അപരാജിതന്‍ -24[Harshan] 11425

അന്ന് രാത്രി

ഉള്ളിലെ വിഷമം കാരണം അവൾക്കുറങ്ങാനേ കഴിഞ്ഞിരുന്നില്ല.

കുറെ നേരം കിടന്നു കരഞ്ഞ അവള്‍ എങ്ങനെയോ അവളുറങ്ങുകയും ചെയ്തു.

എത്ര നേരമുറങ്ങിയെന്നറിയില്ല.

ആരോ നെറ്റിയിൽ തലോടുന്നപോലെ അനുഭവപ്പെട്ടപ്പോൾ കണ്ണ് തുറന്നു നോക്കിയപ്പോൾ തനിക്കരികിലായി ലക്ഷ്മിയമ്മയിരിക്കുന്നു.

കണ്ടപാടെ പൊട്ടികരഞ്ഞുകൊണ്ടവൾ അവരെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു കൊണ്ടിരുന്നു.

“എന്തിനാ അങ്ങനെ ചെയ്തേ?,,   സ്വയമില്ലാണ്ടായി എന്തിനാ എന്‍റെ   അപ്പൂനെ ഒരുപാട് കരയിപ്പിച്ചെ?  ”

ലക്ഷ്മിയമ്മയുടെ മാറില്‍ മുഖമമര്‍ത്തി കരഞ്ഞു കൊണ്ട് പാര്‍വ്വതി ചോദിച്ചു.

“അന്നങ്ങനെ സംഭവിച്ചു പോയി മോളെ ” അവർ വിഷമത്തോടെ അവളോട് പറഞ്ഞു

അവൾ അവരെ കെട്ടിപിടിച്ചു വിഷമം തീരണ വരെ കരഞ്ഞുകൊണ്ടിരുന്നു

“കരയല്ലേ ,,എന്‍റെ   പൊന്നല്ലെ ,,അമ്മയ്ക്ക് വിഷമാവുന്നു ഈ കരച്ചില് കണ്ടിട്ട് ”

അവളതൊന്നും കേട്ട ഭാവം നടിച്ചില്ല

കുറെ ആശ്വാസവാക്കുകൾ പറഞ്ഞു ലക്ഷ്മിയമ്മ അവളുടെ കരച്ചിലടക്കി.

“സാരമില്ല ,,സംഭവിച്ചു പോയില്ലേ , അതെ അപ്പൂനോട് ഇതേകുറിച്ചൊന്നും ചോദിക്കണ്ടട്ടോ , അവനൊരുപാട് സങ്കടപ്പെടും ”

“ഇല്ല ,,ഞാൻ ചോദിക്കില്ല ,അപ്പൂനെ ഞാനായി സങ്കടപ്പെടുത്തില്ല”

അത് കേട്ട് ചിരിച്ചു കൊണ്ട് അവർ അവളുടെ കവിളിൽ തലോടി

“എന്‍റെ  ചുന്ദരി പാറു ” എന്നുപറഞ്ഞു കൊണ്ട് അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു.

“ഞാനൊരുപാട് അവനു മോഹം കൊടുത്തുപോയി , പാവം ”

“ലക്ഷ്മിയമ്മെ, എനിക്കു അപ്പുവിനെയല്ലാതെ വേറെ ഒരാളെയും വേണ്ട , എനിക്ക് അപ്പു മാത്രം മതി, അപ്പുവല്ലാതെ ഒരാളും ഈ പാറൂന്‍റെ ജീവിതത്തിലുണ്ടാകില്ല ,ഞാനേ ഇപ്പൊ അപ്പൂനെ കിട്ടാൻ വേണ്ടിയാ പ്രാർത്ഥിക്കുന്നത് , എനിക്ക് അപ്പൂനെ വേണം , അതിനായി ഏതറ്റം വരെയും ഞാൻ പോകും ” അവൾ വാശിയോടെ പറഞ്ഞു

“അത്രയ്ക്കും വാശിയുണ്ടോ ”

“പിന്നില്ലേ ,,ഞാനീ ചുന്ദരിയുടെ മരുമോളല്ലേ ,,അപ്പോ വാശിവരില്ലേ ”

എന്നുപറഞ്ഞവൾ ലക്ഷ്മിയുടെ കവിളിൽ മുത്തം കൊടുത്തു.

