അപരാജിതന്‍ -24[Harshan] 11425

ശിവശൈലത്ത്

സ്വാമി മുത്തശ്ശനും വൈദ്യര് മുത്തശനെയും മുറുകെ പിടിച്ചു കൊണ്ട് ആദി കടവിൽ നിന്നും നടന്നു.
അവർക്കു അല്പം മദ്യപിച്ചപ്പോൾ തന്നെ തലയ്ക്ക് പിടിച്ചു പോയിരുന്നു.
അവരെ പിടിച്ചു കൊണ്ട് വന്നു അവൻ തിണ്ണയിൽ ഇരുത്തി.
അന്നേരം അവിടെ കസ്തൂരിയും ഗൗരിമോളും വന്നിട്ടുണ്ടായിരുന്നു.
മുത്തശ്ശന്മാരെ ഇതുവരെ കാണാത്ത ഒരു ഭാവത്തിൽ കണ്ടപ്പോൾ ഗൗരിമോൾ വാ പൊത്തി ചിരിച്ചു കൊണ്ടിരുന്നു
“കുടിപ്പിച്ചൊരുവഴിക്കാക്കിയോ അനിയാ ഇവരെ ?”
“അയ്യോ ,,,കഴിഞ്ഞ ദിവസം ഇവർ എന്‍റെ കൂടെ വന്നപ്പോ ആഗ്രഹം പറഞ്ഞിരുന്നു , അതാ ചേച്ചി കുപ്പി വാങ്ങിക്കൊണ്ടു വന്നത് ,,അത് പക്ഷെ ഇങ്ങനെയൊരു പുകിലാകുമെന്ന് ഒട്ടും കരുതിയിരുന്നില്ല ”
അത് കേട്ട് കസ്തൂരിയൊന്നു ചിരിച്ചു
“അല്ലാ ,,അനിയൻ കുടിച്ചില്ലേ …?”
“ഇല്ലാ ,,, ചേച്ചി ” എന്ന് പറഞ്ഞു കൊണ്ട് അവൻ ഗൗരിയെ എടുത്തു നെറ്റിയും നെറ്റിയും മുട്ടിച്ചു.
അവൾ “”””അയ്യോ ,, എന്ന് പറഞ്ഞു കൊണ്ട് ചിരിച്ചു നെറ്റി തടവി.

“എടാ ,,,സ്വാമി ,,, നാളെ കുഞ്ഞീടെ പിറന്നാളാടാ … ” എന്ന് വൈദ്യര് മുത്തശ്ശൻ പുലമ്പി കൊണ്ടിരുന്നു
“എനിക്ക,,,റിയാ ,,,,, ” സ്വാമി മുത്തശ്ശനും പിറുപിറുത്തു
അവർ എന്തൊക്കെയോ അവ്യക്തമായി പുലമ്പികൊണ്ടിരുന്നു
“എന്താ ചേച്ചി ഇവര് പറഞ്ഞത് ?” ആദി ചോദിച്ചു
“അതോ ,,, ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ അചലാമ്മയെ കുറിച്ച് ..”
“ഉവ്വ്,,,, വൈദ്യര് മുത്തശ്ശന്‍റെ അനിയത്തി ,,,” അവൻ ഓർമ്മയിൽ നിന്നെന്ന പോലെ പറഞ്ഞു
“നാളെ ,,,അചലാമ്മയുടെ പിറന്നാൾ ദിനമാണ് ,, ”
അത് കേട്ടപ്പോൾ ആദിക്കാകെ ഒരു ഞെട്ടലും സന്തോഷവും ഒരുമിച്ചു വന്നു
തന്‍റെ മുത്തശ്ശിയുടെ പിറന്നാളാണ് ..”
“ആഹാ ,,അപ്പോ സദ്യയൊക്കെ ഉണ്ടാകോ ?”
“ശ് ……..അനിയാ മെല്ലെ പറ ,,, ഭ്രഷ്ട് കല്പിക്കപ്പെട്ട ആളുടെ പേര് പോലും പറയരുത് ,, അവർ മരിച്ചു എന്നല്ലേ നിയമം ,, ”
“ഓ,,,അത് ഞാൻ മറന്നു പോയിരുന്നു ,, ചേച്ചി ”
“അര നൂറ്റാണ്ടു മുൻപ് ,, അചലാമ്മയുടെ പിറന്നാൾ ദിനത്തിൽ എല്ലാര്ക്കും ഭക്ഷണമൊക്കെ വിളമ്പിയിരുന്നു ,എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് ,, ”
ആദി മെല്ലെ തലയാട്ടി
“നാളെ വൈദ്യര് മുത്തശ്ശൻ വെല്യ സങ്കടത്തിലായിരിക്കും ”
‘അയ്യോ അതെന്തിനാ ?”
‘അചലാമ്മയുടെ പിറന്നാളല്ലേ ,, രാവിലെ വന്നു ഈ തിണ്ണയിൽ വന്നിരിക്കും ,,ആരോടും ഒന്നും മിണ്ടില്ല ,, അത്രക്കും സങ്കടമാ ,, അചലാമ്മയെ ഓർത്ത് ,, ചിലപ്പോ കരയുന്ന കാണാം ,, അത്രയും പൊന്നു പോലെ കൊണ്ട് നടന്ന കുഞ്ഞുപെങ്ങളല്ലേ ,,, ”
“ഹമ് ,,,അപ്പോ ഇവർ രണ്ടു പേരും തീർത്ഥാടനത്തിന് പോയ സമയത്തായിരുന്നുല്ലേ എല്ലാം നടന്നത് ,, ?”
“അതെ അനിയാ ,,,,,,”
“ചോദിക്കാൻ മറന്നു ,,, എന്താ ചേച്ചി വന്നത് ,,?”
“അനിയാ ,,ഞാൻ കുറച്ചു സാമ്പാറുണ്ടാക്കിയിരുന്നു ,,അത് തരാൻ വന്നതാ ,,?”
“എന്തിനാ ചേച്ചി ,, അതൊന്നും ചെയ്യാൻ പാടില്ലല്ലോ ,,,നിയമമല്ലേ ,,”
” ഞാൻ പരദേശിക്ക് വേണ്ടിയല്ല ,,എന്‍റെ കൂടപ്പിറപ്പിനു വേണ്ടിയാണ് ഉണ്ടാക്കിയതാ ,, ”
അവനാകെ സന്തോഷവും അല്പം സങ്കടവു൦ വന്നു

