സീതയെ തേടി (മാലാഖയുടെ കാമുകൻ) 2342

പെട്ടു എന്ന് എനിക്ക് മനസിലായി.. ഇനി പറഞ്ഞില്ലെങ്കിൽ ഇവൾ വേണമെങ്കിൽ പോലീസ് മുറ എടുക്കും..

“അവളുടെ വീട്ടിൽ പോയതാ… ആൻഡ് ഐ മെയ്ഡ് എ മിസ്റ്റേക്ക്.. വരുന്ന വഴിയിൽ…”

ഞാൻ അവളുടെ കൈവിരലുകളിൽ ഞൊട്ട വിടുവിച്ചു കൊണ്ട് പറഞ്ഞു..

“നീ അവളെ ഉമ്മ വച്ചോ??”

അവൾ ഒരു ചിരിയോടെ തിരക്കി..

“ഏയ് അതാണെങ്കിൽ അവൾ സന്തോഷിച്ചേനെ….”

“ഓഹോ അവിടെ വരെ എത്തിയോ? അല്ല എന്താ നീ ചെയ്തേ? വാട്ട് ഡിഡ് യു ടു?”

“ആതിരയെ കണ്ടപ്പോൾ ഞാൻ അവളോട് അല്പം സ്നേഹം കാണിച്ചു..
അവളെ കാണിക്കാൻ തന്നെ.. അവൾക്കു പണി കൊടുത്തു എങ്കിലും ഇവൾക്ക് അത് മനസിലായി… അതിന്റെ ദേഷ്യം ആണ്…”

“വൗ… നീ കുറച്ചു പാട് പെടും…”

എന്ന് പറഞ്ഞു അവൾ ചിരിച്ചു..

അപ്പോഴേക്കും രാധമ്മ ചായ കൊണ്ടുവന്നു..

“രാധമ്മേ ഇവന് പ്രേമം…”

അവൾ എന്നെ കളിയാക്കി

“ആണോ പൊന്നു? ഏതാ പെണ്ണ്?”

അവർ എന്റെ അടുത്ത കസേരയിൽ ഇരുന്നു..

“പെണ്ണ് വൻ പണക്കാരി ആണ്.. പക്ഷെ അവളുടെ ജാതകത്തില് പ്രശ്നം ഉള്ളതുകൊണ്ട് കല്യാണം നടന്നില്ല..”

നിരഞ്ജന എന്റെ മടിയിൽ നിന്നും എണീറ്റ് ചായയും എടുത്തു തൂണിൽ ചാരി നിന്നു…

“അതെന്താ മോളെ?”

രാധമ്മ ആകാംഷയോടെ ചോദിച്ചു..

“ജാതകം പിശക് ആണ്.. ഭർത്താവ് വാഴില്ല… പെണ്ണ് കാണാൻ പോയവന്മാർക്കൊക്കെ ജീവൻ ആയിരുന്നു വലുത്…പിന്നെ ചിലർ പോയത് അവളുടെ സ്വത്ത് കണ്ടിട്ടും….l

അവൾ മെല്ലെ പറഞ്ഞു.. ഇവൾക്ക് അതെങ്ങനെ അറിയാം എന്നുള്ള സംശയം എനിക്ക് വന്നു..

“അതൊക്കെ വെറുതെ അല്ലെ മിന്നു? “

ഞാൻ ചോദിച്ചു..

“അല്ലടാ.. അതൊക്കെ നോക്കേണ്ടവർ നോക്കി പറഞ്ഞതാണ്.

പിന്നെ ഇതൊന്നും നമ്മുടെ കയ്യിൽ അല്ല.. .
ഞാൻ അനാഥ ആകും എന്നും എന്നാൽ അറുനൂറു ദിനങ്ങൾ കഴിയുമ്പോൾ സഹോദരസ്ഥാനത്ത് ഒരാൾ വരുമെന്നും പറഞ്ഞ അതെ ആള് തന്നെ ആണ് ഗായത്രിയുടെ കാര്യം പറഞ്ഞത്..

എനിക്ക് ഇവളെ അറിയില്ല എന്നെ ഉള്ളു.. എന്നാൽ എല്ലാ കാര്യങ്ങളും അറിയാം… “

എന്റെ ഉള്ളൊന്നു കിടുങ്ങി…

രാധമ്മ ഒന്നും മിണ്ടിയില്ല…

“നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ… “

അവൾ അതും കൂടി പറഞ്ഞു തിരിഞ്ഞു നിന്നു..

കരയുകയാണ് എന്ന് എനിക്ക് തോന്നി..

ഞാൻ എണീറ്റ് അവളെ കെട്ടിപിടിച്ചു…

“ഇങ്ങനെ ഒരു അന്തവിശാസി പൊലീസുകാരി.. നിന്നെ ആരാ പോലീസിൽ എടുത്തത്?”

“പോടാ… “

“എങ്ങോട്ടു പോകാൻ? തല്ലി ഇറക്കിയാലും ഈ മുതലിനെ വിട്ടു ഞാൻ പോകില്ല…!”

അത് കേട്ടപ്പോൾ അവൾ ചിരിച്ചു… ചായ മേശയിൽ വച്ച് എന്നെ കെട്ടിപിടിച്ചു… രാധമ്മ ഇതൊക്കെ കണ്ടു തലയിൽ കൈ വച്ച് ഇരിക്കുന്നുണ്ട്..

***

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.