അപരാജിതന്‍ -24[Harshan] 11425

കൊയിലാഗനി

സൂര്യാസ്തമയത്തിനു ശേഷം
യുവാക്കളെ പാർപ്പിച്ചിരിക്കുന്ന ഷീറ്റ് കൊണ്ടുള്ള ടെന്റിനു സമീപമായി തീ കത്തിച്ചു അതിൽ മാനിറച്ചി രണ്ടു വടിയിൽ ബന്ധിച്ചു ചുറ്റിച്ചു പൊള്ളിക്കുകയായിരുന്നു കങ്കാണികൾ.
മലനിരകളിലൂടെയുള്ള പൊട്ടിപൊളിഞ്ഞ റോഡിലൂടെ രണ്ടു ജീപ്പുകൾ വന്നു കൊണ്ടിരുന്നു.
മുന്നിലെ ജീപ്പിന്റെ ബോണറ്റിൽ ഒരു പുലിയുടെ കൊച്ചു വെങ്കലരൂപം ഉറപ്പിച്ചിട്ടുണ്ട്.
കൊയിലഗനിയുടെ ഉള്ളിലേക്ക് ആ ജീപ്പുകൾ പ്രവേശിച്ചു.
മുൻ സീറ്റിൽ നിന്നും വെളുത്ത ഷർട്ടും പാന്റും വെളുത്ത ഷൂസും അണിഞ്ഞു ഒരാൾ പുറത്തേക്കിറങ്ങി.
അയാളുടെ ഇരു കൈകളിലും സ്വർണ്ണ ചെയിനുകളും കഴുത്തിൽ പുലിനഖം കെട്ടിയ വലിയ മാലയും
അത് തലൈവാരി ചൊല്ലടങ്കനായിരുന്നു.

കങ്കാണികൾ അതുകണ്ടു എഴുന്നേറ്റ് അയാളുടെ സമീപത്തേക്ക് വന്നു കൈകൾ കൂപ്പി
ഭവ്യതയോടെ അയാളെ ക്ഷണിച്ചു . ഒരു കസേര അവിടെ കൊണ്ട് വന്നിട്ടു
കങ്കാണികളിൽ ഒരാൾ ആ കസേര തുടച്ചു.അയാൾ അതിൽ വന്നിരുന്നു
കൂട്ടാളിയുടെ നേരെ കൈ നീട്ടി കൂട്ടാളി പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുത്ത് അതിൽ നിന്നും ഒരു സിഗരറ്റ് അയാളുടെ കൈയിൽ കൊടുത്തു
അയാളത് വാങ്ങി ചുണ്ടിൽ തിരുകി
വലതു വശത്തു നിന്നയാൾ ആ സിഗരറ്റ് , ലൈറ്റർ കൊണ്ട് കത്തിച്ചു കൊടുത്തു
നല്ലപോലെ പുകയെടുത്ത് പുറത്തേക്ക് വിട്ട അയാൾ പരമനെ നോക്കി

“പരമാ ,,എങ്കെ അന്ത നായി ?” അയാൾ ഉറക്കെ ചോദിച്ചു.
പരമൻ അതുകേട്ടു ഇടതു വശത്തുള്ള ഒരു ടെന്റിലേക്ക് ഓടിപോയി
അവിടെ നിന്നും കപിലന്‍റെ വലത്തേ കൈയിൽ പിടിച്ചു കൽക്കരി കഷ്ണങ്ങൾ വീണ മണ്ണിലൂടെ വലിച്ചുരച്ചു കൊണ്ടുവന്നു അയാളുടെ മുന്നിലേക്കിട്ടു.
നല്ലപോലെ അവനെ മർദിച്ചു തളർത്തിയിരുന്നു
മുഖത്തും ദേഹത്തുമൊക്കെ രക്തം ഒഴുകി ഉണങ്ങി പിടിച്ചിരുന്നു .

“നായെ ,,,എന്തിരെടാ ” എന്ന് പറഞ്ഞു കൊണ്ട് കപിലന്റെ നടുവിൽ തോക്കിന്‍റെ പാത്തികൊണ്ടു പരമൻ ആഞ്ഞുപ്രഹരിച്ചു
“അമ്മാ ,,,,” എന്ന് വിളിച്ചുകൊണ്ടു അവൻ പാതി കണ്ണുകൾ തുറന്നു.
അത് കണ്ടു അയാൾ പൊട്ടി ചിരിച്ചു
അയാൾ അവന്റെ മുഖത്തേക്ക് പുകയൂതി

