അപരാജിതന്‍ -24[Harshan] 11425

തിരികെ വരും വഴി ആദി വിദേശമദ്യഷോപ്പിൽ നിന്നും മൂന്നു ബോട്ടിൽ വിലകൂടിയ വിസ്കി വാങ്ങിയിരുന്നു.
ഒരെണ്ണം മുഴുക്കുടിയനായ പ്രിയ മിത്രം ചുടലയ്ക്ക്.
ചുടലയ്ക്ക് ഉമരി ആണ് പ്രിയമെങ്കിലും അവനും കുടിക്കട്ടെ വിദേശി എന്നുള്ള ആഗ്രഹം കൊണ്ട് വാങ്ങിയതാണ്.
ബാക്കി ശിവശൈലത്തേക്ക് രണ്ടു മുത്തശ്ശന്മാർക്കും പിന്നെ ഉമാദത്തൻ മാമൻ , ബാലവർ അണ്ണൻ , പിന്നെ അവനോടു കമ്പനിയുള്ള ജ്യേഷ്ഠ൯മാർക്കും
പോകുന്ന വഴി അവൻ ശ്‌മശാനത്തിൽ കയറി ചുടലക്ക് ബോട്ടിൽ സമ്മാനിച്ചു.
അത് കഴിഞ്ഞു നേരെ ശിവശൈലത്തേക്ക്

അവൻ അവിടെ എത്തിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു.
പുറത്തു മുത്തശ്ശൻമാരും ഉമാദത്തൻ മാമനും തിണ്ണയിൽ ഇരിക്കുകയായിരുന്നു.
അവൻ അല്പം ജാള്യതയോടെ അവരുടെ അടുത്തേക്ക് ചെന്നു

“വാ ,,,ഇവിടെ ഇരി ” എന്നുപറഞ്ഞു കൊണ്ട് വൈദ്യർ മുത്തശ്ശൻ അവനു ഇരിക്കാനായി സ്ഥലം കൊടുത്തു.
അവൻ ഒരു പുഞ്ചിരിയോടെ അവിടെയിരുന്നു.
“മൊത്തം സർക്കീട്ടാണല്ലോ അറിവഴകാ ” ഉമാദത്തൻ മാമൻ ചോദിച്ചു
“ഒക്കെ പഠിത്തത്തിന്‍റെ ഭാഗമാ,,മാമാ ”
“ഉമാദത്താ ,,താനെന്താ വിചാരിച്ചത് ,, ഈ പഠനം ഒക്കെ വലിയ ബുദ്ധിമുട്ടുള്ള പണിയാ ,,, ”
സ്വാമി മുത്തശ്ശൻ പറഞ്ഞു
“ഞാൻ ഒരു കാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കരുത് ,,,” ആദി അവരോടു പറഞ്ഞു
“ഇല്ലല്ലോ ,,എന്താ കുഞ്ഞേ ” വൈദ്യർ മുത്തശ്ശൻ ചോദിച്ചു
“നമ്മൾ അന്ന് ജീപ്പിൽ പോയപ്പോൾ ,, വൈദ്യർ മുത്തശ്ശൻ ഇടയ്ക്ക് പറഞ്ഞിരുന്നു മദ്യമൊക്കെ കുടിച്ചിട്ട് നാളേറെ ആയി എന്ന് ,, ഞാൻ അതോണ്ട് ഒരു മൂന്നു കുപ്പി വിസ്കി വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട് , നിങ്ങൾക് കുടിക്കാനായി,,, ”
എല്ലാവരും ഒന്നും മിണ്ടാതെ പരസ്പരം നോക്കി.
“അല്ല ,,,ആഗ്രഹമില്ലെങ്കിൽ വേണ്ട ,,ഞാൻ കൊണ്ട് വന്നു എന്നെ ഉള്ളു ,, നിങ്ങൾക് വേണ്ടെങ്കിൽ ഞാൻ കുടിച്ചു തീർത്തോളാ൦ .,..”
“അല്ല ,,അറിവഴകൻ മദ്യപിക്കുമോ ,,, ?” സ്വാമി മുത്തശ്ശൻ ചോദിച്ചു
“ചെറുതായി മുത്തശാ ,,ഇവിടെ നിന്ന് പോകുമ്പോൾ അത് പൂർണ്ണമായും ഉപേക്ഷിക്കും ,,അതുവരെ ഇടയ്ക്കൊരു നേരം പോക്ക് ,,,, ”
അപ്പോളാണ് ശൈലജ അങ്ങോട്ടേക്ക് വന്നത് , അവർക്കുള്ള ചായയുമായി ,,
“എനിക്ക് വേണ്ടാ ശൈലജെ ,,,” ആദി ഒരു തമാശ പറഞ്ഞു
“അതിനു ഇങ്ങേർക്ക് ഇവിടെ ചായ ഇല്ല ”
അതുകേട്ടു ആദി മുഖം ഒന്ന് വാടുന്നതായി അഭിനയിച്ചു
“ഓ ,,ഞാൻ പരദേശിയാണല്ലോ ,,, സോറി എനിക്ക് വേണ്ടാ ,, ശൈലജെ ..”
അവനങ്ങനെ പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖം ഒന്ന് ശോകമായി
“അയ്യോ ,,ഞാൻ,,,അങ്ങനെ പറഞ്ഞതല്ല ,,, ,,” അവൾ ക്ഷമചോദിച്ചു
“ഓ ,,ഇനി പറഞ്ഞിട്ടു ഒരു കാര്യവുമില്ല ,, അപ്പൊ ശരി നിങ്ങള് ചായ കുടിക്ക് ,,”
ആദി കൈയിലെ കവറിൽ നിന്നും ഒരു ബോട്ടിൽ പുറത്തേക്കെടുത്തു
അവരുടെ മുന്നിൽ വെച്ച് തന്നെ അടപ്പു പൊട്ടിച്ചു ഗന്ധം വാസനിച്ചു
“ആഹാ ,,നല്ല സ്വയമ്പൻ സാധനം ,, 12 കൊല്ലം വീപ്പയിൽ നിറച്ചു വെച്ച മുതലാ,,,ഞാൻ ഇത് കുടിക്കട്ടെ ”
എന്നുപറഞ്ഞു കൊണ്ടവൻ കുപ്പിയും കൊണ്ട് എഴുന്നേറ്റു
അപ്പൊ ശരി ,,’ എന്ന് പറഞ്ഞു കൊണ്ട് നടന്നു
അവൻ പോകുന്നത് എല്ലാവരും നോക്കി നിന്നു
ഒരേ സമയം രണ്ടു മുത്തശ്ശന്‍മാരും എഴുന്നേറ്റു
“മോളെ ,,ചായ ഞങ്ങള് പിന്നെ കുടിച്ചോളാ൦ ,,ഞങ്ങള്‍ അറിവഴകന്‍റെ അടുത്തു പോയി അവന് കുറച്ചു ഉപദേശങ്ങള്‍ ഒക്കെ കൊടുത്തു വരാം ,, ഈ പ്രായത്തില്‍ കുടി ഒന്നും നല്ലതല്ല ,,ആരോഗ്യം മോശമാകും ,,”
സ്വാമി മുത്തശ്ശന്‍ പറഞ്ഞു
“നീ വാ വൈദ്യരെ ,,നമുക്കവനെയൊന്നു ശാസിക്കാം ” എന്നു പറഞ്ഞു കൊണ്ട് അവരിരുവരും അങ്ങോട്ടേക്ക് നടന്നു
അതുകണ്ട് ഉമാദത്തനും എഴുന്നേറ്റു
“മോള് ചായ ശംഭുവിനും ശങ്കരനും കൊടുത്തേക്കൂ ,,അച്ഛന്റെ പങ്ക് മോൾ കുടിച്ചോളൂ ”
“അച്ഛനെവിടെ പോണൂ ”
“വെറുതെ ,,ഒന്നവിടെ വരെ ,,ആ അറിവഴകനെ ഒന്നുപദേശിക്കാൻ ,,’
“കള്ളും കുടിച്ചു വീട്ടിലേക്ക് വാ ,,,കാണിച്ചു തരാം ” അവൾ ദേഷ്യത്തോടെ പറഞ്ഞു
ഉമാദത്തൻ ബലവരെ നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ട് നേരെ നടന്നു
ബാലവരും എഴുന്നേറ്റു
“അണ്ണൻ എവിടെ പോണൂ .” ശൈലജ ചോദിച്ചു
“ഞാൻ ഇച്ചിരി പരുത്തികുരു വാങ്ങാൻ മോളെ,സുശീലയോട് പറയല്ലേ “; അദ്ദേഹവും മുന്നോട്ടേക്ക് ഓടി
ശൈലജ ദേഷ്യത്താൽ ചായയും കൊണ്ട് നേരെ വീട്ടിലേക്ക് നടന്നു

