ധാർഥ് ഇവിടെ ഇരിക്കുന്നത് അവൾ കണ്ടു… അതിന്റെ ഫലം ആയി അവളുടെ നടത്തത്തിന്റെ താളം മാറി…

അരകെട്ടൊക്കെ ഒന്ന് ഇളകാൻ തുടങ്ങി.. മുഖം കുനിഞ്ഞു…

എനിക്ക് ചിരി വന്നു…

അവൾ തൊപ്പി ഊരി മാറ്റി..

“അഹ് സിദ്ധാർഥ്? ഇവിടെ എന്താ?”

എന്ന് ചോദിച്ചു എന്നെ വിളർച്ചയോടെ നോക്കി..

ഞാൻ അവളുടെ ഓരോ ഭാവമാറ്റങ്ങളും നോക്കി നിൽക്കുകയാണ്..

“ഇങ്ങോട്ടു മാറ്റം വാങ്ങി നിരഞ്ജന.. ഇനി ഇവിടെ ഉണ്ടാകും…”

അവൻ പറഞ്ഞു..

“ശരി… ഞാൻ ചായ എടുക്കട്ടേ?”

“വേണ്ട ഞാൻ ഇറങ്ങുകയാണ്.. ജീവ് എന്റെ ഫ്രെണ്ട് ആണ്.. അവനെ ഒന്ന് കാണാൻ വന്നതാണ്…”

അവൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.