അപരാജിതന്‍ -24[Harshan] 11425

അപ്പോളേക്കും മറ്റു കങ്കാണികൾ അങ്ങോട്ടേക്ക് ഓടി വന്നു
അവർ തോളിൽ തൂക്കിയിട്ടിരുന്ന തോക്ക് എടുത്തു പലവട്ടം മുകളിലേക്ക് വെടിവെച്ചു
പലയിടങ്ങളിലായി നിൽക്കുന്നവർക്ക് വെടി ശബ്ദത്തിലൂടെ സന്ദേശം അയച്ചതായിരുന്നു.

അന്നേരം
ആ പാറയ്ക്കു കീഴെ നിന്നും മാറി കിഴക്കോട്ടു ആരും കാണാതെ വേഗത്തിൽ ഓടുകയായിരുന്നു
അപ്പോളാണ് വെടി ശബ്ദം കേട്ടത്
അവനു മനസിലായി താൻ രക്ഷപെടാൻ നോക്കിയത് അവിടെയറിഞ്ഞു എന്ന്.അവൻ ഭയന്നു വിറച്ചു
ഇല്ല ഇനി എങ്ങനെയെങ്കിലും രക്ഷപെട്ടെ മതിയാകൂ എന്നവന് ബോധ്യം വന്നു
അവൻ ആരും കാണാതെ ശക്തിയിൽ മുന്നോട്ടേക്ക് ഓടി ഓടിയോടി അവൻ അണച്ച് കൊണ്ടിരുന്നു
പെട്ടെന്നാണ്
എവിടെ നിന്നോ ശക്തിയിൽ അവന്‍റെ താടി ഭാഗത്ത് ശക്തമായി ഒരു മർദ്ദനം ഏറ്റത് .
അതിന്റെ ഫലമായി കപിലൻ പിന്നിലേ പാറക്കൂട്ടങ്ങളിലേക്ക് തെറിച്ചു പുറമിടിച്ചു വീണു.
അവൻ എഴുന്നെല്കാനാകാതെ ആ കിടപ്പിൽ കൈകൾ കൂപ്പി കേണു.

പരമ൯ കങ്കാണി

ഖനി മുതലാളിയായ തലൈവാരി ചൊല്ലടങ്കന്‍റെ ക്രൂരനായ കങ്കാണി.
ബൂട്ട് ഇട്ട കാലുകൊണ്ട് ശക്തിയിൽ മണ്ണിൽ ചവിട്ടി അയാൾ അവനു നേരെ നടന്നു
“വേണ്ടാ ,,അയ്യാ ,,,വേണ്ടാ അയ്യാ ,,വിട്ടിടുങ്കോ അയ്യാ ” എന്നവൻ കൈ കൂപ്പി കരഞ്ഞു പറഞ്ഞു
അയാളുടെ മുഖത്തു ക്രൗര്യതയോടെ ഒരു പുഞ്ചിരി വിടർന്നു
കിടക്കുന്ന അവനു സമീപം വന്നു നിന്നു
“നായെ ഇങ്കെയിരുന്ത് തപ്പിക്ക മുയർച്ചിട്ടിർകള ”
ആ തോക്കുകൊണ്ട് പരമന്‍ കങ്കാണി അവനെ പൊതിരെ തല്ലി.
അമ്മേയെന്ന് വിളിച്ച്കൊണ്ടവന്‍ അലറിക്കരഞ്ഞുകൊണ്ടിരുന്നു.
കൈകൾ കൂപ്പി ഉപദ്രവിക്കല്ലേ എന്നവനപേക്ഷിച്ചപ്പോള്‍ പരമൻ തോക്കെടുത്ത് അവന്റെ നെറ്റിക്ക് നേരെ ചൂണ്ടി.
“വേണ്ടയ്യാ ,,വേണ്ടയ്യാ ” അവൻ കരഞ്ഞു പറഞ്ഞു
അത് ഗൗനിക്കാതെ പരമ൯ പൊട്ടിച്ചിരിച്ചുകൊണ്ടു മാനത്തേക്ക് നോക്കി
അയാളുടെ വിരൽ കാഞ്ചിയിലമർന്നു,
വെടി ശബ്ദം മുഴങ്ങി
“അമ്മാ ,,,,,,,,,,,,,,” എന്നുള്ള കപിലന്‍റെ ആർത്തനാദo പാറക്കെട്ടുകളിൽ പ്രതിധ്വനിച്ചു.

<<<<<<O>>>>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.