സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

അച്ഛനും ഏട്ടനും അത് ശരിവെക്കുന്ന രീതിയിൽ തലകുലുക്കി..

“അതിനുള്ള മൊത്തം തെളിവും ഉണ്ട്.. ഇമെയിൽ, പിന്നെ പൈസ അയച്ച ഡീറ്റെയിൽസ് എല്ലാം… “
നിരഞ്ജന പറഞ്ഞു..

“അതിനു ഞാൻ വിസ കൊടുക്കാം എന്ന് പറഞ്ഞിട്ടില്ലല്ലോ?”
ഏട്ടൻ ഇപ്പോഴും അഹങ്കാരത്തിൽ ആണ്..

“ജീവാ.. അതൊന്നു പ്ലേയ് ചെയ്തു കേൾപ്പിക്കു…”

ഞാൻ ഫോൺ എടുത്തു അവന്റെ സംഭാഷണങ്ങൾ നല്ല ഉച്ചത്തിൽ വച്ചു..

അവൻ ലണ്ടൺ വിസ തരാം എന്ന് പറയുന്നതും പൈസ അയച്ചു കൊടുക്കാൻ പറയുന്നതും മറ്റും..
അത് കഴിഞ്ഞു അച്ഛൻ സംസാരിച്ചതും ഞാൻ കേൾപ്പിച്ചു..

എല്ലാവരുടെയും മുഖം വിളറി വെളുത്തു…

വെറുതെ ഇൻസ്റ്റാൾ ചെയ്തു വച്ച ആപ്പ് ആണ് കാൾ റെക്കോർഡർ… അതിങ്ങനെ ഒരു ഉപകാരം ഉണ്ടാക്കും എന്ന് കരുതിയില്ല..

“അപ്പൊ കുറച്ചു കാലം ഗോതമ്പുണ്ട തിന്നാം അല്ലെ?”

നിരഞ്ജന ചിരിയോടെ അവനോടു ചോദിച്ചു..

എല്ലാവരും കരഞ്ഞ പോലെ ആയി…

“നിങ്ങളും പെടും…”

നിരഞ്ജന അച്ഛനോട് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു…

“സാറെ… കേസ് ആക്കല്ലേ.. പൈസ ഞങ്ങൾ കൊടുത്തോളം…”

“സർ പ്ളീസ്…”

നിരഞ്ജന എന്നെ നോക്കി കണ്ണടച്ച് കാണിച്ചു… എന്നിട്ടു പറഞ്ഞു..

“സാധാരണ ഞാൻ ഇങ്ങനത്തെ കേസുകൾ ഡീൽ ചെയ്യാറില്ല..എസ്ഐ ആണ് അതൊക്കെ.. അവൻ ആളൊരു ചൂടൻ ആണ്.. അവൻ ആയിരുന്നു എങ്കിൽ അപ്പനും മോനും നന്നായി കിട്ടിയേനെ… “

പഴം വിഴുങ്ങിയത് പോലെ ഇരിക്കുന്ന ഏട്ടനും അച്ഛനും ഏടത്തിയും..

ഞാൻ അമ്മയെ നോക്കിയില്ല.. അവർ പതിവ് പോലെ കരഞ്ഞു പിഴിഞ്ഞ് ഇരിക്കുന്നു.. ഇതിനൊക്കെ കാരണം അമ്മ ആണ്..

എന്തായാലും
ഒരാളെ ഇങ്ങനെ പറ്റിച്ചപ്പോൾ ഇങ്ങനെ ഒരു പണി തിരിച്ചു വരുന്നതായി സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല..
എനിക്ക് ചിരി വന്നു..

“അപ്പൊ നീ ഒരു കാര്യം ചെയ്യൂ.. സ്റ്റേഷനിലേക്ക് വാ.. കേസ് ഫയൽ ചെയ്യാം.. “

എന്ന് പറഞ്ഞു നിരഞ്ജന എണീറ്റു..

അപ്പോഴേക്കും ഏട്ടൻ എണീറ്റ്

“സാർ പൈസ ഞങ്ങൾ കൊടുത്തോളം….”

എന്ന് പറഞ്ഞു നിലത്തേക്ക് നോക്കി.. ഏട്ടത്തി ഒന്നും മിണ്ടാതെ കുനിഞ്ഞു ഇരുന്നു.. അച്ഛനും..

“ഇത്ര നേരം പറഞ്ഞത് അങ്ങനെ അല്ലല്ലോ?”
നിരഞ്ജന ചോദിച്ചു..

“സോറി.. ഞാൻ…”

“നാണമില്ലെടാ അവകാശമില്ലാത്ത പൈസ എടുത്തു വീട് ഉണ്ടാക്കാൻ? “

അവൻ ഒന്നും മിണ്ടിയില്ല..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.