അപരാജിതന്‍ -24[Harshan] 11425

Views : 1031754

അപരാജിതന്‍

24

ഓം

ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം

ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

शिवोहं

ഇന്ന് കന്യയിലെ ആർദ്ര നക്ഷത്രം
(കന്നി മാസത്തിലെ തിരുവാതിര നാൾ )
         അപരാജിതനായ ആദിശങ്കരനെന്ന രുദ്രതേജൻ ലക്ഷ്മിയമ്മയുടെ ഉദരത്തിൽ നിന്നും മണ്ണിൽ പിറന്നു വീണ
സുദിനം..


പ്രിയപ്പെട്ട അപ്പുവിന് ഒത്തിരി സ്നേഹത്തോടെ
ഒരായിരം ജന്മദിനാശംസകൾ.

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

അഞ്ചു മാസത്തെ ഇടവേള എഴുതിയുണ്ടാക്കാനായി വന്നതിനാൽ പലർക്കും വായനയുടെ ഒഴുക്ക് നഷ്ടമായിട്ടുണ്ടാകും. അങ്ങനെയുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന അപരാജിതൻ- സംഗ്രഹം വായിച്ചിട്ടു കഥയിലേക്ക് കടക്കുക.

ലിങ്ക് താഴെ

https://kadhakal.com/%e0%b4%85%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%bb-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b8%e0%b4%82%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%82/

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

അറിവിലേക്ക് 

ഇതുവരെ 24 മുതല്‍ 30 വരെ  7 ചാപ്റ്ററുകൾ എഴുതി കഴിഞ്ഞിട്ടുണ്ട്.
ആകെ അഞ്ഞൂറ് പേജുള്ള 7 പാർട്ടുകൾ ഉള്ള ഭാഗം ആണ് ഇന്ന് പബ്ലിഷ് ചെയ്യേണ്ടിയിരുന്നതെങ്കിലും ഉദ്ദേശിച്ച എൻഡിങ് എത്താത്തതിനാൽ ഇനിയും 150 പേജുകൾ കൂടെ എഴുതേണ്ടതിനാലും എഴുതിയത് എഡിറ്റിങ് ചെയ്യാനും അനുയോജ്യമായ ചിത്രങ്ങൾ സംഗീതം ഒക്കെ കണ്ടു പിടിച്ചു എഡിറ്റ് ചെയ്തു സന്നിവേശിപ്പിക്കേണ്ടതിനാലും ഒക്കെയുള്ള സൗകര്യ൦ മുൻനിർത്തി ഓരോ പാർട്ട് വീതം 3 -4 ദിവസ ഇടവേളകളിൽ പബ്ലിഷ് ചെയ്യുന്നതാണ്.

എഴുതുന്ന അത്രയു൦ ദുഷ്കരമല്ല ഒരു കാത്തിരിപ്പും.വായനക്കാരൻറെ പ്രതീക്ഷകളല്ല എഴുതുന്നവൻറെ സങ്കല്പങ്ങളാണ് എഴുത്തിൽ പ്രധാനം, അത് നല്ലതായാലും മോശമായാലും.

കഥയുടെ ഓരോ സന്ദർഭവും എന്താണോ ആവശ്യപ്പെടുന്നത് , മാസ്സ് വേണ്ടയിടത്ത് മാസ്സ് തന്നെയുണ്ടാകും. ഈ ഭാഗം ഒരു മാസ്സ് ആക്ഷൻ സീക്വൻസ് അല്ല എന്ന് വായിച്ചു നിരാശപെടാതെയിരി ക്കാൻ വേണ്ടി ആദ്യമേ അറിയിക്കുന്നു, ഇനി മാസ്സ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒക്ടോബറിൽ എട്ടു ഭാഗങ്ങളും ഇട്ടതിന് ശേഷം വായിക്കുക. 

അഞ്ചു മാസത്തെ ഗ്യാപ്പ് വന്നത്.

