സീതയെ തേടി (മാലാഖയുടെ കാമുകൻ) 2342

“ഞാൻ കേസ് കൊടുക്കും…”

“എന്നാൽ നീ അത് പോകുന്നതിനു മുൻപ് എനിക്ക് തന്നതാണെന്നു ഞാൻ തെളിയിക്കും.. ഒന്ന് പോടാ വെച്ചിട്ടു…” എന്ന് പറഞ്ഞു അവൻ ഫോൺ കട്ട് ആക്കി..

എന്റെ രക്തം ശരിക്കും തിളച്ചു മറിഞ്ഞു..

***
പിറ്റേന്ന് ഞാൻ പോലീസ് സ്റ്റേഷനിൽ പോയി.. എസ്‌ഐ ഇല്ലായിരുന്നു.. എന്നാൽ സിഐ എന്നെ വിളിപ്പിച്ചു..
ഒരു ചെറുപ്പക്കാരി ആണ്. നിരഞ്ജന മാധവ് എന്നാണ് പേര്.
എന്നെ കണ്ടപ്പോൾ അവർ ഒന്ന് ഞെട്ടിയതും കണ്ണ് നിറഞ്ഞത് ആരും കാണാതെ തുടച്ചതും ഞാൻ ശ്രദ്ധിച്ചു.

ഞാൻ പരാതി എഴുതിയ കടലാസ് അവർക്കു കൊടുത്തു കാര്യങ്ങൾ പറഞ്ഞു.. അവൾ ഒന്ന് ആലോചിച്ചു…

തെളിവിന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ അന്ന് വന്ന മെയിൽ എടുത്തു കാണിച്ചു.. പൈസ അയച്ചു കൊടുത്ത സ്റ്റേറ്റ്മെന്റും കണ്ടപ്പോൾ അവർക്കു വിശ്വാസം ആയി..

“ഇത് ഫാമിലി അല്ലെ? അൺഒഫീഷ്യൽ ആയി സെറ്റ് ചെയ്താലോ?”
അവർ എന്നോട് ചോദിച്ചു..

“അതുമതി… “

എന്ന് ഞാനും പറഞ്ഞു..

അവർ ഫോൺ എടുത്തു ഏട്ടന്റെ നമ്പറിൽ വിളിച്ചു..

പേരും എല്ലാം ഉറപ്പു വരുത്തിയ ശേഷം അവർ സിഐ ആണെന്ന് പരിചയപ്പെടുത്തി.. നാളെ രാവിലെ 11 മണിക്ക് വീട്ടിൽ എത്തണം എന്ന് പറഞ്ഞു ഫോൺ വച്ചു..

“ഇതിനു വീട് തന്നെയാണ് നല്ലതു… സീ സാധാരണ ഞാൻ നേരിട്ടു പോയി ഒന്നും ഇങ്ങനെ ചെയ്യാറില്ല എന്നാൽ ഈ കാര്യത്തിൽ ഞാൻ ഒപ്പം ഉണ്ടാകും.. ഡോണ്ട് വറി… “

അവർ പുഞ്ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു.. അതെനിക്ക് വലിയ ഒരു ആശ്വാസം ആയിരുന്നു..

****

ഞാൻ വീട്ടിൽ എത്തിയപ്പോൾ അവിടെ ഏട്ടനും ഫാമിലിയും ഉണ്ട്.. വലിയ പ്രശ്നം..

“നീ ഇവനെതിരെ കേസ് കൊടുത്തോ?” അച്ഛൻ ദേഷ്യത്തിൽ ചോദിച്ചു..

“കൊടുത്തു എന്ന് മാത്രം അല്ല നിങ്ങളുടെ മൂത്ത മകൻ അകത്തു കിടക്കും….”

“എന്നാൽ ഒന്ന് കാണണം…” അവൻ എന്നെ വെല്ലുവിളിച്ചു..

“കാണാം…”
എന്ന് ഞാനും പറഞ്ഞു..

അന്ന് ഞാൻ അവിടുന്ന് ഒന്നും കഴിച്ചില്ല.. വല്ല വിഷവും കലക്കി തന്നാലോ…!

***

പിറ്റേന്ന് രാവിലെ 11 മണി ആയപ്പോൾ സിഐ നിരഞ്ജന വീട്ടിൽ വന്നു. പോലീസ് വണ്ടിയിൽ തന്നെ ആണ് വന്നത്, യൂണിഫോമിൽ തന്നെ.

ഞാൻ അവരെ വിളിച്ചു അകത്തു ഇരുത്തി.. എല്ലാവരും അല്പം പേടിയോടെ ഹാളിൽ വന്നു ഇരുന്നു..

“ഇവൻ ഒരു പരാതി തന്നിട്ടുണ്ട്..”

“പോകുന്നതിനു മുൻപേ അവൻ അവന്റെ ഏട്ടന് atm കാർഡും ഒപ്പിട്ട ചെക്കുകളും കൊടുത്തതാണ് വീട് പണിതോ എന്ന് പറഞ്ഞു…ഇപ്പോൾ ഇവൻ കാലുമാറി.. അവനു പൈസ തിരിച്ചു വേണം പോലും…”

നിരഞ്ജന എന്നെ ഒന്ന് നോക്കി ചിരിച്ചു..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.