“മവനെ ,,,തപ്പിക്ക പാർത്തിയാ? ”
അവൻ ഭയത്തോടെ മൂളി
അതുകേട്ടു അയാൾ വീണ്ടും ഉറക്കെ ഉറക്കെ ചിരിച്ചു
“തപ്പ് ,,,പെരിയ തപ്പ് ,,,തമ്പി ,,പെരിയ തപ്പ് ,,,ഇത് ,,ഇന്ത തലൈവാരി ചൊല്ലടങ്കനോടെ ഒലകം ,,ഇന്ത
ഒലകത്തുക്ക് നാനെ പെരിയ നായകൻ …. അപ്പൊ ഇന്ത മാതിരി തപ്പാന നിനൈപ്പ് ഒൻ മൂളയിലേ വരവേ കൂടാത് …”

“മന്നിച്ചിടുങ്കോ അയ്യാ ,,,,” എന്ന് ക്ഷീണിതനായ അവൻ അപേക്ഷിച്ചു

കൂട്ടാളി അയാൾക്ക് ഒരു ഗ്ലാസിൽ മദ്യവും മനിറച്ചിയുടെ കഷ്ണം ഉപ്പും മുളകും ഇട്ടതും നൽകി
അയാൾ മാനിറച്ചി കഴിച്ചു കൊണ്ട് ആ മദ്യം കുടിച്ചിറക്കി

“പരമാ ,,,,,,”
“എന്നാ അയ്യാ ” പരമ൯ വിളികേട്ടു.
“ഇന്ത നായിക്ക് നല്ലാ കത്തികൊടുക്കേൻടാ ,,, നല്ല മാതിരി ”
അയാൾ കാൽ കൊണ്ട് കപിലന്റെ തോളിൽ ആഞ്ഞു ചവിട്ടി
കപിലന്‍റെ നിലവിളി ഉയർന്നു

പരമനും മറ്റു രണ്ടു പേരും കൂടെ കപിലനെ വലിച്ചു മാനെ ചുടുന്ന ഇടത്തു കൊണ്ട് പോയി
അവിടെ തീയിൽ കൽക്കരി ഇട്ടു കൊണ്ട് തീ കൂട്ടി
അവനെ മുറുകെ പിടിച്ചു കൊണ്ട് അവന്റെ വലത്തേ കാൽപാദ൦ പരമൻ കത്തുന്ന തീയിലേക്ക് വെച്ച് കാലിനു മീതെ കൽക്കരി കൂട്ടി

കപില൯ , അമ്മയെ വിളിച്ചു കൊണ്ട് അലറി കരഞ്ഞു.
കൊടും ചുട്ടു നീറ്റലിൽ അവൻ കുതറി മാറാൻ നോക്കിയെങ്കിലും കങ്കാണികളുടെ മുറുകെയുള്ള പിടിത്തത്തിൽ അവനു അതിനു സാധിക്കാതെ മരണപരാക്രമത്തോടെ അലറി കരഞ്ഞുകൊണ്ടേയിരുന്നു.

അവന്‍റെ കരച്ചിൽ കേട്ട് സൂലിയും ഐങ്കരനും “കപിലാ ” എന്ന് വിളിച്ചു ടെന്റിൽ നിന്നും ഇറങ്ങാൻ നോക്കിയപ്പോൾ കങ്കാണികൾ അവരെ തടഞ്ഞു , ഭയത്തോടെ അവർ ടെന്റിൽ പോയിരിക്കേണ്ടി വന്നു

“അമ്മാ ,,,,,” എന്നുള്ള ആർത്തനാദം കേട്ട് ചൊല്ലടങ്കനും കങ്കാണികളും അവിടെ ആഘോഷപ്പൂർവം മദ്ധ്യം സേവിച്ചു കൊണ്ടിരുന്നു.
തളർന്നു വീണപ്പോൾ അവനെ തീയിൽ നിന്നും കാലു മാറ്റി വലിച്ചിഴച്ചു ആ ടെന്റിൽ മറ്റുള്ളവരോടൊപ്പം ഇട്ടു.

സൂലിയും ഐങ്കരനും ബോധം കെട്ടു വീണ കപിലനെ പലയാവർത്തി വിളിച്ചു നോക്കിയെങ്കിലും അവൻ ഉണർന്നില്ല , അവർ അവന്റെ പൊള്ളിയ വലംകാലിൽ കുറെ വെള്ളം എടുത്തു ഒഴിച്ച് ചൂട് കുറച്ചു .
അവൻ അപ്പോളും അബോധാവസ്ഥയിലായിരുന്നു.

<<<<O>>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.