അപരാജിതന്‍ -24[Harshan] 11427

ആദി വീട്ടിലെത്തിയപ്പോൾ
അവിടെ കസ്തൂരിയും ഗൗരിമോളും തിണ്ണയിൽ ഇരിക്കുകയായിരുന്നു.
അവനെ കണ്ടു അവരെഴുന്നേറ്റു.
“എന്താ ചേച്ചി ,,,?”
കസ്തൂരി ഒരു കവറിൽ നിന്നും ലഡു എടുത്തു അവനെ നേരെ നീട്ടി.
“എന്തിനാ ഇത് ?”
“അനിയാ ഞാനിന്ന് മുതൽ ജോലിക്ക് പോയില്ലേ ,,അതിന്‍റെ ഒരു സന്തോഷത്തിന് ”
അവൻ ഒരു ലഡു അതിൽ നിന്നുമെടുത്തു.
“ജോലി എടുക്കണം അനിയാ ,, അഭിമാനത്തോടെ ജീവിക്കണം , എന്‍റെ കുഞ്ഞിനെ എനിക്കും ഒരു ഡോട്ടർ ആക്കണം ,ഇപ്പോ അതാ മനസ്സിൽ ,,,അതിനുള്ള കരുതലാ ഇനി മുതൽ ”
“ഞാൻ അന്ന് പറഞ്ഞ തയ്യലിന്റെ കാര്യം ഇന്ന് ഫോണിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് , അടുത്ത ആഴ്ച തയ്യൽ മെഷീനുകൾ എവിടെയെത്തും , പഠിപ്പിക്കാനുള്ളവരും വരും ,, പിന്നെ ചേച്ചിക്ക് ഈ വേലയ്ക്കു പോകേണ്ടി വരില്ല ,, നമുക് ഒരു തൊഴിലാളി സംഘവും രെജിസ്റ്റർ ചെയ്യാം ,, ”
അത് കേട്ടപ്പോൾ കസ്തൂരിയ്ക്ക് ഒരുപാട് സന്തോഷമായി.
അവളുടെ കണ്ണുകൾ നിറഞ്ഞു
അത് കണ്ടു ആദിയ്ക്കും ഉള്ളു വിങ്ങി
അവൾ ഗൗരിയേയും കൂട്ടി അവിടെ നിന്നും ഇറങ്ങി
പോകാൻ നേരം
“അനിയാ ,,,,,,,,”
“എന്താ ചേച്ചി ,,,,,,,,?”
“അനിയൻ ഈശ്വരനെ കണ്ടിട്ടുണ്ടോ ,,?”
അവൻ കസ്തൂരി ചേച്ചി എന്താ പറയുന്നത് എന്ന് മനസിലാകാതെ അവരുടെ മുഖത്തേക്ക് നോക്കി നിന്നു
“ഇല്ല,,,,,,,” എന്ന് കൂടെ മറുപടി പറഞ്ഞു
“എന്നാൽ ഞാൻ കണ്ടിട്ട് ,, ഒരുപാടടുത്ത് കണ്ടിട്ടുണ്ടല്ലോ ,,,,ന്റെ മഹാദേവനെ ,,,,,,” അവൾ കൈകൾ കൂപ്പി പറഞ്ഞു

“ആദ്യ൦ എന്റെ മോളുടെ ജീവൻ എനിക്ക് തിരികെ നൽകി , പിന്നെ ഈ ഗ്രാമത്തിനു വേണ്ട നന്മകൾ ചെയ്തു
അതിലുമേറെ ജീവിക്കാൻ ആശ നൽകി ,,,

നീ തന്നെയാ എനിക്കെന്റെ മഹാദേവൻ ,, “

ഒരുപാട് സന്തോഷം കൊണ്ട് വിതുമ്പി കസ്തൂരി അവനോടു തൊഴുകൈകളോടെ പറഞ്ഞു

” നീ തന്നെയാ എനിക്കെന്റെ മഹാദേവൻ ,,

എന്റെ ഈശ്വരൻ “

അവനെന്തു പറയണം എന്നറിയാതെ സ്തബ്ദനായി നിന്നു.

അമ്മ കൈ കൂപ്പി നിൽക്കുന്നത് കണ്ടു ഗൗരിയും അവളുടെ അപ്പുമാമനെ നോക്കി കൈകൾ കൂപ്പി.

“ചേച്ചി ,,ഞാൻ ,,,,,,” അവനൊന്നും പറയാൻ സാധിച്ചില്ല
കണ്ണുകൾ തുടച്ചു കൊണ്ട് ഗൗരിമോളെ കൈ പിടിച്ചു കസ്തൂരി തിരികെ ഗ്രാമത്തിലേക്ക് നടന്നു.
അവന്റെ കാതിൽ അന്നേരം ചുടലയൊരുനാൾ അവനോടു പറഞ്ഞ വാക്കുകളാണ് മുഴങ്ങിയത്

പുണ്യം പിറന്ത പെണ്‍കൊടിയി൯
മകത്തുവമാന കറുപ്പയില്‍
അഞ്ചാകിയ പൂതങ്കളെ
കൊലൈ സെയ്ത് പിറന്തോനെ ,,
മണ്ണിൽ കാൽ വെയ്ത്ത സിവനേ

<<<<O>>>>

 

 

 

 

 

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.