അപരാജിതന്‍ -24[Harshan] 11427

അത്രയും പറഞ്ഞുകൊണ്ട് ബാലു അവസാനിപ്പിച്ചു.
മനു എന്നും പഴയ പടി അത്ഭുതാവഹഭാവത്തോടെ എല്ലാം കാതിലൂടെ കേട്ട് ഉൾക്കണ്ണിലൂടെ കണ്ടുകൊണ്ട് ആനന്ദനിർവൃതിയോടെ ഇരിക്കുകയായിരുന്നു.
ബാലു തൊണ്ട വേദന ഉള്ളതിനാൽ അല്‍പ്പം വെള്ളമെടുത്ത് കുടിച്ചു
“ഒരു കാപ്പി പറയട്ടെ ബാലുച്ചേട്ടാ ” സ്വപ്നവസ്ഥയിൽ നിന്നുമുണർന്ന മനു ബാലുവിനോട് ചോദിച്ചു.
ബാലു സമ്മതം പറഞ്ഞതിനാൽ മനു വേഗം ഫോണെടുത്ത് റിസപ്‌ഷനിൽ വിളിച്ചു രണ്ടു കാപ്പി ഓർഡർ ചെയ്തു.
ബാലു എഴുന്നേറ്റു വാഷ്‌റൂമിൽ പോയി തിരികെ വന്നു.
നല്ല ക്ഷീണമുണ്ടായിരുന്നു ബാലുവിന്.
ബാലുവിന്‍റെ ആ ക്ഷീണിതമായ രുപം മനുവിന് ഒരു തീരാനോവ് തന്നെയാണ് നൽകിയിരുന്നത്.
അന്നേരമാണ് മനുവിന്‍റെ ഫോൺ റിങ് ചെയ്തത്.
ബാലു ടേബിളിൽ നിന്നും ഫോണെടുത്ത് മനുവിന് കൊടുത്തു ഒപ്പം ഒന്ന് പുഞ്ചിരിച്ചു
അവൻ ഫോൺ നോക്കിയപ്പോൾ അനുപമയായിരുന്നു.
അവനും മുഖം നാണം കൊണ്ട് ചുവന്നു.
അവൻ ഫോൺ അറ്റൻഡ് ചെയ്തു അനുപമയോട് സംസാരിച്ചു
അനുപമ മനുവിനോട് , ബാലുവേട്ടനോട് സംസാരിക്കണമെന്ന് മോഹം പറഞ്ഞു.
അവനതു കേട്ട് “ഇപ്പോ കൊടുക്കാമെന്നു പറഞ്ഞു കൊണ്ട് ഫോൺ ബാലുവിന് നേരെ നീട്ടി .
ബാലു വേണ്ട എന്ന് പറഞ്ഞെങ്കിലും അവന്‍റെ നിർബന്ധത്തിനു വഴങ്ങി തന്‍റെ ശോഷിച്ച കൈകൾ കൊണ്ട് ഫോൺ വാങ്ങി ചെവിയോട് ചേർത്ത് കൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നു.
“ഏട്ടാ ,,,,,,,,,,” ആർദ്രമായ വിളി അപ്പുറത്തു നിന്നും മുഴങ്ങി
“അനുവാ ഏട്ടാ ” ആ വാക്കുകളിലും ഏട്ടാ എന്നുള്ള വിളിയിലും ഒരു കൂടപ്പിറപ്പിന്‍റെ സ്നേഹവും ആകുലതകളും എല്ലാം നിറഞ്ഞിരുന്നു
അവനതു കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു
“ഏട്ടന് ,,സുഖാണോ ?”
“ആ ,,,ആ ,,,മോളെ ,,,” നേർത്ത ക്ഷീണിതമായ ശബ്ദത്തോടെ ബാലു മറുപടിപറഞ്ഞു.
“വയ്യായ്കയിപ്പോ എങ്ങനെയുണ്ട് ഏട്ടാ ,,,മരുന്നൊക്കെ മുടങ്ങാതെ കഴിക്കണെ ”
അവനൊന്നും പറയാൻ സാധിച്ചില്ല
“എന്നും ഞാൻ ഏട്ടന് ഒന്നും വരുത്തരുതേയെന്ന് മഹാദേവനോട് പ്രാര്‍ത്ഥിക്കുന്നുണ്ട് , , ”
“ഹമ് ….മോളെ ,,,,” അവൻ അവളെ വിളിച്ചു
“എന്തോ ,,,?”
“സുഖമല്ലേ മോൾക്ക് ,,,?”
“അതെ ഏട്ടാ .. സുഖമാണ് “
“ഒരുപാട് സന്തോഷം എന്നെ ,ഓർക്കുന്നുണ്ടല്ലോ , ” ബാലു ഉള്ളുകുഴിഞ്ഞ കണ്ണുകൾ തിരുമ്മികൊണ്ട് പറഞ്ഞു
“ഓർക്കാതെ പിന്നെ ,, എന്റെ ഏട്ടനല്ലേ ,,,”
“എന്നെ കണ്ടിട്ട് കൂടെയില്ലല്ലോ ”
“അതിനെന്താ ,,കാണാമറയത്തുള്ള എന്‍റെ ഏട്ടനല്ലേ ,,”
അതുകേട്ടപോൾ അവന്‍റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു
അവൻ ഒരു മൂളൽ മാത്രം സമ്മാനിച്ചു.
‘മനുവേട്ടന്‍റെ കൈയിൽ ഒരു ഫോട്ടോ കൊടുത്തു വിടാമോ ഏട്ടാ ..എനിക്കൊന്നും കാണണമെന്നുണ്ട് ”
“അതൊന്നും വേണ്ട മോളെ ,, ഇപ്പോഴത്തെ മുഖം ഒന്നും കണ്ടാൽ ശരിയാവില്ല ,,അസുഖമൊക്കെ മാറിയിട്ട് നല്ല ഫോട്ടോ കൊടുത്തു വിടാം ”
“അത് മതി ,,,” അവൾ സന്തോഷത്തോടെ മറുപടി പറഞ്ഞു
അല്പം നേരം കൂടെ സംസാരിച്ചുകൊണ്ട് അവർ ഫോൺ വെച്ചു
ബാലു ഫോൺ മനുവിന് കൊടുത്ത് കൊണ്ട്
“നല്ല കുട്ടിയാ ,,, നഷ്ടപ്പെടുത്തരുത് ട്ടോ ”
മനു അത് കേട്ട് പുഞ്ചിരിച്ചു