ചെന്നപാടെ പിന്നെ രംഗം അങ്ങ് മാറി
അവിടെ നിന്നും എല്ലാവരും കൂടെ കടവിലേക്ക് നടന്നു . കടവിൽ വിറകു കൂട്ടി കത്തിച്ചു
അപ്പോഴേക്കും മൂന്നു നാല് പേര് കൂടെ വന്നു . അവർ വേഗം തന്നെ മരച്ചീനി ഒപ്പിച്ചു കൊണ്ട് വന്നു.
അവിടെ തീയിട്ടു മരച്ചീനി ചുട്ടു . ഒപ്പം കല്ലിൽ ഇടിച്ചുണ്ടാക്കിയ മുളക് ചമ്മന്തിയും
ആദി നിലക്കടല മസാല മുക്കി പൊരിച്ചതും വാങ്ങിയിരുന്നു.എല്ലാവര്ക്കും പ്ലാസ്റ്റിക്ക് ഗ്ലാസ്സിൽ ഓരോ പെഗ് വീതം ഒഴിച്ചു അതിലേക്ക് കടവിൽ നിന്നും വെള്ളം കോരി ഒഴിച്ചു.
ആദി , മുത്തശ്ശൻമാരുടെ ഒപ്പം ഇരുന്നു മദ്യപിച്ചില്ല . പകരം എല്ലാവര്ക്കും ഒഴിച്ച് കൊടുത്തു.
എല്ലാരും ഒരുപാട് സന്തോഷതിലായിരുന്നു
കാലങ്ങൾക്കു ശേഷമാണ് ഇങ്ങനെയൊക്കെ മദ്യപിക്കുന്നത്
അവിടെ പാട്ടും മേളവും ചരിത്ര൦ പറച്ചിലും ഒക്കെയായി എല്ലാവരും ആഘോഷിച്ചു.

<<<<<O>>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.