സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

അവളുടെ കണ്ണുകൾ ഒക്കെ തുറിച്ചു വന്നു..

“കണ്ട പെണ്ണുങ്ങളെ ഒക്കെ തേവിടിശ്ശി എന്ന് വിളിക്കാൻ നീ ഏതാടി പട്ടി?”

എന്ന് ചോദിച്ചു കൈ വലിച്ചു ഒരെണ്ണം കൂടി കൊടുത്തു… പടക്കം പൊട്ടും പോലെ..

ഏടത്തിയുടെ കണ്ണ് മറിഞ്ഞുപോയി.. എന്റെ കണ്ണ് മിഴിഞ്ഞും..

“എന്റെ ജീവിനെ ഇനി എന്തെങ്കിലും പറഞ്ഞാൽ നിന്റെ നാക്ക് ഞാൻ പിഴുതെടുക്കും നായെ…”

എന്ന് അലറിക്കൊണ്ട് ഗായത്രി അവളെ ഭിത്തിയോട് ചേർത്ത് ഞെരിച്ചു…

“എടീ??”

എന്ന് അലറിക്കൊണ്ട് ഏട്ടൻ ഓടിവന്നു ഗായത്രിയെ പിടിച്ചു മാറ്റി അടിക്കാൻ കൈ ഓങ്ങി…

അവൻ വരുന്നത് കണ്ടപ്പോഴേ ഞാൻ ബൈക്കിൽ നിന്നും ചാടി ഇറങ്ങി അവൻ വീശിയ കയ്യിൽ പിടിച്ചു പുറകോട്ടു തിരിച്ച ശേഷം കാല് മുട്ട് കൊണ്ട് അവന്റെ നാഭിക്ക് ഒരു ഇടി ഇടിച്ചു..

അവൻ ഒരു കരച്ചിലോടെ നിലത്തു വീണു.. എനിക്ക് ദേഷ്യം അടങ്ങിയില്ല..

“എന്റെ പെണ്ണിനെ തൊടുമോടാ പട്ടി??”

എന്ന് അലറി കൊണ്ട് ഞാൻ അവനെ വലിച്ചു പൊക്കി സർവ ശക്തിയും എടുത്തു ചെവി നോക്കി ഒരെണ്ണം പൊട്ടിച്ചു…

അന്നത്തെ ദേഷ്യം ഇപ്പോഴാണ് എനിക്ക് പുറത്തു വന്നത്…

വെച്ച് വീഴാൻ പോയ അവന്റെ നെഞ്ചിനു ഒരു ചവിട്ടും കൂടെ കൊടുത്തപ്പോൾ അവൻ തെറിച്ചു പോയി ചെടിച്ചട്ടികൾ തകർത്തുകൊണ്ട് അവിടെ വീണു…

ഏട്ടത്തി അലറി കരഞ്ഞു കൊണ്ട് നടുക്ക് വന്നപ്പോൾ ഞാൻ കൈ വലിച്ചു വീശി..

അവളുടെ മുഖത്തിനു നേരെ..

എന്നാൽ ചാടി വന്നു ആ കയ്യിൽ ഗായത്രി കയറി പിടിച്ചു..

എന്റെ കൈബലം അവൾക്കു തടയാൻ ആയില്ല…

അവളുടെ കൈ കൂടി ചേർത്ത് കൊണ്ട് എന്റെ കരം അവളുടെ മുഖത്താണ് അടിച്ചത്….

അവൾ അത് കാര്യമാക്കാതെ തന്നെ തിരിഞ്ഞു ഒരെണ്ണം കൂടി ഏടത്തിയുടെ കവിളിൽ പൊട്ടിച്ചു… അവൾ ഒന്ന് കറങ്ങി താഴെ വീണു..

ഈ ശബ്ദം ഒക്കെ കേട്ടു അകത്തു നിന്ന് അച്ഛനും ഓടി വന്നു…

എന്നെ കണ്ടതും അങ്ങേരു അവിടെ നിന്ന് ഏട്ടനെ നോക്കി…
അടുത്തത് എനിക്ക് കിട്ടുമോ എന്ന സംശയത്തോടെ അയാൾ അവിടെ നിന്നു…

കുനിഞ്ഞു നിലത്തു കിടന്ന ഏട്ടത്തിയെ ഞാൻ കയ്യിൽ പിടിച്ചു വലിച്ചു പൊക്കി…

വാടിയ ചേമ്പിൻതണ്ടു പോലെ അവൾ എന്റെ കയ്യിൽ തൂങ്ങി കിടന്നു എന്റെ മുഖത്തേക്ക് നോക്കി.. മുഖം നീര് വച്ചിട്ടുണ്ട്..

“അന്നേ പറഞ്ഞതല്ലെടി നിന്നോട്? നിനക്ക് കിട്ടും എന്നാൽ അത് എന്റെ കയ്യിൽ നിന്നും ആയിരിക്കില്ല എന്ന്? നീ ചോദിച്ചു വാങ്ങിയല്ലോ മോളെ?”

ഞാൻ അവളുടെ കൈ വിട്ടപ്പോൾ അവൾ നിലത്തു വീണു.. മുഖം തിണിർത്തിരുന്നു..
ചുണ്ടൊക്കെ പൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.