സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

ഇതുപോലെ ഒന്ന് വെക്കാൻ ആയിരുന്നു എന്റെയും ആഗ്രഹം..
ആ സാമദ്രോഹി എല്ലാം നശിപ്പിച്ചു.. എന്നാലും തല ഉയർത്തി ആണ് അവിടെ നിന്നും ഇറങ്ങിയത്..

ഏതോ ദേവിയെപോലെ അവതരിച്ച നിരഞ്ജന… അല്ല… എന്റെ ചേച്ചി.. എനിക്കില്ലാതെ പോയ ഒരു ചേച്ചി…
എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

***

വൈകീട്ട് നിരഞ്ജന വരുമ്പോൾ ഞാനും രാധമ്മയും വരാന്തയിൽ ഇരുന്നു വർത്തമാനം പറയുകയായിരുന്നു..

രാധമ്മ എന്റെ ‘അമ്മ സീതയെപോലെ തോന്നിച്ചു..

“ആഹാ രണ്ടും നല്ല കൂട്ട് ആയോ?”

ബൈക്ക് നിർത്തി വന്നു നിരഞ്ജന ചിരിച്ചു കൊണ്ട് ചോദിച്ചു..

“പിന്നെ.. രാധമ്മയെ എനിക്കിഷ്ടമായി…”

എന്ന് ഞാൻ ചിരിയോടെ പറഞ്ഞു..

രാധമ്മയും ചിരിച്ചു..

“എന്നെയോ?”

അവൾ തെല്ലൊരു ആകാംഷയോടെ എന്നോട് ചോദിച്ചു…

“നീ എന്റെ ചേച്ചി അല്ലെടി….”

എന്ന് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവൾ വാ പൊളിച്ചു..

“എടി എന്നോ….? സത്യത്തിൽ നീ എന്റെ അനിയന്റെ രണ്ടാം ജൻമം എങ്ങാനും ആണോ? അവന്റെ അതെ രീതികൾ….”

അവൾ അത്ഭുതത്തോടെ രാധമ്മയെ നോക്കി…

“ഇവർ തമ്മിൽ കുറെ സാമ്യം ഉണ്ട് മോളെ..”

രാധമ്മയും പറഞ്ഞു..

നിരഞ്ജന കയ്യിൽ നിന്നും ഒരു ബാഗ് എടുത്തു എനിക്ക് തന്നു..

“കുറച്ചു തുണികൾ ആണ്… നിനക്ക് ഇടാൻ…”

അവൾ പറഞ്ഞപ്പോൾ എന്റെ കണ്ണ് തുളുമ്പി..

“നീ ഇങ്ങനെ ഇനി കരയല്ലേ.. കുറെ നാള് കരഞ്ഞതല്ലേ? ഇനി മതിയാകു..”

എന്ന് പറഞ്ഞു അവൾ എന്റെ കണ്ണ് തുടച്ചു.. അത് കണ്ടു രാധമ്മയും കണ്ണ് തുടച്ചു..

നിരഞ്ജന തന്നെ ബാഗ് തുറന്നു.. അതിൽ നിന്നും പുതിയ ഒരു മെൻ വാലറ്റ് എടുത്തു കയ്യിൽ തന്നു..

ഞാൻ അത് വാങ്ങി..

“അതിൽ ഒരു ക്രെഡിറ്റ് കാർഡ് ഉണ്ട്.. എന്റെ പേരിൽ ആണ്.. എന്നാൽ ഇനി അത് നീ ഉപയോഗിച്ചാൽ മതി…”

അവൾ പറഞ്ഞപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല.. പറഞ്ഞിട്ടു കാര്യം ഇല്ല എന്ന് അറിയാമായിരുന്നു..

കുറച്ചു നേരം ഞങ്ങൾ അവിടെ ഇരുന്നു.. എന്റെ കാര്യങ്ങൾ ഞാൻ വിസ്തരിച്ചു പറഞ്ഞു.. ആദ്യം മുതൽ ഈ നിമിഷം വരെ..

ആതിരയുടെ കാര്യവും എല്ലാം..

“എന്നാലും ഈ കുട്ടിയോട് എന്തിനാ അല്ലെ അങ്ങനെ ദേഷ്യം കാണിച്ചത്? നിന്റെ അപ്പനെ നിലത്തിട്ടു ചവിട്ടുകയാണ് വേണ്ടത്…”

രാധമ്മ ദേഷ്യത്തിൽ പറഞ്ഞു..

“ഇന്ന് ആ എസ്‌ഐ ആയിരുന്നെങ്കിൽ കിട്ടിയേനെ..അഹ് ഇനി അതൊന്നും ആലോചിക്കേണ്ട കേട്ടോ?”

നിരഞ്ജന സ്നേഹത്തോടെ പറഞ്ഞു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.