അപരാജിതന്‍ -24[Harshan] 11426

“നീയാകെ ക്ഷീണിച്ചല്ലോ ചിന്നൂ ” ബാലു ചോദിച്ചു
“മനസ് ശരിയല്ല മാഷേ ,, ”
“ചിന്നു ,, ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് ,,അത് മറക്കരുത് നീ ”
“മറക്കുന്നൊന്നുമില്ല മാഷേ ,, എന്റെ എല്ലാ ടെൻഷനും ഇപ്പോ എന്‍റെ മാഷിനെ കുറിച്ചല്ലേ ”
” ഹ ഹ ഹ ഹഹ ,,,എനിക്ക് വേണ്ടിയും ടെൻഷൻ അടിക്കാനായി ഒരാൾ ,,, ദൈവം ഒരു കൈ കൊണ്ട് തല്ലിയപ്പോ മറുകൈ കൊണ്ട് തലോടുകയാണ്,,നിന്നിലൂടെ ,,,,”
എന്ന് പറഞ്ഞു കൊണ്ട് അവളുടെ തോളിൽ കൈ വെച്ച് കൊണ്ട് നടന്നു

പോകും വഴി ,
വഴിയരികിൽ മുല്ല പൂത്തതിന്‍റെ വാസന നിറഞ്ഞിരുന്നു
ചീവീടിന്‍റെ ശബ്ദവും മൂങ്ങ കരയുന്നതും ഒക്കെ മുഴങ്ങി കൊണ്ടിരുന്നു
പോകും വഴിയുള്ള കൊച്ചു കൊച്ചു വീടുകളിൽ നിന്നും ടി വിയുടെ ശബ്ദമൊക്കെ കേൾക്കുന്നുണ്ടായിരുന്നു
അവർ നടന്നു ഒരു കൊച്ചു മൊട്ട കുന്നു കയറാൻ തുടങ്ങി.
“ചിന്നൂ ,,,,,,,,”
“എന്താ മാഷേ ,,”
“എന്നെ ഒന്ന് മുറുകെ പിടിക്കണേ ,,നല്ല ക്ഷീണമുണ്ട് ”
അതുകേട്ടു ചിന്നു ബാലുവിനെ മുറുകെ പിടിച്ചു കൊണ്ട് നിന്നു
അവൾ ബാഗിൽ നിന്നും ഒരു കൊച്ചു കുപ്പി എടുത്തു അടപ്പു തുറന്നു അതിലെ വെള്ളം ബാലുവിന് കൊടുത്തു.
അവനതു വാങ്ങി കുടിച്ചു ,
നല്ലപോലെ അണക്കുന്നുണ്ടായിരുന്നു.
അല്പം നിന്നിട്ടു വീണ്ടും അവളുടെ കൈ പിടിച്ചു നടന്നു.
“എന്തേലും കഴിച്ചോ മാഷ് ?”
“ഇല്ല ,,”
“സാരമില്ല ,,വീട്ടിലെത്തിയിട്ടു കഞ്ഞിയുണ്ടാക്കി തരാം ഞാൻ ”
അവനതു കേട്ട് ചിരിച്ചു
“ചിന്നു ,,,”
“എന്താ മാഷേ ?”
“ഇന്ന് അനുക്കുട്ടി എന്നോട് ഫോണിൽ സംസാരിച്ചിരുന്നു ”
“ആഹാ ,,എന്നിട്ട് ”
” ഒടുവിൽ അവളെന്നോട് ഒരു ചോദ്യം ചോദിച്ചു ”
“എന്ത് ചോദ്യം ?’
“ഏട്ടനാണോ അപ്പുവേട്ടൻ എന്ന് ”
ചിന്നു പെട്ടെന്ന് നടത്തം നിർത്തി
എന്നിട്ടു ബാലുവിനെ നോക്കി
“എന്നിട്ട് മാഷെന്ത് പറഞ്ഞു ?”
“ഞാനോ ,,,”അവനൊന്നു ചിരിച്ചു

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.