സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

വരുന്നത് പിന്നെ വരുന്നിടത്തു വച്ച് കാണാം എന്നൊരു രീതി ആണ് എന്റെ..

എന്നെ ഇഷ്ടപ്പെടുന്നവരെ ഞാൻ ഇഷ്ടപെടും. അതില്ലാത്തവർക്കേ അതിന്റെ വിഷമം അറിയുകയുള്ളൂ..

ഞാൻ ഇപ്പോൾ അവളെ പറ്റി മാത്രം ആണല്ലോ ചിന്തിക്കുന്നത് എന്ന് ആലോചിച്ചപ്പോൾ എനിക്കും എന്തോ പോലെ…

ഒരു ദിവസം അവൾ എന്നോട് ഒരു ആഗ്രഹം പറഞ്ഞു …

അവൾക്കു ബൈക്കിൽ എന്റെ ഒപ്പം ആ കുളക്കരയിൽ പോകണം എന്ന്..

എന്റെ എല്ലാ കാര്യങ്ങളും അവൾക്കു അറിയാം. അതാണ് എന്റെ ഇഷ്ട സ്ഥലം എന്നും..

പിറ്റേന്ന് വൈകുന്നേരം ക്ലാസ് ഇല്ലാത്ത ദിവസം ആയിരുന്നു..

അന്ന് അഞ്ചു മണി ആയപ്പോൾ ഞാൻ അവളുടെ വീട്ടിലേക്ക് ബൈക്കിൽ പോയി.. ചേച്ചിയുടെ ബൈക്ക് ആണ്..

അവൾ ഗേറ്റിൽ നിൽക്കുന്നുണ്ടായിരുന്നു.. അവളുടെ അച്ഛൻ എന്നെ കണ്ടു കൈ പൊക്കി കാണിച്ചു…

മകൾ എന്റെ ഒപ്പം ഹാപ്പി ആണ് അതിനു ഒരു തടസവും നിൽക്കാത്ത മനുഷ്യൻ..

അങ്ങേർക്കു മൊത്തം ആധി ആണ്.. അമ്മ ഇല്ലാത്ത മകൾ.. ജാതക ദോഷം.. ആരും കല്യാണത്തിന് മുതിരുന്നില്ല..

പണം വെറും ഷോ മാത്രം ആയി മാറുന്ന അവസ്ഥ…

ഞാൻ ചേച്ചിയോടും പറഞ്ഞിരുന്നു.. ചേച്ചിയും ഞാനും ആയി ഒരു രഹസ്യവും ഇല്ല..

അന്ന് എതിര് പറഞ്ഞിരുന്നെങ്കിലും പിന്നെ ചേച്ചി ഒന്നും പറഞ്ഞില്ല.. എന്റെ ഇഷ്ട്ടം ആണ് അവൾക്കു വലുത്..

ഗായത്രി ഗേറ്റ് ഇറങ്ങി വന്നു..

സാരി തന്നെ വേഷം. കറുത്ത സാരി. അതിൽ അവളുടെ ശരീര സൗന്ദര്യവും മുഖ സൗന്ദര്യവും എടുത്തു കാണിച്ചു..

ശരിക്കും ശരീരം അത്രക്കൊന്നും ഇല്ലെങ്കിലും വല്ലാത്തൊരു ഭംഗി ആണ് ഇവളുടെ ദേഹം കാണാൻ..

സാരി ഉടുത്താലും വയർ കാണില്ല..ഒതുങ്ങിയ ശരീരം ആണ്..
വല്ലാത്തൊരു താളവും ആണ് ഇവളുടെ നടത്തം..
നടക്കുമ്പോൾ ഒരു സ്വർണ പാദസ്വരം ഇടയ്ക്കു കാണാം..
അവൾ വന്നു മാഷെ എന്ന് വിളിച്ചപ്പോൾ ആണ് എനിക്ക് ബോധം വന്നത്..

“കയറി ഇരിക്ക്..”

എന്ന് പറഞ്ഞു ഞാൻ അവളുടെ അച്ഛനെ ടാറ്റ കാണിച്ചു.. അയാൾ തിരിച്ചും..

അവൾ ചെരിഞ്ഞാണ് ഇരുന്നത്..

അല്പം അകലം ഇട്ടു ഒരു കൈ എന്റെ തോളിലും വച്ച്…

ഞാൻ ബൈക്ക് എടുത്തു.. മെല്ലെ ഓടിച്ചു..

“ഇന്ന് എന്തായിരുന്നു പണി വീട്ടിൽ?”

“ക്ലീനിങ് ആയിരുന്നു ജീവ്…”

എന്നെ പല പേരുകളും ഇവൾ വിളിക്കും.. അതിൽ ഒന്നാണ് ജീവ്..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.