അപരാജിതന്‍ -24[Harshan] 11425

ആദി പുലർച്ചയോടെ ശിവശൈലത്തെത്തി ചേർന്നു.
വണ്ടി വീടിന്റെ മുന്നിലേക്ക് കൊണ്ടുവന്നു പാർക്ക് ചെയ്തപ്പോൾ അവിടെ തിണ്ണയിൽ വൈദ്യർ മുത്തശ്ശനും സ്വാമി മുത്തശ്ശനും ഇരിക്കുന്നത് കണ്ടു.
തന്‍റെ മുത്തശ്ശിയുടെ സഹോദരന്മാർ . ലക്ഷ്മിയമ്മയുടെ അമ്മാവന്മാർ . തന്‍റെ മുത്തശ്ശൻമാർ
തന്‍റെ അമ്മയുടെ ഇപ്പോഴും ജീവിച്ചിരിക്കുന്ന കാരണവന്മാർ
അവൻ വണ്ടിയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നു.
അവനെ കണ്ടു രണ്ടു പേരും എഴുന്നേറ്റു
അവന്‍റെ ഉള്ളപ്പോഴും കുറ്റബോധം കൊണ്ട് നീറിപുകയുകയായിരുന്നു
“എന്താ രണ്ടു മുത്തശ്ശന്മാരും കൂടെ രാവിലെ ?”
അവനവരോട് ചോദിച്ചു
“കുഞ്ഞേ ,,നിനക്ക് എന്തോ അപകടം സംഭവിച്ചതായി വൈദ്യര് സ്വപ്നം കണ്ടു , കണ്ടപ്പോ മുതല് ആകെ ആധിയിലായി , ഇവിടെ വന്നു നോക്കുമ്പോൾ നീയും വാഹനവും ഇല്ല , വൈദ്യര്‍ ഇവിടെ ഇരിക്കയായിരുന്നു, രാവിലേ ഞാൻ കുറച്ചു പൂവ് പറിക്കാൻ ഇറങ്ങിയപ്പോ ഇവിടെ ഇരിക്കുന്നത് കണ്ടു , അതാ ഞാനും കൂടെ ഇരുന്നത് ”
ആദിക്കു ഹൃദയം പൊട്ടുന്ന അനുഭവമായിരുന്നു
രക്തം എപ്പോളും രക്തത്തോടു ചേരുമെന്ന സത്യം താൻ എന്നെ തിരിച്ചറിഞ്ഞതാണ്.
“എവിടെ പോയിരുന്നു അറിവഴകാ” വൈദ്യ൪ മുത്തശ്ശൻ ചോദിച്ചു.
“ഞാനൊന്നു മുങ്ങി കുളിക്കാൻ പോയതാ ,,ശാംഭവിയില്” എന്ന് പറഞ്ഞുകൊണ്ട് അവൻ വൈദ്യർ മുത്തശ്ശന്‍റെ കാലിൽ നോക്കുമ്പോ നല്ലപോലെ നീരുണ്ട്
വൈദ്യർ മുത്തശ്ശന് പ്രായാധിക്യം കൊണ്ട് വാതദോഷം കൂടുതലാണ്.
അതുകൂടി കണ്ടപ്പോൾ അവനു ആകെ സങ്കടമായി
“എവിടേലും പോകുമ്പോ പറഞ്ഞിട്ടു പോ ,,” എന്ന് പറഞ്ഞു കൊണ്ട് സ്വാമി മുത്തശ്ശന്‍റെ കൈ പിടിച്ചു വൈദ്യർ മുത്തശ്ശൻ ഇറങ്ങി
അവർ അല്പം മുന്നോട്ടു നടന്നു
ആദിയുടെ കണ്ണുകൾ തുളുമ്പുന്നുണ്ടായിരുന്നു
“ഒന്ന് നിന്നെ ,,,,,” എന്ന് അവൻ ഉറക്കെ പറഞ്ഞു
അതുകേട്ടു അവർ നടത്തം നിർത്തി പിന്തിരിഞ്ഞു നോക്കി
അവനവരുടെ സമീപത്തേക്ക് നടന്നു
“എന്താ കുഞ്ഞേ ,,,,” സ്വാമി മുത്തശ്ശൻ അവനോടു തിരക്കി
“ഞാനൊന്നു ,,, നിങ്ങളെ രണ്ടു പേരെയും കെട്ടിപിടിച്ചോട്ടെ ,, ?”

