സീതയെ തേടി (മാലാഖയുടെ കാമുകൻ) 2342

കുറച്ചു നേരം സംസാരിച്ചു ഞങ്ങൾ ഭക്ഷണം കഴിക്കാൻ ചെന്നു..

നിരഞ്ജന തന്നെ ആണ് എനിക്ക് വിളമ്പി തന്നത്.. എനിക്ക് കരച്ചിൽ വന്നു..

വന്നു എന്ന് മാത്രം അല്ല.. കുനിഞ്ഞിരുന്നു കരയുകയും ചെയ്തു..

കണ്ണിൽ നിന്നും വെള്ളം കുതിച്ചു ചാടി…

നിരഞ്ജന ഒന്നും പറയാതെ എന്റെ അടുത്ത് വന്നിരുന്നു കെട്ടിപിടിച്ചു..

അവൾക്കു എന്റെ ഫീലിങ്ങ്സ് നന്നായി അറിയാം എന്ന് തോന്നി..
രാധമ്മയും അത് നോക്കി കരഞ്ഞു..

“പറഞ്ഞതല്ലേടാ ചെക്കാ ഇനി കരയരുത് എന്ന്?”

നിരഞ്ജന എന്റെ കണ്ണുനീർ ഒപ്പി..

“സന്തോഷം കൊണ്ടാണ് ചേച്ചി.. ആരുമില്ലാത്ത എനിക്കും നിങ്ങൾ രണ്ടുപേരും ഉണ്ടായല്ലോ.. അല്ലെങ്കിൽ ഞാൻ എവിടേലും പോയി ചത്തേനെ…”

ഞാൻ അത് പറഞ്ഞു പൊട്ടിക്കരഞ്ഞു..

നിരഞ്ജനയും കരഞ്ഞു… കുറച്ചു നേരം അങ്ങനെ ഇരുന്ന ശേഷം അവൾ മുഖം കഴുകി വന്നു..

“ഈ ചെക്കൻ വെറുതെ കരയിപ്പിച്ചു.. കിട്ടും കേട്ടോ നിനക്ക് ഇനി കരഞ്ഞാൽ….”

അവൾ മെല്ലെ ഒരു പുഞ്ചിരിയോടെ പറഞ്ഞു..

“സോറി ചേച്ചി.. ഇനി ഞാൻ കരയില്ല… ഐ പ്രോമിസ്…” എന്ന് പറഞ്ഞു..

പിന്നെ കുറച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു ഞങ്ങൾ ഭക്ഷണം കഴിച്ചു..

അത് കഴിഞ്ഞു ഉമ്മറത്ത് വന്നു കുറച്ചു നേരം ഇരുന്നു..
എല്ലാവരും കിടക്കാൻ പോയി…

****
രാവിലെ ഉണർന്നത് രണ്ടു സ്വപ്‌നങ്ങൾ ഒരുമിച്ചു കണ്ടുകൊണ്ടാണ്…

ഒന്ന് ബൈക്കിൽ നിന്ന് വീണ സ്വപ്നം..

പിന്നെ എന്റെ അമ്മ സീതാദേവി എന്നെ വിളിച്ചു ഉണർത്തുന്ന സ്വപ്നം..

പ്ലസ് ടു വരെ വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു.. അച്ഛൻ എല്ലാത്തിനും ഏട്ടനെ കൊണ്ടുപോകുമ്പോഴും എനിക്ക് അമ്മ ഉണ്ടായിരുന്നു…

ഇനി അതൊന്നും ഓർത്തിട്ടു കാര്യമില്ല..

പുതിയൊരു വീട്ടിൽ, അവരുടെ അനിയനെ പോലെ…

ഞാൻ എഴുന്നേറ്റു ബാത്റൂമിലേക്ക് നടന്നു..

***

പുറത്തു ഇറങ്ങിയപ്പോൾ അതാ നിരഞ്ജന ചേച്ചി ഒരു ഗ്ലാസ് ജ്യൂസും കൊണ്ട് വരുന്നു..

“ഗുഡ് മോർണിംഗ്…”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ഗ്ലാസ് എനിക്ക് തന്നു..

“ഇതെന്താ?”

“അതൊരു സ്പെഷ്യൽ ഡ്രിങ്ക് ആണ്… വലിയ രുചി ഒന്നും ഉണ്ടാകില്ല.. എന്നാലും ഇനി രാവിലെ ഇത് കുടിച്ചാൽ മതി…”

അവൾ തെല്ലു അധികാരത്തോടെ പറഞ്ഞപ്പോൾ അവൾ എനിക്ക് പിറക്കാതെ പോയ ചേച്ചി ആണെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു…

ഞാൻ അവളെ ഒന്ന് നോക്കി.. നീണ്ട കണ്ണുകളും ഒതുങ്ങിയ ശരീരവും വെളുത്ത നിറവും.. നല്ല പൊക്കവും.. മുടി നല്ല തിക്ക് ഉണ്ട്.. ഒതുക്കി വെട്ടിയിരിക്കുന്നു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.