അപരാജിതന്‍ -24[Harshan] 11425

“ശങ്കരാ ,,, നിന്റേത് ജീവശരീരമാണ് ..ജീവശരീരത്തിനു സ്ഥൂലാവസ്ഥയാണ് ,,അതിനു കാലമാനപരിമിതികൾ ഉണ്ട് ,”
“അപ്പോൾ നിന്റെയോ ,,?”
“ശങ്കരാ ,,ഞാൻ സൂക്ഷ്മശരീരമാണ് ,, എനിക്ക് ജീവശരീരമില്ല ,, അതുകൊണ്ടുതന്നെ പരിമിതികളുമില്ല”
“എനിക്ക് കുറച്ചൂടെ വ്യക്തമായി പറഞ്ഞു താ തേന്മൊഴി ,, ” ആദി പരാതി പറഞ്ഞു
“ശങ്കരാ ,,ഞാൻ കൂടുതൽ പറഞ്ഞു നിനക്ക് ആശയകുഴപ്പം ഉണ്ടാക്കുന്നില്ല ,, ഏറ്റവും ലളിതമായി പറഞ്ഞാൽ
പഞ്ചഭൂതങ്ങൾ കൊണ്ടാണ് എല്ലാം നിർമ്മിതികളും എന്ന് നിനക്കറിയാമല്ലോ , ആ പഞ്ചഭൂതങ്ങൾക്ക് രണ്ടു പ്രകൃതി കളുണ്ട് സ്ഥൂല പ്രകൃതിയും സൂക്ഷ്മപ്രകൃതിയും , സ്ഥൂലം എന്നത് തൊട്ടറിയാവുന്നതാണ് സൂക്ഷ്മ പ്രകൃതി എന്നാൽ അത് ചൈതന്യമോ ഊർജ്ജനിലയോ ഒക്കെയാണ്. അതിനെ തൊട്ടറിയാൻ സാധിക്കില്ല , ഇനി മനുഷ്യന്‍റെ ശരീരം സ്തൂലമാണ് , അവനിലെ സൂക്ഷ്മരുപം അവന്റെയുള്ളിലെ ആത്മാവിനോട് ചേർന്നാണ് നിലനിൽക്കുന്നതും, നീ സ്ഥൂലരുപത്തിലുള്ള ശരീരമാണ് ഞാൻ സൂക്ഷ്മശരീരവും എനിക്ക് പരിമിതികളില്ല ”
ആദി എല്ലാം കേട്ടിരുന്നു എന്നിട്ട് ചോദിച്ചു
“നീ പറയുന്നത് അസ്ട്രല്‍ ബോഡിയെ കുറിച്ചാണോ , ഏതറിയല്‍ ബോഡി “
“അതേ ശങ്കരാ “
“അപ്പോൾ ഞാൻ നീ പറയുന്ന പോലെ സൂക്ഷ്മശരീരം ആയിരുന്നെങ്കിൽ ?”
പിന്നെ നിന്‍റെയീ ശരീരത്തിന് നിലനിൽപ്പുണ്ടാകില്ല ,, നിനക്ക് സ്ഥലകാല മാന പരിമിതികൾ ഉണ്ടാകില്ല , നിനക്ക് എവിടെയും പോകാം , ഏതു കാലത്തിലും സഞ്ചരിക്കാം ,, ഏതു മാനങ്ങളിലേക്കും പോകാം ,, ”
അതുകേട്ടു ആദിക്ക് അത്ഭുതമായി
“എങ്കിൽ എന്റെ ഭാവിയിലേക്ക് നിനക്ക് പോകാൻ സാധിക്കുമോ ..അത് കാണാൻ സാധിക്കുമോ ?”
“ഉവ്വ്,, അതും സാധിക്കും ,, ഒരു നീണ്ട ക്യാൻവാസിൽ വരച്ചു വച്ച ചിത്രം പോലെ നിന്റെ ജീവിതത്തെ അപ്പാടെ കാണാൻ സാധിക്കും ,, ”
“എങ്കിൽ അത് നോക്കിയിട്ടു എല്ലാം എനിക്ക് പറഞ്ഞു താ ”
“ഇല്ല ,,,അങ്ങനെ പറയാൻ പാടില്ല ,,അതാണ് സൂക്ഷ്‌മശരീരങ്ങൾ ഉള്ളവർ പാലിക്കേണ്ടതായ അലിഖിത നിയമം , അത് പാലിക്കാതിരിക്കാൻ സാധിക്കില്ല ശങ്കരാ ,,,”
“കൊള്ളാം ,,,ഇന്റെസ്റ്റിംഗ് ആണല്ലോ ,, തേന്മൊഴി ,, “എങ്കിൽ ചുടലയ്ക്ക് ശരീരമുണ്ടല്ലോ , പക്ഷെ അവനെല്ലാം വിശിഷ്ട ദൃഷ്ടിയിൽ അറിയുന്നു കാണുന്നു , അതോ?”
“ചുടല സ്ഥൂലശരീരിയാണെങ്കിലും ഉപാസനയുടെ ഫലമായി ആ സ്ഥൂലശരീരത്തിൽ കുടികൊള്ളുന്ന സൂക്ഷ്മ തത്വത്തെ ഉന്നത ഊർജനിലകളിലേക്കുയർത്തി ,, അതിന്‍റെ ഫലമായി വിശിഷ്ടമായ പല കഴിവുകളും ചുടലയ്ക്കുമുണ്ട് ”
എല്ലാം വിസ്മയഭാവത്തോടെ ആദി സശ്രദ്ധം കേട്ടിരുന്നു
പിന്നെ കുറെ നേരം കണ്ണുകളടച്ചിരുന്നു

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.