അവനാ പറയുന്നത് കേട്ട് ഇരുവരും പരസ്പരം നോക്കി
അവൻ ആശയോടെ അവരുടെ മുഖത്തേക്ക് നോക്കി നിന്നു
വൈദ്യർ മുത്തശ്ശൻ അപ്പോൾ തന്ന കൈ വിരിച്ചു അവനെ മാറോടു ചേർത്ത് കെട്ടിപിടിച്ചു.
അല്പം നേരം ആ നെഞ്ചിന് ചൂട് പറ്റി അവൻ നിന്നു
പിന്നെ സ്വാമി മുത്തശ്ശനും അവനെ കെട്ടിപിടിച്ചു
ആ മാറിലെ ചൂടും അനുഭവിച്ചവൻ നിന്നു

“എന്താ ഇപ്പോ ഇങ്ങനെ തോന്നിയെ ?”
സ്വാമി മുത്തശ്ശൻ ചോദിച്ചു
“ഒന്നൂല്ല ,,,എന്തോ ഈ സ്നേഹം ഒന്ന് കെട്ടിപ്പിടിച്ചനുഭവിക്കണമെന്ന് തോന്നി ,,അതാ ,,”
അതുകേട്ടു സ്വാമി മുത്തശ്ശൻ പുഞ്ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ മെല്ലെ തലോടി
ആദി വേഗം സ്വാമി മുത്തശ്ശന്റെയും വൈദ്യർ മുത്തശ്ശന്റെയും കാലിൽ സ്പർശിച്ചു
അവരാകെ അത്ഭുതപ്പെട്ടു
എന്തിനാണ് അറിവഴകൻ ഇങ്ങനെ ചെയ്യുന്നത് എന്ന് കരുതി
അവരവനെ പിടിച്ചെഴുന്നേല്പിച്ചു
അവനാ പാദസ്പര്ശത്തിലൂടെ അറിയാതെ ശിവശൈലത്തെ ഇല്ലാതെയാക്കണം എന്ന് ചിന്തിച്ച അപരാധത്തിനു മനസ് കൊണ്ട് കോടി ക്ഷമാപണം നടത്തുകയായിരുന്നു.

അവർ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു
അവർ നടക്കുന്നത് നോക്കി നിന്നുകൊണ്ട് അവൻ മനസ്സിലോർത്തു
“താനിവിടെയാണ് ജനിച്ചിരുന്നെങ്കിൽ ഈ രണ്ടു മുത്തശ്ശൻമാരു൦ തന്നെ ഒക്കത്ത് വെച്ച് നടന്നിരുന്നേനെ , ഇവരുടെ നെഞ്ചിൻ ചൂടേറ്റു താൻ മയങ്ങിയുരുന്നേനെ ,, ”

അതെ സമയം

അവനുള്ളിൽ സ്വബോധത്തോടു പറയുകയായിരുന്നു
“ഈ ശിവശൈലത്തിന്റെ കാവൽക്കാരൻ ഞാനാണ് ,,
എന്റെ പ്രാണനാണ് ഇവിടത്തെ ഓരോരുത്തരും.
അവരെ ഈ രുദ്രതേജൻ സംരക്ഷിക്കും അതാരെ സംഹരിച്ചിട്ടാണെങ്കിലും ”
അവൻ ഉദയസൂര്യനെ അല്പം നേരം നോക്കി.
എന്നിട്ടു തന്‍റെ വീടിന്റെ ഉള്ളിലേക്ക് കയറി . നാഗമണിയെ ഭദ്രമാക്കി വെച്ചു.

<<<<O>>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.