സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

“അമ്പോ.. പണച്ചാക്കിന്റെ മകൾ ആണെന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല…”

പുറത്തു കിടന്നിരുന്നത് മെഴ്‌സിഡസ് ബെൻസ് സി കൂപ്പെ ആണ്.. ചുവന്ന കളർ…

അതിന്റെ ഷോറൂം വില തന്നെ 75 ലക്ഷം എങ്ങാണ്ടു ആണ്..

ഇതൊടിച്ചുവന്ന കുട്ടിയെ ഞാൻ പഠിപ്പിച്ചാൽ എന്താകും? അഹങ്കാരി ആയിരിക്കും എന്ന് ഉറപ്പാണ്..

“എടാ ആ പെണ്ണിന് ഇംഗ്ലീഷിൽ ക്ലാസ് വേണം.. അതാണ് നിന്നെ ഏല്പിച്ചത്..”
എന്ന് പ്രിൻസി പറഞ്ഞപ്പോൾ ഞാൻ സമാധാനിച്ചു..

ഞാൻ ബുക്കും എടുത്തു മുകളിൽ ഒരു ചെറിയ ക്ലാസ് റൂം ഉണ്ട്.. അങ്ങോട്ടു നടന്നു.. അവിടെ ആണ് ക്ലാസ് പറഞ്ഞത്..

റൂമിൽ കയറിയപ്പോൾ ക്ലാസ്സിൽ ഉണ്ടായിരുന്നവളെ കണ്ടു ഞാൻ ഒന്ന് പകച്ചു..

മോഡേൺ ആയ ഒരു പെൺകുട്ടിയെ പ്രതീക്ഷിച്ചു വന്ന ഞാൻ കണ്ടത് ഇളം പച്ച സാരി ഉടുത്ത ഒരു നാടൻ പെണ്ണിനെ ആണ്..

അവൾ എണീറ്റ് എന്നെ നോക്കി ചിരിച്ചു..

എന്റമ്മോ.. ഏതൊരു ആണും വീണു പോകുന്ന ചിരി.. എന്തൊരു ഭംഗി ആണ് ദൈവമേ ഇതിനു?

അങ്ങനെ ഒക്കെ ചിന്തിച്ചു എങ്കിലും ഞാൻ പെട്ടെന്ന് ഒരു ടീച്ചർ എന്ന നിലയിൽ വന്നു..

“ഹലോ.. ഞാൻ ജീവ്.. ലിനക്സ് ക്ലാസ് എടുക്കുന്നത് ഞാൻ ആണ്…”

അവളുടെ അടുത്ത് ചെന്നപ്പോൾ വില കൂടിയ പെർഫ്യൂമിന്റെ മനം മയക്കുന്ന സുഗന്ധം…

“ഹലോ സാർ.. ഞാൻ ഗായത്രി… “

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

സരസ്വതി ദേവിയുടെ നാമം ആണല്ലോ എന്ന് ഞാൻ മനസിൽ ആലോചിച്ചു..

“എന്താണ് ലിനക്സ് പഠിക്കണം എന്ന് തോന്നാൻ?”

“വീട്ടിൽ ഇരുന്നു ബോറിങ് ആയി.. ബിസിനസ് ഒന്നും താല്പര്യം ഇല്ല. അതുകൊണ്ടാണ്…”

അവൾ നേർത്ത ശബ്ദത്തിൽ പറഞ്ഞു.. അവളുടെ കണ്ണുകളിൽ വല്ലാത്തൊരു കാന്തി…

“ശരി… എന്നാൽ തുടങ്ങാം…”

എന്ന് പറഞ്ഞു ഞാൻ ലിനക്സ് ബേസിക് കാര്യങ്ങൾ പറഞ്ഞു തുടങ്ങി…

അതിനു ശേഷം അവൾക്കു നോട്ട് പറഞ്ഞു കൊടുത്തു.. ശേഷം ഒന്ന് വായിച്ചു നോക്കി സംശയം ഉണ്ടെങ്കിൽ പറയണം എന്ന് പറഞ്ഞപ്പോൾ അവൾ ബുക്കിലേക്ക് മുഖം കുനിച്ചു..

ഞാൻ അവളെ ഒന്ന് നോക്കി..
കറുത്ത ബ്ലൗസ് അവളുടെ വെളുത്ത ശരീരത്തിൽ ചേർന്ന് കിടക്കുന്നു.. ഇളം പച്ച സാരിയുടെ പ്രതിഫലനം അവളുടെ മുഖത്ത്‌ കാണാം.. കാതിൽ ഒരു ചെറിയ കമ്മൽ.. കഴുത്തിൽ ഒരു ഏലസ്സ്.. മാല ഇല്ല..

വെളുത്ത കൈകളിൽ അല്പം ചെമ്പൻ രോമങ്ങൾ.. കയ്യിൽ ഒരു ലേഡീസ് റോളക്സ് വാച്ച്.. മോതിരം ഇല്ല..

ഒത്ത സുന്ദരി.. ആ റോളക്സ് വാച്ച് മാറ്റിയാൽ ഒരു സാധരണ പെൺകുട്ടി.. സുന്ദരി..

“സംശയം വല്ലതും ഉണ്ടോ?”
ഞാൻ അവളോട് ചോദിച്ചു…

“ഇത്ര നേരം ഇല്ല… “ എന്ന് പറഞ്ഞിട്ടു അവൾ നാക്ക് അല്പം പുറത്തോട്ടു നീട്ടി ചിരിച്ചു.. ഒരു കുസൃതിത്തരം നിറഞ്ഞ പെൺകുട്ടി…

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.