അല്പം കഴിഞ്ഞു ഇരുവരും മനുവിന്‍റെ കാറിലായിരുന്നു
പോകും വഴി
“ബാലുച്ചേട്ടാ ,,”
“സംശയമാണോ ?” ബാലു തിരക്കി
“അല്ല ,,,ഒരു സംശയം തന്നെയാണ് ”
“എന്താ ,,,?”
“അപ്പു എങ്ങനെയാ ഈ വില്ലന്മാരെയൊക്കെ തീർക്കുക ” ,,ഇതാണ് എന്‍റെ ഏറ്റവും വലിയ സംശയം ”
“അതൊക്കെ കഥ പറയുമ്പോ മാത്രമറിഞ്ഞാൽ മതി ”
അവനൊന്ന് ചിരിച്ചു.
അരമണിക്കൂർ കൊണ്ട് മനു ബാലുവിനെ സ്ഥിരം കൊണ്ട് ചെന്നാക്കാറുള്ള സ്ഥലത്തു വിട്ടു
വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ മനുവിനെ ബാലു വിളിച്ചു.
“എന്താ ബാലുച്ചേട്ടാ ?” അവൻ കാര്യം തിരക്കി
“രണ്ടാഴ്‌ചത്തേക്ക് ഞാനുണ്ടാകില്ല ,, ”
“എന്താ ബാലുചേട്ടാ , എന്തെങ്കിലും പ്രശ്നമുണ്ടോ ?”
“എനിക്ക് കുറച്ചു തിരക്കുകളുണ്ട്,, ഇവിടെ നിന്ന് സമയം കളയണമെന്നില്ല ,, വേണമെങ്കിൽ വീട്ടിൽ പോയിക്കൊള്ളൂ ”
മനു അല്പം നേരമൊന്നു ആലോചിച്ചു.
“ശരി ,,ബാലുചേട്ടാ ,, പോകാനൊട്ടും മനസുണ്ടായിട്ടല്ല ,എങ്കിലും ശരി ,അങ്ങനെയാവട്ടെ ,എന്തെങ്കിലും കാശിന്‍റെ ആവശ്യമുണ്ടോ ബാലുചേട്ടാ ”
“ഇപ്പോളില്ല മനൂ ,, ആവശ്യമുണ്ടെ ഞാൻ ചോദിക്കില്ലേ .. ”
ബാലു പറഞ്ഞു
ബാലു മനുവിനോട് യാത്ര പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു.
മനു അല്പം നേരം നടന്നകലുന്ന ബാലുവിനെ ഒന്ന് നോക്കി അതിനു ശേഷം വണ്ടി എടുത്തു.

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.