“എന്നാലേ പ്രാർത്ഥനയൊക്കെ നല്ല പോലെ നടക്കട്ടെ ,, പോകും വഴി എന്‍റെ   മോനെയൊന്നു കാണണം , അവന്റെ  നെറ്റിയിൽ ഈ അമ്മയ്ക്കൊരു മുത്തം കൊടുക്കണം , അവനുറങ്ങുന്നത് നോക്കി അവനരികിൽ കുറെ നേരം ഇരിക്കണം , ‘അമ്മ പോട്ടെട്ടോ ”

“ഹ്മ്മ് ,,,,,,”

“എന്നെ ഇഷ്ടല്ലേ ലക്ഷ്മിയമ്മയ്ക്ക്  ,,”

“ഇഷ്ടമാണോന്നോ ,,ഒരുപാട് ഒരുപാട് ഇഷ്ടമല്ലേ , എന്‍റെ  അപ്പൂന്‍റെ പെണ്ണല്ലേ  ”

“എന്നാ ആ മടിയില്‍ ഞാന്‍ തല വെച്ചുകിടന്നോട്ടേ ”

പാര്‍വതിയുടെ ആ ചോദ്യം കേട്ട് ഒരു പുഞ്ചിരിയോടെ ലക്ഷ്മിയമ്മ അവളെ തന്റെ മടിയില്‍ കിടത്തി.

അവളുടെ മുടിയിഴകളിലൂടെ വിരലുകൾ കൊണ്ട് തഴുകി.

“എനിക്കൊരു പാട്ട് പാടി തരോ , ലക്ഷ്മിയമ്മേ”

ലക്ഷ്മിയമ്മ ഒന്നും മിണ്ടാതെ അവളുടെ മുടിയിലു൦ നെറ്റിയിലും തഴുകി കൊണ്ട് തനിക്കേറെയിഷ്ടമുള്ള വരികൾ അവൾക്കായി പാടി.

“”തുമ്പം നേർഗയിൽ യാഴെടുത്ത് നീ
ഇമ്പം സേർക്കമാട്ടായാ
എനക്കിമ്പം സേർക്കമാട്ടായാ
നല്ല
അന്‍പിലാ  നെഞ്ചില്‍ തമിഴില്‍ പാടി നീ
അല്ലല്‍ നീക്ക മാട്ടായാ
കണ്ണേ
അല്ലല്‍ നീക്ക മാട്ടായാ”””

 

ലക്ഷ്മിയമ്മ അവളുടെ നെറുകയിൽ മുത്തം കൊടുത്തു വായുവിൽ അലിഞ്ഞില്ലാതെയായി.

അന്നേരം

അവൾ കണ്ണുകൾ തുറന്നു, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു

“അമ്മയുണ്ട് ,, ലക്ഷ്മിയമ്മയുണ്ട് എന്‍റെ  കൂടെ ” എന്നവൾ സ്വയം പറഞ്ഞു കൊണ്ട് അമ്മ അവള്‍ക്കായി പാടികൊടുത്ത വരികള്‍ മെല്ലെ മൂളികൊണ്ട് കണ്ണടച്ച് കിടന്നു..

“”തുമ്പം നേർഗയിൽ യാഴെടുത്ത് നീ
ഇമ്പം സേർക്കമാട്ടായാ
എനക്കിമ്പം സേർക്കമാട്ടായാ
നല്ല
അന്‍പിലാ  നെഞ്ചില്‍ തമിഴില്‍ പാടി നീ
അല്ലല്‍ നീക്ക മാട്ടായാ
കണ്ണേ
അല്ലല്‍ നീക്ക മാട്ടായാ”””

 

(തുടരും)

പാട്ട് കേട്ടു കഴിഞ്ഞാല്‍ അടുത്ത പേജ് ഒന്നു നോക്കണേ

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.