സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

“വാ മോളെ….”

അവൾ ഗായത്രിയെ അകത്തേക്ക് വിളിച്ചു…

ഞങ്ങൾ അകത്തു കയറി ഇരുന്നു..

“എന്താ നിന്റെ കവിളിൽ ഒരു പാട്?”

നിരഞ്ജന പോലീസ് വേഷം ഇട്ടാൽ ഇങ്ങനെ ആണ്.. എല്ലാം ശ്രദ്ധിക്കും…

ഗായത്രി എന്നെ നോക്കി ചിരിച്ചു.. ഞാനും..

നിരഞ്ജന ഞങ്ങളെ രണ്ടുപേരെയും നോക്കി…

ഞാൻ കാര്യങ്ങൾ ഒക്കെ വിശദമായി പറഞ്ഞു കൊടുത്തു..

നിരഞ്ജന തലയിൽ കൈ വച്ച് ഇരുന്നുപോയി…

“നീ കൊള്ളാമല്ലോടി കൊച്ചെ…! അന്ന് എനിക്ക് പറ്റാത്തത് നീ ചെയ്തല്ലോ?!!”

അവൾ അവിശ്വസനീയതയോടെ ഗായത്രിയെ നോക്കി പറഞ്ഞു…

“അത് ശരിയാ.. ഇവൾ പ്രതികരിക്കും എന്ന് ഞാൻ വിചാരിച്ചില്ല…”

ഞാനും പറഞ്ഞു..

“അപ്പൊ നീ നിന്റെ ഏട്ടനിട്ടും പൊട്ടിച്ചു… “

നിരഞ്ജന എന്നെ നോക്കി ചിരിച്ചു..

“വേണം എന്ന് വച്ചതല്ല… പിന്നെ ഇവളെ തൊട്ടപ്പോൾ….”

“മ്മ്മ് എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്…”

നിരഞ്ജന അവളെ നോക്കി ചിരിച്ചപ്പോൾ അവൾ തല താഴ്ത്തി…

ചായയും കുടിച്ചു ഞാൻ അവളെ വീട്ടിൽ കൊണ്ട് വിട്ടു…

“ഞാൻ ഒരു ദിവസം വിളിക്കും.. അപ്പോൾ വരണം…എനിക്കൊരു കൂട്ടം പറയാനുണ്ട്…”

എന്ന് പറഞ്ഞു അവൾ പോയി.. അതൊരു നിമിഷം നോക്കി നിന്ന് ഞാൻ വണ്ടി എടുത്തു വീട്ടിലേക്ക് വിട്ടു..

**

പിറ്റേന്ന് ഉച്ച കഴിഞ്ഞു.. രാധമ്മ എവിടെയോ പോയി.. ഞാൻ ചൂരൽ കസേരയിൽ കിടന്നു മൊബൈൽ നോക്കുമ്പോൾ ആണ് വീടിന്റെ മുൻപിൽ ഒരു ജീപ്പ് ഗ്രാൻഡ് ചെറോക്കി വന്നു നിന്നത്..

അതിൽ നിന്നും ഒരു സുന്ദരൻ ഇറങ്ങി തുറന്നു കിടന്ന ഗേറ്റ് വഴി അകത്തു വന്നു..

ഞാൻ എണീറ്റ് നിന്നു… സംശയ ഭാവത്തിൽ നോക്കി..

“ഹലോ ജീവ് അല്ലെ? നിരഞ്ജനയുടെ അനിയൻ?”

“അതെ.. കയറി ഇരിക്കൂ…”

അത് പറഞ്ഞപ്പോൾ അയാൾ കയറി ഒരു കസേരയിൽ ഇരുന്നു..

ഞാൻ അയാളെ ഒന്ന് നോക്കി.. വെളുത്തു തുടുത്ത മുഖം.. ഇളം നീല ഹാഫ് സ്ലീവ് ഷർട്ട്..

ജിമ്മിൽ പോയ ഉറച്ച കൈമസിലുകൾ.. കറുത്ത പാന്റും ഒരു നീളൻ ഇറ്റാലിയൻ കട്ട് ഷൂസും… ഹൃതിക് റോഷന്റെ ഡ്യൂപ് പോലെ ഉണ്ട്..

“സർക്കിൾ ഇൻസ്‌പെക്ടർ നിരഞ്ജന ആര് പറഞ്ഞാലും അനുസരിക്കാത്ത ഒരു പ്രകൃതം ആണ്….”

അയാൾ പറഞ്ഞു തുടങ്ങി…

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.