അപരാജിതന്‍ -24[Harshan] 11425

ദേവർമഠത്തിൽ

വൈകീട്ട് ഒരു നാലുമണിയോടെ അവരുടെ കുടുംബ ജ്യോല്സ്യനായ ഉദയഭാസ്കരൻ ഫോൺ ചെയ്തിരുന്നു.പാർവതിയെയും കൊണ്ട് അയാളുടെ വീട് വരെ ഒന്ന് ചെല്ലുവാനായി.
അതിനാൽ , ഭുവനേശ്വരി ദേവി പാർവ്വതിയെയും കൂട്ടി ഉദയഭാസ്കരന്റെ വീട്ടിലേക്ക് തിരിച്ചു
വാഹനമോടിച്ചിരുന്നത് ശ്യാമായിരുന്നു.
പോകും വഴി
“എന്തിനാ മുത്തശ്ശി , പെട്ടെന്ന് കാണണമെന്ന് പറഞ്ഞത് ?” ശ്യാം ചോദിച്ചു
“മോനെ ,, അറിയില്ല ,, അത്യാവശ്യമായ ചില സംഗതികൾ സംസാരിയ്ക്കാനുണ്ടെന്ന് മാത്രമാണ് ഉദയഭാസ്കരൻ പറഞ്ഞത് ” ഭുവനേശ്വരി ദേവി പറഞ്ഞു
“ഇന്ന് തന്നെ കാണണമെന്നുണ്ടായിരുന്നോ , മുത്തശ്ശി നാളെ ആയാലും മതിയായിരുന്നല്ലോ ” പാർവതി പറഞ്ഞു
“മക്കളെ , നിങ്ങൾക്കറിയാഞ്ഞിട്ടാ , ഉദയഭാസ്കരൻ എന്നാൽ സിദ്ധികൾ നേടിയ മഹദ്വ്യക്തിയാ , കവടിപലക പോലും വേണ്ട അദ്ദേഹത്തിന് പ്രശനം കാണാൻ ,, അത്രക്കും അനുഗ്രഹം നേടിയ വ്യക്തിയാ ,,അറിവുള്ളവർ പറയുമ്പോൾ നമ്മൾ അത് കേൾക്കണം ,,മോളെയും കൊണ്ട് ചെല്ലാനല്ലേ പറഞ്ഞത് , അതായതു മോളുമായി ബന്ധമുള്ള അത്യാവശ്യ കാര്യമായിരിക്കും ,,,മോളുടെ ദോഷങ്ങൾ മാറാനായിയല്ലേ നിങ്ങൾ സകുടുംബം ഇങ്ങോട്ട് വന്നത് ,,അപ്പോൾ അദ്ദേഹം എന്ത് പറഞ്ഞോ അത് നമ്മൾ കേൾക്കണം ”
ഇരുവരും അതുകേട്ടു തലയാട്ടി
ഭുവനേശ്വരി ദേവി ശ്യാമിന് വഴി പറഞ്ഞു കൊടുത്തു.
ഒടുവിൽ അവർ ജ്യോൽസ്യൻ ഉദയഭാസ്കരന്റെ വീട്ടിലെത്തി
ശ്യാം പുറത്തു കാർ പാർക്ക് ചെയ്തു
മൂവരും പുറത്തേക്കിറങ്ങി
“വരൂ ,,,വരൂ ,,,,,ഞാൻ കാത്തിരിക്കായിരുന്നു ” എന്ന് പറഞ്ഞു കൊണ്ട് പൂമുഖത്തു ഇരിക്കുകയായിരുന്ന ഉദയ ഭാസ്കരൻ എഴുന്നേറ്റുവന്നു അവരെ ഉള്ളിലേക്ക് ആനയിച്ചു.
ഭുവനേശ്വരി ദേവി അയാളെ തൊഴുതു
ശ്യാമിനോടും പാർവ്വതിയോടും അയാളുടെ കാൽ തൊട്ടു വന്ദിക്കുവാനായി അവർ പറഞ്ഞു
അവർ ഇരുവരും അയാളുടെ കാൽ തൊട്ടു വന്ദിച്ചു
“നല്ലതേ വരൂ ” എന്ന അനുഗ്രഹവാക്ക് ചൊല്ലി അയാൾ അവരെ അകത്തേക്ക് ക്ഷണിച്ചു.

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.