കൂടപ്പിറപ്പ് തന്നെയാണ് എന്ന് തനിക്കൊന്നു പറയാൻ സാധിക്കാത്ത അവസ്ഥയെ സ്വയം പഴിച്ചുപോയി
“ചോറ് അനിയൻ ഉണ്ടാക്കുന്നതല്ലേ ,,അതാ പിന്നെ കൊണ്ട് വരാഞ്ഞത് ,,”
“ഞാൻ ഉണ്ടാക്കു൦ ചേച്ചി ,, എന്തായാലും സാമ്പാർ ഉള്ളതു കൊണ്ട് ഇനി വേറെയൊന്നും ഉണ്ടാക്കണ്ടല്ലോ ,,”
കസ്തൂരി അവനു സാമ്പാറിന്റെ പത്രം കൊടുത്തു
അവൻ അടപ്പു തുറന്നു ഒന്ന് വാസനിച്ചു
നല്ല വാസന , അമ്മയൊക്കെ ഉണ്ടാക്കുന്ന സാമ്പാറിന്‍റെയൊക്കെ പോലെ തന്നെ ,,
“ഹമ് …..നല്ല വാസനയുണ്ട് ,,അപ്പോ ഞാൻ ഇന്ന് അധികം ചോറുണ്ണും ,,,”
“അല്ലാ ,,ഇവരെ ഇനി എന്ത് ചെയ്യും അനിയാ ”
തിണ്ണയിൽ കിടക്കുന്ന രണ്ടു മുത്തശ്ശൻമാരെയും നോക്കി കസ്തൂരി ചോദിച്ചു
“അത് കുറച്ചു കഴിഞ്ഞാൽ കെട്ടു വിട്ടോളും ,,അപ്പൊ താനേ എണീക്കും ചേച്ചി ,,,”
“എന്നാ ശരിയനിയാ ,,ഞാൻ പോകട്ടെ ,,, ”
എന്ന് പറഞ്ഞു കൊണ്ട് കസ്തൂരി ആദിയുടെ കൈയിൽ നിന്നും ഗൗരിമോളെ വാങ്ങിച്ചു
അവർ അവിടെ നിന്നും ഇറങ്ങി നടന്നു

ആദി രണ്ടു മുത്തശ്ശൻമാരും കിടക്കുന്നതു നോക്കി അല്പം നേരം നിന്നു
എന്നിട്ടു വീട്ടിലേക്ക് കയറി ചോറുണ്ടാക്കാനുള്ള ശ്രമം തുടങ്ങി

<<<<O>>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.