സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

“നിങ്ങളെ ഒന്നും ഞാൻ ഓർക്കാറില്ല.. നന്ദിയുണ്ട്.. ഇപ്പോഴാണ് എനിക്ക് സ്വന്തം ഒരാളുണ്ടെന്നു തോന്നുന്നത്… സ്വന്തമായി എന്നെ ഇഷ്ടപെട്ട മറ്റൊരാൾ അതാ അവിടെ സ്റ്റേജിൽ മറ്റൊരുത്തന്റെ ഒപ്പം നിൽക്കുന്നുണ്ട്…”

ഞാൻ അത് പറഞ്ഞു ഒന്ന് നിർത്തി.. അച്ഛൻ നിലത്തു നോക്കി നിൽക്കുകയാണ്..

“സന്തോഷമായില്ലേ നിങ്ങൾക്ക്? “

ഞാൻ പകയോടെ അച്ഛനോട് ചോദിച്ചു.. ഉത്തരം ഉണ്ടായില്ല…

“അമ്മയോട് എനിക്ക് ദേഷ്യം ഒന്നും ഇല്ല..”

അത് കൂടി പറഞ്ഞിട്ടു പുറത്തിറങ്ങിയപ്പോൾ എനിക്ക് കരയണം എന്ന് തോന്നി.. എന്നാൽ ഇനി അവർക്കു വേണ്ടി കരഞ്ഞാൽ എന്റെ ചേച്ചി എന്നെ എടുത്തിട്ട് പെരുക്കും എന്ന് നന്നായി അറിയുന്നതുകൊണ്ടു ഒന്നും മിണ്ടാതെ പോയി വണ്ടിയിൽ കയറി…

നിരഞ്ജന ഒന്നും മിണ്ടാതെ വണ്ടി എടുത്തു…

****

പിറ്റേന്ന് ഞാൻ ക്ലാസ് കഴിഞ്ഞു വന്നപ്പോൾ ചേച്ചി പുറത്തു ചെടികൾക്ക് വെള്ളം ഒഴിക്കുകയായിരുന്നു..

“നിന്റെ അച്ഛൻ ഇന്ന് സ്റ്റേഷനിൽ എന്നെ കാണാൻ വന്നിരുന്നു…”

“എനിക്ക് അച്ഛൻ ഇല്ല.. ആരും ഇല്ല.. അകെ ഉള്ളത് ഈ ചേച്ചി ആണ്…”

എന്ന് പറഞ്ഞപ്പോൾ അവൾ പൈപ്പ് നിലത്തിട്ടു എന്നെ വന്നു കെട്ടിപിടിച്ചു…

“നിന്നെ തിരിച്ചു വീട്ടിൽ കൊണ്ടുചെന്നു ആക്കണം എന്ന് പറഞ്ഞു….അങ്ങേരു…എന്നാൽ അതിനുള്ള ഉത്തരം ഞാൻ കൊടുത്തിട്ടുണ്ട്…”

“എന്താടി നീ പറഞ്ഞെ?”

ഞാൻ അടർന്നു മാറി അവളുടെ മുഖത്തേക്ക് നോക്കി…

“നിന്റെ പട്ടി പോലും ഇനി അങ്ങോട്ടു വരില്ല.. പിന്നെ ഈ പറഞ്ഞ പട്ടിയും ഇല്ലാത്തതുകൊണ്ട് ഈ ജന്മത് പ്രതീക്ഷിക്കണ്ട എന്ന്….”

ഞാൻ ഒരു നിമിഷം അതിശയിച്ചു അവളെ നോക്കി…

“നീ എന്റെ ചേച്ചി തന്നെ…” എന്ന് പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് ഞാൻ അവളെ പൊക്കി എടുത്തു വട്ടം കറക്കി…

അത് കണ്ടു വന്ന രാധമ്മയും ചിരിച്ചു..

***

പിറ്റേന്ന് ക്ലാസ്സിൽ ആയിരുന്നപ്പോൾ പ്രിൻസിപ്പാൾ വിളിപ്പിച്ചു.. ഞാൻ അവിടെ ചെന്നു..

അവർക്കു എന്നെ നല്ല കാര്യം ആണ്..

“ഡാ മോനെ.. നിനക്ക് ഒരു പണി ഉണ്ട്.. ഒരു പെൺകുട്ടിയെ നീ ലിനക്സ് പഠിപ്പിക്കണം.. ഇവിടുത്തെ ഒരു പണച്ചാക്കിന്റെ മകൾ ആണ്.. “

“ആരുടെ മകൾ ആണെങ്കിലും പഠിപ്പിച്ചോളാം…” എന്ന് ഞാൻ ഒരു ചിരിയോടെ പറഞ്ഞു…

ഉച്ചക്ക് രണ്ടു മുതൽ അവൾക്കു ക്ലാസ് കൊടുക്കണം എന്ന് ഡീൽ ആയി..

പിറ്റേ ദിവസം ഞാൻ ഫുഡ് കഴിച്ചു ഏകദേശം രണ്ടു മണി ആകാൻ ആയപ്പോൾ റിസപ്ഷനിൽ ചെന്നു.. അവിടെ ഉള്ള ചേച്ചിയും ആയി കത്തിയടിക്കൽ പതിവാണ്..

“നിന്റെ സ്റ്റുഡന്റ് വന്ന വണ്ടി ആണ്… “ ചേച്ചി പുറത്തു കിടന്ന ഒരു വണ്ടി കാണിച്ചു പറഞ്ഞു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.