2019 ഏപ്രിൽ മുതൽ വായിച്ചു കൊണ്ടിരിക്കുന്ന  ഒട്ടുമിക്കവർക്കും അറിയാവുന്നതായിരിക്കും  .ആദ്യം മൂന്നു ദിവസ ഇടവേളകളിൽ ആയിരുന്നു പിന്നെ ഒരു ആഴ്‌ച ആയി പിന്നെ രണ്ടു ആഴ്ച ആയി പിന്നെ ഒരു മാസമായി. ആദ്യ൦ അഞ്ചു പേജുകൾ ആയിരുന്നത് പിന്നീട് ഓരോ മാസവും 100 -130 പേജുകൾ ആയി.
പോകെ പോകെ കഥയുടെ ആഴവും കൂടി.

മുൻപ് എഴുതാൻ ആവോളം സമയമുണ്ടായിരുന്നു , ഇപ്പോൾ അതുമില്ല,അധിക സമയ ജോലി അതിൻറേതായ സമ്മർദ്ദം, പഠന൦ ,യാത്ര, കുടുംബ കാര്യങ്ങൾ , ബാധ്യതകൾ സമയമുണ്ടായിട്ടു മാത്രം കാര്യമില്ലല്ലോ, എഴുതാനുള്ള ഒരു മൂഡ് കൂടെ വേണമല്ലോ, അതും ഇപ്പോ പഴയ പോലെയില്ല, ഇന്നേക്ക് രണ്ടരവർഷം ആയി അപരാജിതൻ തുടങ്ങിയിട്ട്. വലിച്ചു നീട്ടി കൊണ്ട് പോകുന്നതല്ല എഴുതുമ്പോ ഓരോന്നായി വന്നു പോകുന്നതാണ്. രണ്ടരകൊല്ലമായി ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള  വായനക്കാർ എല്ലാരോടും  നന്ദി മാത്രം. 

എത്രയും പെട്ടെന്ന് തന്നെ ഇത്  അവസാനിപ്പിക്കേണ്ട സമയമായി, അതുകൊണ്ട് ഒക്ടോബറിൽ പബ്ലിഷ് ചെയുന്ന എല്ലാ ഭാഗങ്ങളും അപരാജിതന്റെ 500 -600 പേജുള്ള സെക്കൻഡ് ലാസ്റ്റ് ഭാഗമായി കരുതുക.ഡിസംബറോടെ ക്ളൈമാക്സ് എത്തിക്കാനാണ് ആഗ്രഹിക്കുന്നത്. 

മറ്റൊരു പ്രധാന കാര്യം :

തന്ത്രമാർഗ്ഗത്തിലും കൗളമാർഗ്ഗത്തിലും രതിയ്ക്ക് അതീവപ്രാധാന്യമുണ്ട്  സംസാരദുഖങ്ങളിൽ നിന്നുമുള്ള വിമോചനവും പലവിധ മോക്ഷമാർഗ്ഗങ്ങളിൽ ഒന്നുമാണ് രതി. 

സന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും അനുസൃതമായി ചില ഭാഗങ്ങളിൽ രതിയും  ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ഒഴിവാക്കേണ്ടവർക്ക് ഒഴിവാക്കി വായിക്കാം.

അതുപോലെ ഒരപേക്ഷ കൂടെ.

ഈ കഥയിൽ എങ്ങനെയോ ശിവ സങ്കൽപം വന്നു കൂടി , അതിനി മാറ്റാനും ഒക്കില്ല ,ഭക്തിയ്ക്ക് ഒരുപാട് പ്രധാന്യം ഇതിലുണ്ട് , അതുകൊണ്ടു ഒരു ഭക്തി സീരിയൽ പോലെ ഒക്കെ ഒരു ഒഴുക്ക് തോന്നിയാൽ അതൊരു ബോർ ആയി തോന്നിതുടങ്ങിയാൽ ദയവ് ചെയ്തു ഇവിടെ കൊണ്ട് വായനയെ നിർത്തുക.നിങ്ങൾക്കും ഒരു ചടപ്പ് ആകില്ല.

എനിക്ക് വലുത് ശിവനും ശക്തിയുമാണ്,,,

എന്റെ ചിന്തകളിലും അക്ഷരങ്ങളിലും അതെ ഉണ്ടാകൂ
ഞാൻ ഞാൻ ഇങ്ങനെയെ എഴുതൂ,,

ശിവാനുഗ്രഹം നിറഞ്ഞയൊരു അപരാജിതമാസം ആശംസിക്കുന്നു.

 

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

Birthday greeting gifted by :Sudheesh

Recent Stories

The Author

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com