സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

ഒരു നിമിഷം ഞാൻ അവളുടെ മുഖത്തു നോക്കിയപ്പോൾ ആ ചിരി മാഞ്ഞു..

ഒരു പെണ്ണിനെ കാണിക്കാൻ എന്നെ ഉപയോഗിച്ചല്ലോ എന്നൊരു ഭാവം ആയിരിക്കാം….

“എന്തായാലും പെണ്ണിന് ഇപ്പോഴും തന്നോട് പ്രേമം തന്നെ ആണ്… അല്ലെങ്കിൽ എന്നെ കണ്ടു അസൂയ വരില്ലല്ലോ…”

അവൾ അതും കൂടി പറഞ്ഞു..

ചെ ഞാൻ അബദ്ധം കാണിച്ചല്ലോ എന്ന് എന്റെ മനസ് പറഞ്ഞു…

“സോറി ഗായു…. “

എന്ന് ഞാൻ മെല്ലെ പറഞ്ഞു..

“അല്ലെങ്കിലും നിങ്ങൾ ഈ പുരുഷന്മാർക്ക് ഈ സോറി പറച്ചിൽ കൂടുതൽ ആണ്…എവിടെയും എടുത്തങ്ങു പറഞ്ഞോളും…”

അവൾ അതും പറഞ്ഞു ആക്സിലറേറ്റർ ഞെരിച്ചു… വണ്ടി മൂളലോടെ കുതിച്ചു പാഞ്ഞു..

ഞാൻ കൈ ഡോറിന്റെ ഹോൾഡിൽ പിടിച്ചു അവളെ നോക്കി.. ഒന്നും മിണ്ടുന്നില്ല..

എനിക്ക് നല്ല കുറ്റബോധം തോന്നി..

എന്നാലും ഇപ്പോൾ മിണ്ടാതിരിക്കുകയാണ് നല്ലത് എന്ന് എനിക്ക് തോന്നി..

ഗേറ്റ് തുറന്നു കിടക്കുന്നുണ്ടായിരുന്നു.. കാറിൽ നിന്നും ഇറങ്ങി ഡോർ അടച്ച ശേഷം വിൻഡോയിൽ കൂടി ഞാൻ അവളോട്…

“ഇറങ്ങുന്നില്ല?”

എന്ന് ചോദിച്ചു…

“പിന്നെ വരാം…
എന്നെങ്കിലും ആരെയെങ്കിലും കാണിക്കാൻ അല്ലാതെ എന്റെ ശരീരത്തിൽ തൊടാൻ ധൈര്യം വരട്ടെ… എന്നിട്ടു….”

അവൾ കാറ് പുറകോട്ടു എടുത്തു… പോകുന്ന പോക്കിന് ആരെയോ നോക്കി കൈ വീശി കാണിച്ചത് കണ്ടു ഞാൻ തിരിഞ്ഞു നോക്കി..

പെട്ടു… നിരഞ്ജന..!

ഇവൾ എന്താണാവോ നേരത്തെ എന്ന് വിചാരിച്ചു ഞാൻ ഒരു ചളിപ്പോടെ വീട്ടിൽ കയറി..

അവൾ എന്നെ ഒന്ന് നോക്കി..

“ഏതാടാ ആ ചരക്ക്? “

ഒരു പോലീസുകാരിയുടെ ഭാവത്തോടെ അവൾ എന്നോട് ചോദിച്ചു..

“അതാണ് മോളെ ഗായത്രി… “

“ഓഹോ ഇതാണോ ആ ഗായത്രി…”

അവൾ ഒരു ചെറുചിരിയോടെ എന്നോട് ചോദിച്ചു…

“മ്മ്മ്…”

“ഒരു വശപ്പിശക്… അവളെ നീ എന്തെങ്കിലും ചെയ്തോ?”

“ഏയ് എന്താ അങ്ങനെ ചോദിച്ചേ?? രാധമ്മേ ഒരു ചായ…”

ഞാൻ അകത്തേക്ക് നോക്കി പറഞ്ഞു പുറത്തെ ചൂരൽ കസേരയിൽ ഇരുന്നു..

“അവള് സങ്കടപ്പെട്ടാണല്ലോ പോയത്?”

“അതെങ്ങനെ നിനക്കറിയാം? “

“ഡാ മോനെ.. എന്റെ ജോലി പോലീസിൽ ആണ്…. നീ ഇപ്പൊ കാണിക്കുന്ന നാടകവും, അവളുടെ മുഖഭാവവും എല്ലാം അറിയാൻ എനിക്ക് അധിക സമയം വേണ്ട മോനു….”

അവൾ അത് പറഞ്ഞു എന്റെ മടിയിൽ കയറി എന്റെ അഭിമുഖം ആയി ഇരുന്നു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.