അപരാജിതന്‍ -24[Harshan] 11425

“ഞാനീ മടിയിൽ തലവെച്ചു കിടന്നോട്ടെ ,,,? ” അവൻ ചോദിച്ചു
“ആവാമല്ലോ ,,,,,,,,” അവൾ തുടയിൽ നിന്നും കൈകൾ എടുത്തു മാറ്റി
അവൻ തിരിഞ്ഞു അവളുടെ മടിയിൽ തല വെച്ച് കിടന്നു
അവൾ തണുപ്പുള്ള കൈകൾ കൊണ്ട് അവന്റെ തലയിൽ മെല്ലെ തലോടി
“തേന്മൊഴി ,,,,,,,,”
“എന്തോ ,,,,,?” അവൾ വിളികേട്ടു
“ഏതു രൂപവും നിനക്ക് സ്വീകരിക്കാൻ സാധിക്കില്ലേ ,,”
“സാധിയ്ക്കും ….”
“ഏതു രൂപവും ,,,,,,,”
‘സാധിക്കും ,,,ശങ്കരാ ,,,,,”
“എന്നാൽ ഞാൻ പറയുന്ന രൂപമൊന്നു കാണിക്കുമോ ?”
“ഏതു രൂപമാ വേണ്ടത് ,,,”
അവൻ അവളുടെ മുഖത്തേക്ക് മെല്ലെയൊന്നു നോക്കി
“എന്‍റെ ലക്ഷ്മിയമ്മയുടെ ,,,,,” അവന്‍റെ ശബ്ദമൊന്നിടറി
“ശങ്കരാ ,,,,,അത് ,,,,,,”
“ഒരു തവണ മതി തേന്മൊഴി ,, മനസിലുള്ള ഓർമ്മയിലെ മുഖം മാത്രേ ഉള്ളു ,, നീ ആ രൂപമൊന്നു സ്വീകരിച്ചാൽ എനിക്കൊന്നു കാണാമല്ലോ ,, കണ്ടു കൊതി തീരും മുന്നേ പോയതാ ,, ഇപ്പോൾ സ്വപ്നത്തിലും വരുന്നില്ല ,, ഒന്ന് കാണാൻ ഒരുപാട് കൊതിയാകുകയാ ,, എന്‍റെ ആഗ്രഹം ഒന്ന് സാധിച്ചു തന്നൂടെ ”
കൺകോണിൽ നിന്നുമിറ്റ്‌ വീഴുന്ന കണ്ണീർ അവന്‍റെ മുടിയിലൂടെ ഒഴുകിയവളുടെ മടിയിൽ ഉതിർന്നു വീണു
“ഇല്ല ശങ്കരാ ,, ആ രുപം മാത്രം ഞാൻ സ്വീകരിക്കില്ല ,, അതിനു ഞാൻ അർഹയല്ല ,,ആകുകയുമില്ല ,, അരുതാത്തത് ചെയുവാൻ എനിക്കാവില്ല ശങ്കരാ ,,,എന്റെ മായ ഞാൻ ആ അമ്മയോട് ഒരിക്കലും കാണിക്കില്ല ”
അവൾ അവന്‍റെ തലയിൽ വിരലുകളോടിച്ചു കൊണ്ട് തന്‍റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തി

“ഞാൻ നിർബന്ധിക്കില്ല തേന്മൊഴി ,, അത് ആവശ്യപ്പെട്ടത്‌ പോലും അരുതാത്തതാണ് എന്നറിയാം ,,കാണാനുള്ള മോഹം കൊണ്ടായിരുന്നു ,, മുൻപ് എന്‍റെ എല്ലാ ഉറക്കത്തിലും വന്നിരുന്നയാളാ ,ഇപ്പോളും എന്നോടുള്ള പിണക്കം പോയിട്ടില്ല , എന്നോട് ഒന്ന് മിണ്ടാൻ പോലും വരാതെയിരിക്കുമ്പോ ഒരുപാട് സങ്കടമുണ്ട് ,,ആർക്കു വേണ്ടിയാ ഞാനീ കഷ്ടപ്പെടുന്നത്,, ഇന്ന് എന്റെ ലക്ഷ്മിയമ്മയുടെ ചിത്രം ഏറ്റവും വലിയ കുടുംബമായ ഭാർഗവ ഇല്ലത്തെ കാരണവന്മാരുടെ ഒപ്പം ഉണ്ട് ,, ഇപ്പോ ശിവശൈലത്തെ അമ്മയുടെ അമ്മയുടെ കുടുംബത്തെ കണ്ടു പിടിച്ചു , ഇനി മുത്തശന്റെ കുടുംബത്തെ കണ്ടു പിടിക്കണം , ഒക്കെ ലക്ഷ്മിയമ്മയ്ക്ക് വേണ്ടിയല്ലേ ,, ”
“എനിക്കറിയാം ശങ്കരാ ,, എല്ലാമെനിക്കറിയാം ,, പക്ഷെ ഇക്കാര്യത്തിൽ മാത്രം ,, ഞാൻ അശക്തയാണ് ”
അവൾ മെല്ലെയവന്‍റെ തലയിൽ തലോടി കൊണ്ടിരുന്നു.
തേന്മൊഴിക്കും അവൻ ആവശ്യപ്പെട്ട കാര്യം സാധിച്ചു കൊടുക്കാത്തതിലും വേദന തോന്നിയിരുന്നു.
അവൾ അല്പം നേരം കണ്ണടച്ചിരുന്നു .
“ശങ്കരാ ,,,,,,” എന്ന് വിളിച്ചു
“ഹമ് ,,,’ അവനൊന്നു മൂളി
“എന്തായാലും ഈ പറഞ്ഞ കാര്യം എനിക്ക് ചെയ്യാൻ സാധിക്കില്ല ,, പക്ഷെ നിന്നെ ഞാൻ ഒരു യാത്ര കൊണ്ട് പോകട്ടെ ”
“യാത്രയോ ,,,?”
“യാത്ര എന്ന് പറയാൻ സാധിക്കുമോ എന്നറിയില്ല ,, കാരണ൦ ഞാൻ കാലങ്ങൾക്ക് അപ്പുറത്തേക്ക് സഞ്ചരിക്കുന്നത് പോലെ നിനക്കു സഞ്ചരിക്കാൻ സാധിക്കില്ലല്ലോ ,,”
“ഹാ ,,,എന്റെ സൂക്ഷ്മശരീരമല്ലല്ലോ അല്ലേ ,,,,,”
“അതേ ,, അതുകൊണ്ടു തന്നെ ,,,,,”
അവള്‍ അവന്റെ ശിരസ്സില്‍ മെല്ലെയുഴിഞ്ഞു.
അതിന്‍ഫലമായി അവന്റെ കണ്ണുകള്‍ മെല്ലെ മെല്ലെയടഞ്ഞുകൊണ്ടിരുന്നു
ഒടുവില്‍ അവന്‍ പൂര്‍ണ്ണമായും ഉറക്കത്തിലേക്ക് മറിഞ്ഞു.

<<<<O>>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.