അപരാജിതന്‍ -24[Harshan] 11425

മന്ദിരത്തിൽ

ജയദേവൻ തിരിഞ്ഞു നടന്നപ്പോൾ
“അതേ ……..” എന്നൊരു വിളി
അതുകേട്ടു ജയദേവൻ തിരിഞ്ഞു നോക്കി
“നിങ്ങളിങ്ങോട്ട് വന്നേ ,,,,,,”ലക്ഷ്മി ഉറക്കെ പറഞ്ഞു
ഭദ്രമ്മ എന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്ന ഉദ്വേഗത്തോടെ ലക്ഷ്മിയെ നോക്കി
ജയദേവൻ അല്പം ഭയത്തോടെ ലക്ഷ്മിയുടെ സമീപ൦ ചെന്നു നിന്നു
“നിങ്ങള് എന്റെ മുഖത്തേക്ക് ഒന്നു നോക്ക്യേ ” ലക്ഷ്മി ആജ്ഞരൂപേണ പറഞ്ഞു
ജയദേവൻ ഒന്നും മനസിലാകാതെ “എ ..എ എന്താ ലക്ഷ്മി ?” എന്നു പറഞ്ഞു ഭദ്രമ്മയെ നോക്കി
“എന്റെ മുഖത്തേക്ക് നോക്കാനാ പറഞ്ഞത് “ അല്പം ശബ്ദമുയര്‍ത്തി ലക്ഷ്മി പറഞ്ഞപ്പോള്‍ ഭയന്നു തന്നെ ജയദേവന്‍ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി
“എന്റെ മുഖം മനുഷ്യകോലം അല്ലെ ,,അല്ലാതെ രാക്ഷസിയെ പോലെ ഒന്നുമല്ലലോ പേടിക്കാന്‍ ?”
ജയദേവൻ അല്ല എന്ന് തലയാട്ടി
“പിന്നെന്തിനാടോ തനിയ്ക്ക് എന്നെ ഇഷ്ടമുണ്ടെകിൽ അത് എന്നോടു പറയാൻ ഇത്ര ഭയം “
അതുകൂടി കേട്ടപോൾ ജയദേവന് കൈ കാലുകൾ വിറച്ചു
“മോളെ ,,,,,എന്താ ഇത് ?”
ഭദ്രാമ്മ ഒന്നും മനസിലാകാതെ ഇരുവരെയും നോക്കി
“എന്താ മോനെ ഇത് “
ഭദ്രമ്മ ജയദേവനോട് ചോദിച്ചു
ജയദേവന്‍ മിണ്ടാട്ടം മുട്ടി നില്‍ക്കുന്നത് കണ്ടിട്ട് ലക്ഷ്മി ഭദ്രമ്മയോട് പറഞ്ഞു
“അമ്മേ ,,ഞാൻ പറയാം ,,ഇങ്ങേർക്ക് എന്നെ ഒരുപാട് ഇഷ്ടാ ,, എന്നെ കാണാനാ കൂടെ കൂടെ ഇവിടെയൊക്കെ വന്നിരുന്നത് ,, എന്നാ വാ തുറന്നു ഇഷ്ടമാണെന്ന് പറയുമെന്ന് കരുതി ,,അതുണ്ടായില്ല ,,എന്ന പിന്നെ ഇത് എത്രകാലം മുന്നോട്ടു പോകുമെന്ന് നോക്കായിരുന്നു ,, അന്ന് എന്നെ കല്യാണം കഴിച്ചു കൊടുക്കോ എന്ന് ചോദിക്കാനാ വന്നത് ,,അന്ന് പക്ഷെ എന്നെ കാണാൻ ആ കൂട്ടര് വന്നിരുന്നില്ലേ … അതൊക്കെ അറിഞ്ഞു സങ്കടപ്പെട്ടു പോയി ,,,,,,ഈ സ്വർണ്ണമൊക്കെ എനിക്കായി വാങ്ങി കൂട്ടിയതാ ,, ഇപ്പോ എന്റെ കല്യാണമായി എന്നറിഞ്ഞപോ എനിക്ക് സമ്മാനമായി തന്നു പോകാനായിരുന്നു പരിപാടി ,,”
ഒറ്റ ശ്വാസത്തിൽ ലക്ഷ്മി അത്രയും പറഞ്ഞു
ഭദ്രമ്മ ജയദേവനെ നോക്കി
പരിഹാസ്യനായ നിലയില്‍ ജയദേവന്‍ മുഖം തിരിച്ചു നിന്നു.

“അമ്മേ ,, അന്ന് ‘അമ്മ പറഞ്ഞതൊണ്ട് മാത്രമാ ആ പെണ്ണുകാണലിനു ഞാനൊരുങ്ങി നിന്നത് , ഇങ്ങേരെ എനിക്ക് ഒരുപാട് ഇഷ്ടമാ ,, ആ ഇഷ്ടം ഇങ്ങേരെ കണ്ട നാള് മുതലെ ഉള്ളതാ ,, “
ലക്ഷ്മി അതുപറയുമ്പോ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ജയദേവൻ കരയുന്ന അവസ്ഥയിലായി
“അവരുടെ നൂറു പവനേക്കാളൂം ഒരുപാട് വലുതാ എനിക്ക് വേണ്ടി ഇങ്ങേരു കിട്ടുന്നതില്‍ മിച്ചം പിടിച്ചു വാങ്ങിയ ഈ ആഭരണങ്ങള്‍ ,,, അമ്മ അവരോടു പറഞ്ഞേക്കൂ ,,എന്നെ കാണാനായി വരണ്ടെന്ന്, ” ലക്ഷ്മി ഭദ്രാമ്മയുടെ കൈയിൽ നിന്നും ആ ആഭരണങ്ങൾ കൈയിലേക്ക് വാങ്ങിക്കൊണ്ട് പറഞ്ഞു

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.