സീതയെ തേടി (മാലാഖയുടെ കാമുകൻ) 2342

“ശരിക്കും?”

“മ്മ്മ്.. ഇവിടെ വന്നതിനു ശേഷം നല്ല മാറ്റം ഉണ്ട്.. രാവിലെ നിനക്ക് ഞാൻ തരുന്ന ജ്യൂസ് ഇല്ലേ? ക്യാരറ്റും, ബീറ്റ്റൂട്ടും പിന്നെ ഒരു ആപ്പിളും… പോയ കളർ ഒക്കെ തിരിച്ചു വരും… പിന്നെ…..”

“പിന്നെ?”

“അതികം കളർ ഇല്ലാതിരിക്കുന്നതാ നല്ലതു.. അതാകുമ്പോൾ നല്ല വെളുത്ത പെൺപിള്ളേർ ഇഷ്ടപെടും… നിന്റെ ആതിരയെ പോലെ….”

“അയ്യടാ.. എന്നിട്ടു തേച്ചു ഒട്ടിക്കാൻ ആയിരിക്കും…”

അത് പറഞ്ഞപ്പോൾ അവൾ പൊട്ടി ചിരിച്ചു..

“ചേച്ചി ഇത്ര സുന്ദരി ആയിട്ടും ആരും പുറകെ നടക്കുന്നില്ലേ?”

“ഉണ്ടായിരുന്നു.. പിന്നെ പോലീസിൽ ആയതോടെ എല്ലാവരും പേടിച്ചു..
എന്നാലും എല്ലിൽ പിടിച്ച പ്രേമവും ആയി ഒരുത്തൻ എന്റെ പുറകെ ഉണ്ട്.. ഒരു ഡോക്ടർ ആണ്… ഇപ്പോൾ കുറെ നാളായി കണ്ടിട്ട്..”

“ഇഷ്ടമാണോ അങ്ങേരെ?”

“ഇഷ്ടക്കുറവ് ഒന്നും ഇല്ല.. പക്ഷെ എനിക്ക് ചെയ്തു തീർക്കാൻ കുറച്ചു കാര്യങ്ങൾ ഉണ്ട്.. അതുകഴിഞ്ഞു ആലോചിക്കാം…”

പിന്നെ എനിക്കിപ്പോൾ സ്നേഹിക്കാൻ നീ ഉണ്ടല്ലോ…”

“മ്മ്മ്.. ഞാൻ എന്നും ഉണ്ടാകും ചേച്ചിപ്പെണ്ണേ….”
എന്ന് പറഞ്ഞു അവളുടെ കവിളിൽ ഞാൻ പിടിച്ചു വലിച്ചു…

“ഡാ…” എന്ന് പറഞ്ഞു അവൾ കൈ ഓങ്ങിയപ്പോൾ ഞാൻ എണീറ്റ് ഓടി…
അവൾ പുറകെ ഓടിവന്നു…

ഞാൻ പോയി രാധമ്മയെ ചുറ്റി വീണ്ടും ഓടി പുറത്തു വന്നു…

“നിന്നെ ഞാൻ പിടിച്ചോളാം….”

“നീ പോടീ സിഐ മിന്നുമോളെ…..”

ഞാൻ അകത്തു കയറി കതകു അടച്ചു…

***

ഗായത്രിയും ആയി ഞാൻ കുറച്ചുകൂടി നല്ല കൂട്ട് ആയി വന്നിരുന്നു..

ഇതിനിടയിൽ ഒരു ദിവസം ഞാൻ അവളുടെ വീട്ടിൽ പോയി. അവളുടെ വീട്ടിലെ കമ്പ്യൂട്ടറിൽ ലിനക്സ് ഇൻസ്റ്റാൾ ചെയ്തു കൊടുക്കാൻ ആണ് പോയത്..

അവിടെ ഉള്ള ടെക്‌നിഷ്യനെ പോരെ എന്ന് ചോദിച്ചപ്പോൾ ഞാൻ തന്നെ വരണം എന്ന് അവൾക്കു നിർബന്ധം…

അങ്ങനെ ഞാൻ ഓക്കേ പറഞ്ഞു..

അവളുടെ അച്ഛൻ അവിടെ ഉണ്ടായിരുന്നു.. അവൾക്കു അമ്മ ഇല്ല. ഉണ്ട്.. എന്നാൽ ഡിവോസ്ഡ് ആണ്..

ഇവൾ ഒറ്റ മോൾ ആണ്..

അവളുടെ കാറിൽ ആണ് പോയത്..

പണക്കാരുടെ മെയിൻ ഹോബ്ബി ആണല്ലോ ഈ ഡിവോഴ്സ്…
എന്ന് ഞാൻ അവൾ അമ്മയെപ്പറ്റി പറഞ്ഞപ്പോൾ ആലോചിച്ചു..

എന്റെ എല്ലാ കാര്യങ്ങളും അവൾക്കു അറിയാമല്ലോ…

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.