സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

എന്റെ പൈസ മൊത്തം നാട്ടിൽ ആണ്.. ഞാൻ ആ മാസത്തെ സാലറിയും ബാക്കി 3 പേരുടെ കയ്യിൽ നിന്ന് കടം വാങ്ങിയും 6 ലക്ഷം രൂപ നാട്ടിലേക്ക് ഏട്ടന്റെ അക്കൗണ്ടിലേക്കു അയച്ചു..

5 മാസം ആകും എന്ന് പറഞ്ഞപ്പോൾ എനിക്ക് കുറച്ചു സമാധാനം ആണ് തോന്നിയത്.. കടം വീട്ടാമല്ലോ? പോരാത്തതിന് എനിക്ക് കുറെ പണം കിട്ടാനും ഉണ്ട്.. അതൊക്കെ ചേർത്താൽ വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ കഴിയും..

അങ്ങനെ കടം ഒക്കെ വീട്ടി ഞാൻ ഒന്ന് കൂടി അവനെ വിളിച്ചു ഉറപ്പു വരുത്തി നാട്ടിലേക്ക് വന്നു.. ജോലി റിസൈന്‍ ചെയ്‌തിരുന്നു..

ഏട്ടനും ഏടത്തിയും ഇപ്പോൾ പുതിയ വീട്ടിൽ ആണ് പോലും… അതെനിക്കറിയില്ലായിരുന്നു..

അമ്മ എന്നെ കാര്യമായി സ്വീകരിച്ചു…

പിറ്റേ ദിവസം ഞാൻ അവരുടെ പുതിയ വീട്ടിലേക്കു പോയി.. നല്ല വീട് ആണ്..

പുറത്തു ഒരു ന്യൂ രെജിസ്ട്രേഷൻ സ്വിഫ്റ്റ് കാർ.. അവർ എങ്ങോട്ടോ പോകാൻ ഒരുങ്ങി നിൽക്കുന്നുണ്ടായിരുന്നു..

എന്നെ കണ്ടതും ഏട്ടത്തി വേഗം കാറിൽ കയറി ഇരുന്നപ്പോൾ എനിക്കെന്തോ ഒരു സംശയം തോന്നി..

“അതിന്റെ കാര്യം ഒക്കെ എന്തായി?”

ഞാൻ ഏട്ടനോട് ചോദിച്ചു..

“ഏതിന്റെ? “

വാച്ച് ഒക്കെ നോക്കി എങ്ങോട്ടോ പോകാനുള്ളപോലെ തിരക്ക് ഉണ്ടെന്നു കാണിച്ചാണ് ചോദ്യം..

“വിസയുടെ കാര്യം? ലണ്ടനിലേക്ക്?”

“ഓ അതോ.. അയാളുടെ വാട്ട്സ്ആപ്പ് നമ്പർ പോയി.. ഒന്ന് നോക്കട്ടെ ആരുടേലും കയ്യിൽ ഉണ്ടോ എന്ന്.. എന്നിട്ടു പറയാം…”

ഇതും പറഞ്ഞു അവൻ കാറിൽ കയറി ഓടിച്ചുപോയി…

ഞാൻ അവിടെ ഭിത്തിയിൽ ചാരി നിന്നുപോയി…

ചതിക്കപ്പെട്ടു എന്നൊരു തോന്നൽ…

ഞാൻ വീട്ടിലേക്കു പോയി അമ്മയോട് കാര്യം പറഞ്ഞു.. അമ്മ അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ അവനെ ഫോണിൽ വിളിച്ചു ചോദിച്ചു..

പിന്നെയും അത് തന്നെ..
നമ്പർ പോയി പോലും…

അച്ഛൻ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു.. അമ്മയുടെ മുഖവും രക്തം വാർന്നു വെള്ള നിറം ആയി…

“അപ്പൊ മറ്റേ പൈസ ഒക്കെയോ? “

അമ്മ അച്ഛനോട് ചോദിച്ചു…

അച്ഛൻ എന്നെ നോക്കി.. എന്നിട്ടു അമ്മയെയും നോക്കി…

“എനിക്കറിയില്ല…” എന്ന് പറഞ്ഞു..

“ഏത് മറ്റേ പൈസ?”
ഞാൻ അമ്മയോട് തിരക്കി..

“അത് മോനെ… “

അമ്മ പതറുന്നു എന്ന് കണ്ടപ്പോൾ എനിക്ക് എന്തോ ഒരു പേടി പോലെ…

“എന്താ അമ്മെ?”

“നിന്റെ അക്കൗണ്ടിലെ പൈസ അവൻ വീടുപണിക്ക് എടുത്തിരുന്നു….” അമ്മ മെല്ലെ പറഞ്ഞു…

ഞാൻ അടുത്ത് കണ്ട ഒരു കസേരയിൽ ഇരുന്നു…

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.